AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kottayam Medical College Accident: ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല; കുറ്റപ്പെടുത്തലുമായി ആരോഗ്യ വകുപ്പ്

Kottayam Medical College Accident Updates: ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസാണ് അടിയന്ത യോഗം ചേരുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Kottayam Medical College Accident: ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല; കുറ്റപ്പെടുത്തലുമായി ആരോഗ്യ വകുപ്പ്
വീണ ജോര്‍ജ്‌ Image Credit source: Veena George Facebook
shiji-mk
Shiji M K | Published: 04 Jul 2025 14:26 PM

തിരുവനന്തപുരം: ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ആരോഗ്യ വകുപ്പ്. പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് ആരോപിക്കുന്നു. ബില്‍ഡിങ് ഓഡിറ്റ്, ഫയര്‍ ഓഡിറ്റ്, സേഫ്റ്റി ഓഡിറ്റ് എന്നിവ നടത്തുന്നില്ലെന്നാണ് ആരോപണം.

കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും സമാനാവസ്ഥയാണ് ഉള്ളതെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നുവെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ആശുപത്രി കെട്ടിടങ്ങളുടെ ബലക്ഷയവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം ചേരും.

ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസാണ് അടിയന്ത യോഗം ചേരുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്നവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ചു. സ്വന്തം വീട്ടുവളപ്പില്‍ സ്ഥലമില്ലാത്തതിനാല്‍ സഹോദരിയുടെ വീടിനോട് ചേര്‍ന്നായിരുന്നു സംസ്‌കാരം.

Also Read: Kottayam Medical College Accident: ‘എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ… ഇട്ടേച്ച് പോകല്ലേ’; പൊട്ടിക്കരഞ്ഞ് നവനീത്, കരഞ്ഞുതളർന്ന് നവമി; ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു

മകള്‍ നവമിയുടെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടര മണിക്കൂര്‍ നേരമാണ് അവര്‍ കുടുങ്ങിക്കിടന്നത്. പുറത്തെടുത്തപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.