Bobby Chemmannur: ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരി​ഗണന നൽകിയ സംഭവം; ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍

Jail Officials Suspended: മധ്യമേഖല ജയിൽ ഡി.ഐ.ജി. അജയകുമാർ, സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയില്‍ ആസ്ഥാന ഡി.ഐ.ജി ബൽറാം കുമാ‍ർ ഉപാധ്യായ സമർപ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടി.

Bobby Chemmannur: ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരി​ഗണന നൽകിയ സംഭവം; ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍

ബോബി ചെമ്മണ്ണൂർ

Edited By: 

Jenish Thomas | Updated On: 21 Jan 2025 | 08:50 PM

കൊച്ചി : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ വ്യവസായി പ്രമുഖൻ ബോബി ചെമ്മണ്ണൂരിന് വിഐപി പരി​ഗണന നൽകിയ സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. മധ്യമേഖല ജയിൽ ഡി.ഐ.ജി. അജയകുമാർ, സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയില്‍ ആസ്ഥാന ഡി.ഐ.ജി ബൽറാം കുമാ‍ർ ഉപാധ്യായ സമർപ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടി.

കേസിൽ റിമാൻഡിലായ ബോബി ചെമ്മണൂരിനെ കാണാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ എത്തിയെന്നും ഇവരെ സൂപ്രണ്ടിന്റെ മുറിയിൽ കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതിനു പുറമെ മറ്റ് പരി​ഗണനകൾ ലഭിച്ചെന്നും റിപ്പോർ‌ട്ടിലുണ്ട്. ഈ രണ്ട് ഉദ്യേ​ഗ്സ്ഥർക്ക് പുറമെ മറ്റ് ഉദ്യോഗസ്ഥരുടെ പേരും റിപ്പോർട്ടിലുണ്ടായിരുന്നു. ഇവരെ സ്വാധീനിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Also Read: ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന; ജയില്‍ ഡിഐജി ചട്ടലംഘനം നടത്തിയതായി റിപ്പോര്‍ട്ട്

ഒരു തൃശ്ശൂര്‍ സ്വദേശി ഉൾപ്പെടെ മൂന്ന് വിഐപികളാണ് ബോബി ചെമ്മണ്ണൂരിനെ ജയിലിൽ കാണാൻ എത്തിയത്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ ജയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇവർ‌ മൂന്ന് മണിക്കൂറോളം ബോബി ചെമ്മണ്ണൂരുമായി സമയം ചെലവഴിച്ചു. അന്വേഷണത്തിന്റെ ഭാ​ഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം ലഭിച്ചിരുന്നു. ഇതൊക്കെ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ജനുവരി എട്ടിനായിരുന്നു ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെ പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ട അടുത്ത ദിവസം തന്നെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം ഞെട്ടലുണ്ടാക്കി. ഇതോടെ കാക്കനാട് ജയിലിൽ കഴിയേണ്ടി വന്നു. അഞ്ച് പ്രതികൾക്കൊപ്പം എ ബ്ലോക്കിലെ സെല്ലിലായിരുന്നു ബോബി കഴിഞ്ഞത്. ചോറും ചപ്പാത്തിയും കറിയുമാണ് കഴിച്ചത്. വസ്ത്രം മാറി പുതിയത് ധരിച്ചു. മരുന്നുകളും ബോബി കൈവശം കരുതിയിരുന്നു.

തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചത്. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റുള്ളവരെക്കുറിച്ച് പരാമർശം നടത്തുമ്പോൾ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കോടതി പറഞ്ഞു. ബോഡി ഷെയിമിങ് സമൂഹത്തിന് സ്വീകാര്യമല്ല. കറുത്തത്, തടിച്ചത് മെലിഞ്ഞത്, തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

Related Stories
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
Kerala SIR: എസ്ഐആർ പുതുക്കൽ: പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള സമയം ഇന്ന് അവസാനിക്കും
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ