VS Achuthanandan: ശ്വാസകോശത്തിൽ അണുബാധ; വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം
V.S. Achuthanandan's Health Update: ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയത്.

വിഎസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരം. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില കൂടുതൽ വഷളായി. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയത്.
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ ആയിട്ടില്ല. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും വിഎസിന് നൽകുന്നുണ്ട്.
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ ആയിട്ടില്ല. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും വിഎസിന് നൽകുന്നുണ്ട്. അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് രാവിലെ അദ്ദേഹത്തെ സന്ദർശിക്കും .
Also Read:കെഎസ്ആർടിസി ബസ് സ്‌കൂട്ടിയിൽ ഇടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ തിരുവനന്തപുരം പട്ടത്തുള്ള എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹം കഴിഞ്ഞ കുറച്ച് കാലമായി മകൻ അരുൺ കുമാറിൻ്റെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ്. നൂറ് വയസ് കഴിഞ്ഞ വിഎസിന് ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു.