Train Timing: സമയത്തില്‍ മാറ്റം; അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വൈകിയോടും

Train Timings Revised: ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വന്നിട്ടുണ്ട്. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് (16302) രാവിലെ 5.25ന് പുറപ്പെടുന്നതിന് പകരം പകരം 5.20നാണ് പുറപ്പെടുന്നത്. 9.40ന് എറണാകുളം നോര്‍ത്തില്‍ എത്തും. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301) ഏറ്റുമാനൂര്‍ മുതല്‍ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളില്‍ ഏതാനും മിനിറ്റ് നേരത്തേയെത്തും.

Train Timing: സമയത്തില്‍ മാറ്റം; അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വൈകിയോടും

Train

Published: 

07 Jan 2025 11:20 AM

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകളുടെ സമയത്തില്‍ ക്രമീകരണമേര്‍പ്പെടുത്തിയതായി റെയില്‍വേ. ജനുവരി 10 മുതല്‍ ഫെബ്രുവരി രണ്ട് വരെയുള്ള സമയത്തിലാണ് മാറ്റം വന്നിരിക്കുന്നത്. ട്രെയിനുകള്‍ വൈകിയോടുന്നതോടൊപ്പം ചില ട്രെയിനുകളുടെ സ്റ്റോപ്പുകളും വെട്ടിക്കുറച്ചിട്ടുണ്ട്.

സമയ ക്രമീകരണങ്ങള്‍ ഇപ്രകാരം

മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603) ജനുവരി 10ന് 50 മിനിറ്റ് വൈകിയാകും സര്‍വീസ് നടത്തുക.

എറണാകുളം-പാലക്കാട് എക്‌സ്പ്രസ് (66610) ജനുവരി 26ന് 30 മിനിറ്റ് വൈകിയോടും.

തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്‌സ്പ്രസ് ജനുവരി 16ന് തിരുവനന്തപുരത്ത് നിന്ന് രണ്ട് മണിക്കൂര്‍ വൈകി പുലര്‍ച്ച് 5.35 നാകും പുറപ്പെടുക.

കോയമ്പത്തൂര്‍ ജംക്ഷന്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56603) ജനുവരി 26 മുതല്‍ ഫെബ്രുവരി രണ്ട് വരെ പാലക്കാട് ജംക്ഷനില്‍ യാത്ര അവസാനിപ്പിക്കും.

കണ്ണൂര്‍-കോയമ്പത്തൂര്‍ എക്‌സ്പ്രസ് (16608) ജനുവരി 10, 12 തീയതികളില്‍ മാഹി സ്റ്റേഷനില്‍ നിര്‍ത്തില്ല.

അതേസമയം, ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വന്നിട്ടുണ്ട്. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് (16302) രാവിലെ 5.25ന് പുറപ്പെടുന്നതിന് പകരം പകരം 5.20നാണ് പുറപ്പെടുന്നത്. 9.40ന് എറണാകുളം നോര്‍ത്തില്‍ എത്തും. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301) ഏറ്റുമാനൂര്‍ മുതല്‍ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളില്‍ ഏതാനും മിനിറ്റ് നേരത്തേയെത്തും.

Also Read: Sleeper Ticket Timing: സ്ലീപ്പര്‍ ടിക്കറ്റുകള്‍ എപ്പോഴാണ് ബര്‍ത്ത് സീറ്റാവുക? ഈ സമയം മറന്നുപോകേണ്ടാ

മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂട്ടും. ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസ് 35 മിനിറ്റ് വേഗം കൂട്ടി. മധുര-ഗുരുവായൂര്‍ എക്‌സ്പ്രസ്, കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് എന്നിവ 15 മിനിറ്റും മംഗളൂരു-കണ്ണൂര്‍ പാസഞ്ചര്‍ 40 മിനിറ്റും വേഗം കൂട്ടി.
മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് (16630) എറണാകുളത്ത് പുലര്‍ച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും. നിലവില്‍ രാവിലെ 9നാണ് തിരുവനന്തപുരത്തെത്തുന്നത്.

ചെന്നൈ-ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) രാവിലെ 9.45ന് പകരം 10.20നായിരിക്കും ചെന്നൈയില്‍ നിന്നു പുറപ്പെടുക. ഗുരുവായൂരില്‍ രാവിലെ 7:40ന് എത്തും. തൂത്തുക്കുടി-പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791) 4.50ന് പകരം 4.35നാകും കൊല്ലത്ത് നിന്ന് പുറപ്പെടുക. തിരുനെല്‍വേലി മുതല്‍ എറണാകുളം നോര്‍ത്ത് വരെയുള്ള സ്റ്റേഷനുകളില്‍ ട്രെയിന്‍ നേരത്തെ എത്തുന്നു. എറണാകുളം നോര്‍ത്തില്‍ രാവിലെ 8:38ന് എത്തിച്ചേരും. തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്‌സ്പ്രസ് 3.35ന് പകരം 3.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും.

രാവിലെ 6.50ന്റെ കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍ 6.58ന് പുറപ്പെടും. എറണാകുളംതിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് 5.05ന് പകരം 5.10ന് പുറപ്പെടും. കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍ ഉച്ചയ്ക്ക് 1.40ന് പകരം 1.25ന് പുറപ്പെടും.

 

Related Stories
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
രണ്ടാമത്തെ ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന്‌ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കില്ല
KSRTC Bus Controversy: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി; ടിവി ഓഫ് ചെയ്തു
Kerala Weather Update: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം