VS Achuthanandan: വിഎസ് അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയില്‍ തന്നെ, ആരോഗ്യനിലയില്‍ പുതിയ വിവരം

VS Achuthanandan Health Condition Update In Malayalam: ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണ്. ഏതാനും ദിവസം മുമ്പ് ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് എത്തുകയാണെന്ന് അരുണ്‍ കുമാര്‍ അറിയിച്ചിരുന്നു. ഇതു മാത്രമാണ് വിഎസിന്റെ ആരോഗ്യനിലയില്‍ സംഭവിച്ച നേരിയ പുരോഗതി

VS Achuthanandan: വിഎസ് അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയില്‍ തന്നെ, ആരോഗ്യനിലയില്‍ പുതിയ വിവരം

വി.എസ്. അച്യുതാനന്ദൻ

Published: 

07 Jul 2025 | 01:35 PM

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന വിഎസിന്റെ നിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍ ഇന്ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി. മെഡിക്കല്‍ ബുള്ളറ്റിന്റെ കോപ്പി വിഎസിന്റെ മകന്‍ വിഎ അരുണ്‍കുമാര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ 23നാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമായിരുന്നു കാരണം. തുടര്‍ന്ന് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍, മന്ത്രിമാര്‍, രാഷ്ട്രിയ പ്രമുഖര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണ്. ഏതാനും ദിവസം മുമ്പ് ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് എത്തുകയാണെന്ന് അരുണ്‍ കുമാര്‍ അറിയിച്ചിരുന്നു. ഇതു മാത്രമാണ് വിഎസിന്റെ ആരോഗ്യനിലയില്‍ സംഭവിച്ച നേരിയ പുരോഗതി. ഡയാലിസിസിലൂടെ ആരോഗ്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ്‌ ഡോക്ടര്‍മാര്‍.

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധസംഘം ആശുപത്രിയിലെത്തി വിഎസിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് വിഎസിന്റെ ചികിത്സ തുടരുന്നത്.

Read Also: കേരളത്തിന്റെ ‘നിധി’ ഇനി ജാർഖണ്ഡിന്റേത് ; ചികിത്സാ ചെലവ് താങ്ങാനാകാതെ ഉപേക്ഷിച്ച കുഞ്ഞിനെ ജാർഖണ്ഡ് സിഡബ്ല്യൂസിക്ക് കൈമാറും

ഡയാലിസിസും തുടരുന്നുണ്ട്. ആവശ്യമെങ്കില്‍ മാത്രം ചികിത്സാരീതിയില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്താനാണ് തീരുമാനം. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് ശുഭസൂചനയാണ്. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും, ഇത് പ്രതീക്ഷ നല്‍കുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി നേരത്തെ പറഞ്ഞിരുന്നു.

Related Stories
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ