What Is Mock Drill: അടിയന്തര ഘട്ടത്തിൽ ചെയ്യേണ്ടതിനൊരു റിഹേഴ്സൽ; മോക്ക് ഡ്രിൽ എന്നാൽ എന്തെന്നറിയാം

What Is A Mock Drill: രാജ്യവ്യാപകമായി നാളെ മോക്ക് ഡ്രിൽ നടക്കുകയാണ്. രാജ്യത്ത് മോക്ക് ഡ്രിൽ തീരുമാനിച്ചിരിക്കുന്ന 259 സ്ഥലങ്ങളിൽ രണ്ടെണ്ണം കേരളത്തിലാണ്. മോക്ക് ഡ്രിൽ എന്നാൽ എന്താണെന്ന് പരിശോധിക്കാം.

What Is Mock Drill: അടിയന്തര ഘട്ടത്തിൽ ചെയ്യേണ്ടതിനൊരു റിഹേഴ്സൽ; മോക്ക് ഡ്രിൽ എന്നാൽ എന്തെന്നറിയാം

മോക്ക് ഡ്രിൽ

Published: 

06 May 2025 17:31 PM

രാജ്യത്ത് നാളെ (മെയ് 7) മോക്ക് ഡ്രിൽ നടക്കുകയാണ്. രാജ്യത്തുടനീളം 259 സ്ഥലങ്ങളിലാണ് മോക്ക് ഡ്രിൽ നടക്കുക. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പട്ടികയിലുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽ വീണിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്താണ് ഇപ്പോൾ മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്. മോക്ക് ഡ്രിൽ എന്നാൽ എന്താണെന്നറിയാം.

എന്താണ് മോക്ക് ഡ്രിൽ?
മോക്ക് ഡ്രിൽ എന്നാൽ അടിയന്തര ഘട്ടമുണ്ടാവുമ്പോൾ ചെയ്യേണ്ട കാര്യങ്ങളുടെ റിഹേഴ്സലാണ്. ഇതിലൂടെ അടിയന്തര ഘട്ടമുണ്ടാവുമ്പോൾ എങ്ങനെ പെരുമാറണം എന്നതിനെപ്പറ്റി ആളുകൾക്ക് ധാരണയുണ്ടാവും. തീപിടുത്തം, ഭൂചലനം, സുരക്ഷാപ്രശ്നങ്ങൾ തുടങ്ങി പല പ്രതിസന്ധികളും മോക്ക് ഡ്രില്ലിലൂടെ പരിചയിക്കാനാവും. അടിയന്തര ഘട്ടമുണ്ടാവുന്ന സമയത്തെപ്പോലെയാവും മോക്ക് ഡ്രില്ലിൽ പങ്കെടുക്കുന്നവർ പെരുമാറുക. കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കലും പ്രഥമശുശ്രൂഷ നൽകലുമടക്കം ഒരു അടിയന്തര സമയത്ത് ചെയ്യേണ്ടതെല്ലാം ഇവർ ചെയ്യും.

മോക്ക് ഡ്രില്ലിൽ എന്താണ് സംഭവിക്കുക?
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശമനുസരിച്ച് മോക്ക് ഡ്രില്ലിൽ സംഭവിക്കുന്ന കാര്യങ്ങൾ പലതാണ്. അപായ സൈറണുകൾ എത്ര നല്ല രീതിയിലാണ് പ്രവർത്തിക്കുക എന്ന് മനസ്സിലാക്കും. റെഡിയോ പ്രവർത്തനങ്ങൾ ശരിയായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കും. കണ്ട്രോൾ റൂമുകളും ബാക്കപ്പുകളും അടിയന്തര ഘട്ടത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്നതും മോക്ക് ഡ്രില്ലിൽ നിരീക്ഷിക്കും. കുട്ടികളടക്കമുള്ള ആളുകൾക്ക് പ്രാഥമികയായ പ്രതിരോധമാർഗങ്ങൾ പരിശീലിപ്പിക്കും.

Also Read: Mega Security Drill : സർവ മുൻകരുതലുമായി രാജ്യം; നാളെ 259 സ്ഥലങ്ങളിൽ മോക്ക് ഡ്രിൽ; കേരളത്തിൽ രണ്ടിടങ്ങളിൽ

വിമാനാക്രമണത്തിൻ്റെ സമയത്തിലെന്നതുപോലെ ആളുകളോട് വീടുകളിലെ ലൈറ്റുകൾ അണയ്ക്കാൻ ആവശ്യപ്പെടും. ഫയർഫോഴ്സ് അടക്കമുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത പരിശോധിക്കും. ഒഴിപ്പിക്കൽ നടപടികളും കൃത്യമായി പരിശീലിക്കും. ഫസ്റ്റ് എയ്ഡ് നൽകുന്നതിനെപ്പറ്റിയുള്ള പരിശീലനം ആളുകൾക്ക് നൽകും. വൈദ്യുതി മുടക്കവും ഇലക്ട്രോണിക് തകരാറുകളും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ വീടുകളിൽ മെഡിക്കൽ കിറ്റുകൾ, ടോർച്ചുകൾ, മെഴുകുതിരികൾ, പണം തുടങ്ങിയവ സൂക്ഷിക്കണമെന്നും കേന്ദ്രം നിർദ്ദേശം നൽകി.

244 സിവിൽ ഡിഫൻസ് ജില്ലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുക. ജമ്മു കശ്മീർ, രാജസ്ഥാൻ, പഞ്ചാബ്, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിൽ അപകട സാഹചര്യങ്ങള്‍ നേരിടുന്നതിന് പ്രത്യേക പരിശീലനങ്ങളാണ് സംഘടിപ്പിക്കുക. 244 സ്ഥലങ്ങളിൽ നൂറെണ്ണം അതിനിർണായക ഇടങ്ങളാണ് എന്നാണ് വിലയിരുത്തൽ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും