VS Achuthanandan Health Update: വൃക്കയുടെ പ്രവർത്തനം ഡയാലിസിൻ്റെ സഹായത്തോടെ; വിഎസിൻ്റെ ആരോഗ്യനില ഗുരുതരമായി തുടുരുന്നു
VS Achuthanandan Health Condition: രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലല്ലെന്നത് ആശങ്കാജനകമാണ്. വിദഗ്ധസംഘത്തിന്റെകൂടി അഭിപ്രായം കണക്കിലെടുത്താണ് അദ്ദേഹത്തിൻ്റെ ഡയാലിസിസ് പുനരാരംഭിച്ചത്. രക്തസമ്മർദം വളരെ താഴ്ന്ന നിലയിലാണ്.
തുരുവനന്തപുരം: അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് അദ്ദേഗം. ആരോഗ്യം വിഭാഗം പുറത്തുവിട്ട ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
നിലവിൽ എസ് യു ടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഏഴ് സ്പെഷലിസ്റ്റുകൾ അടങ്ങുന്ന ഒരു മെഡിക്കൽ സംഘം ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഗവൺമെൻ്റിൻ്റെ പ്രത്യേക നിർദ്ദേശം അനുസരിച്ചാണ് വിഎസിൻ്റെ ആരോഗ്യാവസ്ഥ നിരീക്ഷിക്കാൻ സംഘത്തെ നിയമിച്ചത്.
അദ്ദേഹത്തിന് ആവശ്യമായ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനും ലഭിക്കുന്ന ചികിത്സ വിലയിരുത്തുന്നതിനും ഏഴംഗസംഘം നേതൃത്വം വഹിക്കും. ഇപ്പോൾ നൽകി വരുന്ന വെന്റിലേറ്റർ സപ്പോർട്ട്, സിആർആർടി ആൻ്റിബയോട്ടിക് തുടങ്ങിയ ചികിത്സകൾ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റം വരുത്താനുമാണ് തീരുമാനം. അദ്ദേഹത്തിൻ്റെ വൃക്കയുടെ പ്രവർത്തനം ഡയാലിസിൻ്റെ സഹായത്തോടെയാണ് നടക്കുന്നത്.
രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലല്ലെന്നത് ആശങ്കാജനകമാണ്. വിദഗ്ധസംഘത്തിന്റെകൂടി അഭിപ്രായം കണക്കിലെടുത്താണ് അദ്ദേഹത്തിൻ്റെ ഡയാലിസിസ് പുനരാരംഭിച്ചത്. രക്തസമ്മർദം വളരെ താഴ്ന്ന നിലയിലാണ്. ഹൃദയാഘാതത്തെത്തുടർന്ന് ജൂൺ 23 നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവൻ നിലനിർത്തുന്നത്.