VS Achuthanandan: വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല, പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍
VS Achuthanandan’s condition remains critical: വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസിന്റെ ചികിത്സ പുരോഗമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴംഗ വിദഗ്ധ സംഘം വിഎസ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി ചികിത്സ വിലയിരുത്തിയിരുന്നു

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ്. വിഎസിന്റെ ആരോഗ്യനില പതുക്കെ മെച്ചപ്പെടുന്നതായി മകന്‍ വിഎ അരുണ്‍കുമാര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. വിഎസിന്റെ ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് എത്തുകയാണെന്നും, ഡയാലിസിസിലൂടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസിന്റെ ചികിത്സ പുരോഗമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴംഗ വിദഗ്ധ സംഘം വിഎസ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി ചികിത്സ വിലയിരുത്തിയിരുന്നു. നിലവിലെ ചികിത്സ തുടരാനും, ആവശ്യമെങ്കില്‍ മാത്രം ഉചിതമായ മാറ്റം വരുത്താനുമാണ് തീരുമാനം.
Read Also: Pinarayi Vijayan US Visit: ചികിത്സയ്ക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; ഇന്ന് പുറപ്പെടും




ജൂണ്‍ 23നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, സ്പീക്കര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി വിഎസിനെ സന്ദര്‍ശിച്ചിരുന്നു.