VS Achuthanandan: പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തി ജനസാഗരം; വിഎസിന്റെ മൃതദേഹം എകെജി സെന്ററിലെത്തിച്ചു

VS Achuthanandan's body brought to the AKG centre: വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് പ്രദേശത്തേക്ക് ഒഴുകിയെത്തുന്നത്. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തുനിന്നും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്

VS Achuthanandan: പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തി ജനസാഗരം; വിഎസിന്റെ മൃതദേഹം എകെജി സെന്ററിലെത്തിച്ചു

വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം എകെജി പഠന ഗവേഷണ കേന്ദ്രത്തിലെത്തിച്ചപ്പോള്‍

Updated On: 

21 Jul 2025 | 08:10 PM

വിഎസ് അച്യുതാനന്ദന് അത്രമേല്‍ പ്രിയപ്പെട്ട എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് അവസാനമായി അദ്ദേഹം ഒരിക്കല്‍ കൂടിയെത്തി. പട്ടം എസ്‌യുടി ആശുപത്രിയില്‍ നിന്ന് രാത്രി 7.15 ഓടെയാണ് വിഎസിന്റെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചു. മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ വിഎസിനെ സിപിഎമ്മിന്റെ കൊടി പുതപ്പിച്ചു.

Read Also: VS Achuthanandan: വിലാപയാത്രയായി ആലപ്പുഴയിലേക്ക്; ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം

വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് പ്രദേശത്തേക്ക് ഒഴുകിയെത്തുന്നത്. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തുനിന്നും ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ‘കണ്ണേ കരളേ വിഎസേ, ഇല്ല ഇല്ല മരിക്കുന്നില്ല’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെയാണ് വിഎസിന്റെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലെത്തിച്ചത്.

എകെജി പഠനഗവേഷണ കേന്ദ്രത്തില്‍ നിന്നു വിഎസിന്റെ മൃതദേഹം മകന്‍ വിഎ അരുണ്‍കുമാറിന്റെ തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോകും. അര്‍ധരാത്രി 12 മണിയോടെയാകും മൃതദേഹം മകന്റെ വസതിയിലേക്ക് കൊണ്ടുപോകുന്നത്. നാളെ രാവിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

Related Stories
Neyyattinkara child death: കുഞ്ഞ് കട്ടിലിൽ മൂത്രമൊഴിച്ചപ്പോൾ ഉറക്കം പോയി, ദേഷ്യം വന്നു! ഒരു വയസ്സുകാരനെ കൊന്ന അച്ഛന്റെ മൊഴി
Mother Daughter Death: എംടെക്ക് കാരിയായ ഗ്രീമയ്ക്ക് വിദ്യാഭ്യാസമില്ല, മോഡേൺ അല്ല! ഭർത്താവിന്റെ പരിഹാസങ്ങളെക്കുറിച്ച് ബന്ധുക്കൾ
Amrit Bharat Express: തള്ളലില്‍ വീഴല്ലേ…സമയം പാഴാക്കുന്ന കാര്യത്തില്‍ അമൃത് ഭാരത് പരശുറാമിനെ വെട്ടിക്കും
Antony Raju: തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും
Christmas-New Year Bumper 2026 Result Live: ക്രിസ്മസ് ന്യൂയര്‍ ബമ്പര്‍ ഫലം ഇന്നറിയാം; എല്ലാവരും ലോട്ടറി എടുത്തില്ലേ?
Neyyattinkara Child Death: കുഞ്ഞിനെ ഭർത്താവിന് ഇഷ്ടമല്ലായിരുന്നു, താൻ നിരപരാധി! നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണത്തിൽ അമ്മ
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം