AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UDF Government: കേരളത്തിന്റെ മുഖ്യമന്ത്രി ആര്, ഞായറാഴ്ച വരെ കാത്തിരിക്കേണ്ടി വരും? നിരീക്ഷകർ കേരളത്തിൽ

Who Will Be the Next Kerala CM : ഞായറാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾക്കായി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ തിരുവനന്തപുരത്തെത്തി. നാളെ രാവിലെ കോൺഗ്രസ് നിയമസഭ കക്ഷിയോഗം ചേരും. രാവിലെ പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്താകും യോഗം.

UDF Government: കേരളത്തിന്റെ മുഖ്യമന്ത്രി ആര്, ഞായറാഴ്ച വരെ കാത്തിരിക്കേണ്ടി വരും? നിരീക്ഷകർ കേരളത്തിൽ
യുഡിഎഫ് നേതാക്കൾImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 06 May 2026 | 09:34 PM

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നെട്ടോട്ടത്തിലാണ് യു.ഡി.എഫ്. ഞായറാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾക്കായി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ തിരുവനന്തപുരത്തെത്തി. നാളെ രാവിലെ കോൺഗ്രസ് നിയമസഭ കക്ഷിയോഗം ചേരും. രാവിലെ പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്താകും യോഗം.

എഐസിസി ജനറൽ സെക്രട്ടറിമാരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവരാണ് തലസ്ഥാനത്തെത്തിയത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഇവർക്കൊപ്പമുണ്ട്. യോഗത്തിന് ശേഷം എംഎൽഎമാരെ നിരീക്ഷകർ ഒറ്റക്കൊറ്റക്കായും കണ്ട് അഭിപ്രായം രേഖപ്പെടുത്തും. എം.പിമാരുടെയും മുതിർന്ന നേതാക്കളുടെയും ഘടകകക്ഷി നേതാക്കളുടെയും നിലപാട് കൂടി തേടിയാകും ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുന്നത്.

നിയമസഭ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്ന് അജയ് മാക്കൻ പറഞ്ഞു. നിരീക്ഷകർക്ക് മുമ്പിൽ മനസ് തുറക്കാൻ പല മുതിർന്ന നേതാക്കളും തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുകയാണ്.

ALSO READ: ‘സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാം’; തോൽവി അപ്രതീക്ഷിതമെന്ന് എംവി ഗോവിന്ദൻ

മുഖ്യമന്ത്രി പദം ആർക്ക്?

മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അണിയറ നീക്കങ്ങൾ ശക്തമാണ്. ഫ്ലക്സുകൾ സ്ഥാപിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെയും മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുന്നുണ്ട്. നിയമസഭ കക്ഷിയിലെ ഭൂരിപക്ഷം പരിഗണിക്കണമെന്ന നിലപാടിലാണ് കെസി പക്ഷം. 63ൽ 50 എംഎൽഎമാരുടെ പിന്തുണ കിട്ടുമെന്നും അവർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, എംപി ആയതിനാൽ, മുഖ്യമന്ത്രിയായാൽ രണ്ട് ഉപതിരഞ്ഞെടുപ്പുകൾ നടത്തേണ്ടി വരുമെന്നത് വെല്ലുവിളിയാണ്.

ഘടകകക്ഷികളുടെ അഭിപ്രായവും പൊതുവികാരവും കണക്കിലെടുക്കുമെന്നാണ് വിഡി പക്ഷത്തിന്റെ നിലപാട്. നിയമസഭ കക്ഷിയിൽ ഭൂരിപക്ഷമില്ലാത്തത് വെല്ലുവിളിയാണ്. 25 എംഎൽഎമാരുടെ പിന്തുണയാണ് രമേശ് ചെന്നിത്തല അവകാശപ്പെടുന്നത്. 2021 ൽ പ്രതിപക്ഷ നേതൃ പദത്തിലേക്ക് കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഉണ്ടായിരുന്നിട്ടും മാറ്റി നിർത്തപ്പെട്ടു എന്നതും ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം, മുഖ്യമന്ത്രി ചർച്ചകൾക്കായി കേരളത്തിലെത്തിയ നിരീക്ഷകർ എംഎൽഎമാരെ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യം വിഡി സതീശൻ പക്ഷം ഉന്നയിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയിൽ ദീപാദാസ് മുൻഷി പാടില്ലെന്ന ആവശ്യം അറിയിച്ചതായാണ് വിവരം.

English Summary:

Who Will Be the Next Kerala CM? AICC observers are arriving in Thiruvananthapuram and will hold crucial meetings with newly elected MLAs to assess support for each candidate. The final decision will be based on consensus and feedback from legislators.

Follow Us