K. B. Ganesh Kumar: ‘മദ്യപിച്ച് യാത്രചെയ്യാം, പക്ഷേ ‘മിണ്ടാതിരുന്നോളണം; സഹയാത്രികർക്കോ, ജീവനക്കാർക്കോ ബുദ്ധിമുട്ടുണ്ടാക്കരുത്’ ; മന്ത്രി ഗണേഷ്‌കുമാർ

Transport Minister K. B. Ganesh Kumar: മദ്യപിച്ച് യാത്ര ചെയ്യുന്നവർ സഹയാത്രികർക്കോ, ജീവനക്കാർക്കോ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ ബസ് പോലീസ് സ്റ്റേഷനിലേക്കു പോകുമെന്നും മന്ത്രി പറഞ്ഞു.

K. B. Ganesh Kumar: മദ്യപിച്ച് യാത്രചെയ്യാം, പക്ഷേ ‘മിണ്ടാതിരുന്നോളണം; സഹയാത്രികർക്കോ, ജീവനക്കാർക്കോ ബുദ്ധിമുട്ടുണ്ടാക്കരുത് ; മന്ത്രി ഗണേഷ്‌കുമാർ

K. B. Ganesh Kumar

Published: 

06 Nov 2025 11:10 AM

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ മദ്യപിച്ച് യാത്ര ചെയ്യന്നതിൽ വിലക്കില്ലെന്ന് മന്ത്രി ​ഗണേഷ് ​കുമാർ. മദ്യപിച്ചു എന്നുപറഞ്ഞ യാത്ര വിലക്കാനാകില്ലെന്നാണ് മന്ത്രി പറയുന്നത്.കെഎസ്ആർടിസി ബസുകളിൽ മദ്യപിച്ച് യാത്ര അനുവദിക്കില്ലെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഇത്തരത്തിൽ യാത്ര ചെയ്യുന്നവർ സഹയാത്രികർക്കോ, ജീവനക്കാർക്കോ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ ബസ് പോലീസ് സ്റ്റേഷനിലേക്കു പോകുമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ മദ്യപിച്ച് ബസിൽ കയറി അഭ്യാസം കാണിച്ചാൽ പിടി വീഴുമെന്നും അത്തരക്കാരെ സമീപത്തെ പോലീസ് സ്റ്റേഷനിലെത്തിക്കാൻ കണ്ടക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം കെഎസ്ആർടിസി വാങ്ങിയ ആധുനിക വോൾവോ സ്ലീപ്പർ ബസിന്റെ പരീക്ഷണയോട്ടത്തിൽ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ സാരഥിയായി. തിരുവല്ലം-കോവളം പാതയിലാണ് മന്ത്രി ബസ് ഓടിച്ചുനോക്കിയത്.

Also Read:മൂന്നാമൂഴത്തിനും സാധ്യത? ജനമനസ്സറിയാൻ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സർവ്വേ

ഇതിൽ തീപിടിത്തം തടയുന്നതിനാവശ്യമായ അഗ്നിശമന നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുക ഉയരുന്നത് തിരിച്ചറിഞ്ഞ് അലാറം മുഴക്കാനുള്ള സജ്ജീകരണവും തീ കെടുത്തുന്നതിന് സ്പ്രിങ്ക്ളർ സിസ്റ്റവും ഉണ്ട്. അപകടഘട്ടങ്ങളിൽ വശങ്ങളിലെ ചില്ലുതകർത്ത് യാത്രക്കാർക്ക് വേഗത്തിൽ പുറത്തിറങ്ങാനാകും. എല്ലാ വിൻഡോകളിലും ഇതിനായി പ്രത്യേകതരം ചുറ്റികകളുണ്ട്. 42 പേർക്ക്‌ യാത്ര ചെയ്യാൻ കഴിയുന്നതാണ് പുതിയ വോൾവോ ബസ്. മികച്ച സുരക്ഷയും സ‍ൗകര്യവും ഉള്ള മോഡലാണ് വോൾവോ പുറത്തിറക്കിയത്.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ