Security Breach at Kozhikode Strong Room: കോഴിക്കോട് സ്ട്രോങ് റൂം തുറന്നതായി പരാതി; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണവുമായി യുഡിഎഫ്

UDF Alleges Security Breach at Kozhikode Strong Room; വോട്ടിങ് മെഷീനുകളോ ബാലറ്റുകളോ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സോഫ്റ്റ്‌വെയർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി പോളിങ് രേഖകൾ സൂക്ഷിച്ച, സീൽ ചെയ്യാത്ത മുറിയാണ് തുറന്നതെന്നും ഇത് ഏജന്റുമാരുടെ സാന്നിധ്യത്തിലാണെന്നും റിട്ടേണിങ് ഓഫീസർ വിശദീകരിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പ്രദേശം പൂർണ്ണമായും കേന്ദ്രസേനയുടെ നിയന്ത്രണത്തിലാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

Security Breach at Kozhikode Strong Room: കോഴിക്കോട് സ്ട്രോങ് റൂം തുറന്നതായി പരാതി; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണവുമായി യുഡിഎഫ്

Udf Alleges Security Breach At Kozhikode Strong Room

Updated On: 

20 Apr 2026 | 07:07 PM

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂമിന് സമീപത്തെ മുറി അനധികൃതമായി തുറന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. സ്ഥാനാർഥികളെയോ പ്രതിനിധികളെയോ കൃത്യമായി അറിയിക്കാതെ മുറി തുറന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് യുഡിഎഫ് ആരോപിച്ചു.

കൃത്യമായ മുൻകൂർ നോട്ടീസ് നൽകാതെയാണ് മുറി തുറന്നത് എന്നതാണ് പ്രധാന ആരോപണം. രാവിലെ എട്ട് മണിക്ക് വിളിച്ച് ഒൻപത് മണിക്ക് എത്താൻ ആവശ്യപ്പെട്ടത് പ്രായോഗികമല്ലെന്ന് പേരാമ്പ്രയിലെ സ്ഥാനാർഥി ഫാത്തിമ തഹിലിയ പറഞ്ഞു. പ്രതിനിധി എത്തുന്നതിന് മുൻപേ മുറി തുറന്നു. കേന്ദ്രസേനയുടെ മാത്രം സുരക്ഷയിലായിരിക്കേണ്ട സ്ഥലത്ത് സംസ്ഥാന സർക്കാർ ജീവനക്കാരും കേരള പോലീസും പ്രവേശിച്ചത് സുരക്ഷാവീഴ്ചയാണെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ആരോപിച്ചു.

ALSO READ: സോഷ്യൽ മീഡിയ ആണോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? സുധാകരൻ നല്ല സുഹൃത്ത്: രമേശ് ചെന്നിത്തല

എന്നാൽ ഈ ആരോപണങ്ങൾ അധികൃതർ തള്ളി. വോട്ടിങ് മെഷീനുകളോ ബാലറ്റുകളോ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.  സോഫ്റ്റ്‌വെയർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി പോളിങ് രേഖകൾ സൂക്ഷിച്ച, സീൽ ചെയ്യാത്ത മുറിയാണ് തുറന്നതെന്നും ഇത് ഏജന്റുമാരുടെ സാന്നിധ്യത്തിലാണെന്നും റിട്ടേണിങ് ഓഫീസർ വിശദീകരിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പ്രദേശം പൂർണ്ണമായും കേന്ദ്രസേനയുടെ നിയന്ത്രണത്തിലാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാന നിയമങ്ങൾ

  • സ്ട്രോങ് റൂമുകൾക്ക് രണ്ട് താഴ് ഉണ്ടായിരിക്കും. ഇതിന്റെ താക്കോലുകൾ വ്യത്യസ്ത ഉദ്യോഗസ്ഥരുടെ പക്കലായിരിക്കും സൂക്ഷിക്കുക.
  • രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മാത്രമേ സ്ട്രോങ് റൂം സീൽ ചെയ്യാനും തുറക്കാനും പാടുള്ളൂ. മുറി തുറക്കുന്ന ഓരോ തവണയും അവിടുത്തെ ലോഗ് ബുക്കിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തണം.
  • സ്ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടായിരിക്കണം. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് സ്ഥാപിച്ചിട്ടുള്ള മോണിറ്ററുകളിൽ രാഷ്ട്രീയ പാർട്ടി ഏജന്റുമാർക്ക് എപ്പോൾ വേണമെങ്കിലും പരിശോധിക്കാം.
Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ