Suresh Gopi: സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് പാറക്കല്ലിൽ ഇടിച്ചു; പരിക്കില്ല

Suresh Gopi's Car Accident: വാഹനത്തിന്റെ മുൻവശത്തെ രണ്ട് ടയറുകളും പഞ്ചറായി. അപകടത്തിൽ പരിക്കേൽക്കാതെ മന്ത്രി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ എംസി റോഡിൽ പുതുവേലി വൈക്കം കവലയ്ക്കു സമീപമായിരുന്നു സംഭവം.

Suresh Gopi: സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് പാറക്കല്ലിൽ ഇടിച്ചു; പരിക്കില്ല

suresh gopi

Published: 

04 May 2025 | 06:57 AM

കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം നിയന്ത്രണം വിട്ട് റോഡരികിലുള്ള പാറക്കല്ലിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശത്തെ രണ്ട് ടയറുകളും പഞ്ചറായി. അപകടത്തിൽ പരിക്കേൽക്കാതെ മന്ത്രി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെ എംസി റോഡിൽ പുതുവേലി വൈക്കം കവലയ്ക്കു സമീപമായിരുന്നു സംഭവം.

അപകടത്തെ തുടർന്ന് അര മണിക്കൂറിനടുത്ത് വഴിയിൽ കുരുങ്ങിയ സുരേഷ് ഗോപിയെ കൂത്താട്ടുകുളത്തു നിന്നെത്തിയ പോലീസ് വാഹനത്തിൽ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് മറ്റൊരു വാഹനത്തിൽ അദ്ദേഹം യാത്ര തുടർന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യം ലഭ്യമാക്കണമെന്ന് പോലീസിനോട് സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:യാത്രമദ്ധ്യേ വഴിയിൽ കാർ അപകടം; വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി; ഡോക്ടറെ വിളിച്ച് പരിക്കേറ്റവരെ പരിശോധിപ്പിച്ചു

കൊല്ലം കൊട്ടാരക്കരയിൽ ക്ഷേത്ര കൊടിമരസമർപ്പണത്തിൽ പങ്കെടുത്ത ശേഷം തൃശ്ശൂർ കളക്ടറേറ്റിലെ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. കേരള സർക്കാരിന്റെ നമ്പർ 100 ഔദ്യോഗിക വാഹനം പുതുവേലി ഭാഗത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ കല്ലുകളിൽ ഇടിക്കുകയായിരുന്നു. മുൻ സീറ്റിലായിരുന്നു മന്ത്രി ഇരുന്നത്. ഉടൻ തന്നെ നിയന്ത്രണത്തിലാക്കിയ വാഹനത്തിൽ നിന്ന് ഒപ്പമുണ്ടായിരുന്ന ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ ഉദ്യേ​ഗസ്ഥരാണ് മന്ത്രിയെ പുറത്തിറങ്ങാൻ സഹായിച്ചത്.സംഭവം അറിഞ്ഞ് പരിസരവാസികൾ പ്രദേശത്ത് തടിച്ചുകൂടി.

Related Stories
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
Kerala SIR: എസ്ഐആർ പുതുക്കൽ: പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള സമയം ഇന്ന് അവസാനിക്കും
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ