Evidence Tampering Case: ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറി കേസിന്റെ വിധി ഇന്ന്
Evidence Tampering Case: 1990ല്‍ നടന്ന സംഭവത്തിനാണ് ഇന്ന് വിധി. ലഹരി കേസിൽ പിടിയിലായ വിദേശിയെ രക്ഷിക്കുവാൻ...

Antony Raju
മുൻമന്ത്രിയും എംഎൽഎയും ആയ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരുമറി കേസിലെ വിധി ഇന്ന്. ഹർജിയും തടസ്സ ഹർജിയും വാദപ്രതിവാദങ്ങളുമായി മൂന്ന് പതിറ്റാണ്ടിലേറെയായി നീണ്ട കേസിന്റെ വിധിയാണ് ഇന്ന് വരുന്നത്. 1990ല്‍ നടന്ന സംഭവത്തിനാണ് ഇന്ന് വിധി. ലഹരി കേസിൽ പിടിയിലായ വിദേശിയെ രക്ഷിക്കുവാൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തി എന്നതാണ് കേസിന്റെ പശ്ചാത്തലം. കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.
പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിക്കുന്നതിനോടൊപ്പം സ്വകാര്യ ഹർജിയും കണക്കിലെടുത്താണ് ഐപിസി 465 468 എന്നീ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കേസിന്റെ വിചാരണ പൂർത്തിയാക്കുക. കേസിൽ കോടതി ജീവനക്കാരനായിരുന്ന ജോസ് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമാണ്. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്തുന്നതിന് ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തി എന്നാണ് കേസ്.
പിന്നാലെ പ്രതി കേസിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട ജയിലിൽ ആയ ഇയാളെ സഹതടവുകാരനോട് ഇക്കാര്യത്തെക്കുറിച്ച് പറയുകയായിരുന്നു. സഹ തടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ലാണ് പോലീസ് കേസെടുത്തത്. 13 വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്.
ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിൽ അന്തിമവാദം. 29 സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്. അതിൽ 19 പേരെയാണ് വിസ്തരിച്ചത്. മരണത്തെ തുടർന്നും രോഗം പരിഗണിച്ചും എട്ട് പേരെയും രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കുകയായിരുന്നു.