AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VS Achuthanandan: വിഎസിന്റെ ആരോഗ്യനില, പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്‌

VS Achuthanandan health condition: വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത്‌ പ്രതീക്ഷ പകരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിശ്ചയദാര്‍ഢ്യം കൊണ്ട് വിഎസ് ഈ സാഹചര്യം മറികടക്കുമെന്നാണ് പ്രതീക്ഷയെന്നും ബേബി

VS Achuthanandan: വിഎസിന്റെ ആരോഗ്യനില, പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്‌
വിഎസ് അച്യുതാനന്ദൻImage Credit source: Getty
Jayadevan AM
Jayadevan AM | Published: 02 Jul 2025 | 02:34 PM

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു. പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജശേഖരന്‍ നായര്‍ വി അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം എസ്‌യുടി ആശുപത്രിയിലെത്തി വിഎസിനെ പരിശോധിച്ചിരുന്നു. നിലവിലെ ചികിത്സ വിദഗ്ധസംഘം വിലയിരുത്തി. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴ് സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങുന്ന സംഘമെത്തിയത്.

നിലവില്‍ വിഎസിന് നല്‍കിവരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, ആന്റിബയോട്ടിക് ചികിത്സ, സിആര്‍ആര്‍ടി തുടങ്ങിയ ചികിത്സകള്‍ തുടരാനാണ് തീരുമാനമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ മാത്രം ചികിത്സയില്‍ ഉചിതമായ മാറ്റം വരുത്തും.

Read Also: VS Achuthanandan Health: വി എസ് ഈ പ്രതിസന്ധി മറികടക്കും, മരുന്നുകളോട് പ്രതികരിക്കുന്നത് അനുകൂലമായ ഘടകമാണ് – എംഎ ബേബി

മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദ്ദവും, വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലല്ല. ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23നാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി വിഎസിനെ സന്ദര്‍ശിച്ചിരുന്നു.

വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത്‌ പ്രതീക്ഷ പകരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിശ്ചയദാര്‍ഢ്യം കൊണ്ട് വിഎസ് ഈ സാഹചര്യം മറികടക്കുമെന്നാണ് പ്രതീക്ഷയെന്നും ബേബി വ്യക്തമാക്കി.