Venjaramoodu Mass Murder Case: വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
Venjaramoodu mass murder case: ഫെബ്രുവരി 24-നായിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിങ്ങനെ അഞ്ച് പേരെയാണ് അഫാൻ കൊലപ്പെടുത്തിയത്.

തിരുവനന്തപുരം: പൂജപ്പുര ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാൻ. ഇന്ന് രാവിലെ 11 മണിയോടെയാണ് ആത്മഹത്യാശ്രമം ഉണ്ടായത്. മുണ്ട് ഉപയോഗിച്ച് തൂങ്ങി മരിക്കാനായിരുന്നു ശ്രമം.
തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി അഫാനെ ICU വിൽ പ്രവേശിപ്പിച്ചു. ഒരു സെല്ലിൽ ഒറ്റയ്ക്കായിരുന്നു പ്രതി കിടന്നിരുന്നത്. ടിവി കാണിക്കാനായി പുറത്തിറക്കിയതിന് പിന്നാലെയാണ് സംഭവം. ജയിൽ ഉദ്യോഗസ്ഥൻ മാറിയ സമയത്ത് ശുചിമുറിയിൽ പോയി തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു.
ഫെബ്രുവരി 24-നായിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊല. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിങ്ങനെ അഞ്ച് പേരെയാണ് അഫാൻ കൊലപ്പെടുത്തിയത്. മാതാവ് ഷെമിയെയും കൊല്ലാൻ ശ്രമിച്ചിരുന്നു. മാതാവിനെ ആക്രമിച്ചപ്പോൾ മരിച്ചെന്നായിരുന്നു കരുതിയത്. ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ഷെമി രക്ഷപ്പെട്ടത്.