Crime News Kerala : ഭക്ഷണം വിളമ്പുന്നതിന്റെ പേരിൽ തർക്കം; പാലക്കാട്‌ യുവാവ് അമ്മാവനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

45 കാരനായ ശെന്തിൽ അവിവാഹിതനാണ്. സഹോദരിയുടെ വീട്ടിലായിരുന്നു താമസം. സഹോദരിയുടെ മകൻ പ്രഭാകരനൊപ്പം മദ്യപിക്കുന്നതിനിടയിലാണ് ഇരുവരും തമ്മിൽ തർക്കം ഉണ്ടായത്. തുടർന്ന് പ്രഭാകരൻ കയ്യിൽ കിട്ടിയ ഒരു പൈപ്പ് എടുത്ത് അമ്മാവന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പിന്നാലെ ഒളിവിൽ പോയ പ്രഭാകരനെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. തന്റെ ചക്രവാഹനത്തിലാണ് പ്രഭാകരൻ നാടുവിട്ടത്

Crime News Kerala : ഭക്ഷണം വിളമ്പുന്നതിന്റെ പേരിൽ തർക്കം; പാലക്കാട്‌ യുവാവ് അമ്മാവനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

Prabhakaran,പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 20 Apr 2026 | 05:20 PM

പാലക്കാട്: യുവാവ് അമ്മാവനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മദ്യലഹരിയിൽ ആയിരുന്നു സംഭവം. ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.വടകരപ്പതി കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാറാണ് (45) മരിച്ചത്. ഇരുമ്പ് തണ്ട് ഉപയോഗിച്ച് തലക്കടിച്ചാണ് അമ്മാവനെ യുവാവ് കൊലപ്പെടുത്തിയത്. ഒളിവിൽ പോയ പ്രതി പ്രഭാകരന് വേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണ്. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം.

മരിച്ച ശെന്തിൽ കുമാർ അവിവാഹിതനാണ്. സഹോദരിയുടെ കുടുംബത്തോടൊപ്പം ആണ് താമസിച്ചിരുന്നത്. ശെന്തിൽ കുമാറും സഹോദരിയുടെ മകൻ പ്രഭാകരനും കൂടി ഒന്നിച്ച് മദ്യപിക്കുന്നതിനിടെയാണ് സംഭവം. ഭക്ഷണം വിളമ്പുന്നതിനെ കുറിച്ച് തർക്കം ഉണ്ടാവുകയും തുടർന്ന് അത് കൊലപാതകത്തിലേക്ക് എത്തുകയും ചെയ്യുകയായിരുന്നു. ഉന്തും തള്ളും നടക്കുന്നതിനിടയിൽ പ്രഭാകരൻ അമ്മാവന്റെ തലയ്ക്ക് ഇരുമ്പിന്റെ പൈപ്പുകൊണ്ട് അടിക്കുകയായിരുന്നു.

ALSO READ:നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തി സ്ത്രീകളോട് ലൈംഗികാതിക്രമം; 20 കാരൻ പിടിയിൽ

പരിക്കേറ്റ ഇയാളെ ഉടനെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.പിവിസി പൈപ്പിനകത്ത് ഇരുമ്പുകമ്പി പോലെ ഭാരമുള്ള മറ്റേതോ വസ്തു ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.അതേസമയം കൃത്യം നടത്തിയതിന് പിന്നാലെ ഒളിവിൽ പോയ പ്രഭാകരനെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ട തന്റെ ഇരുചക്ര വാഹനത്തിൽ പ്രഭാകരൻ സംസ്ഥാനം കടന്നതായാണ് സൂചന.

ബൈക്കിൽ എത്തി സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം

ബൈക്കിൽ എത്തി സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 21-കാരൻ അറസ്റ്റിൽ. നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിലാണ് ഇയാൾ എത്തിയത്. കോഴിക്കോട്  കണ്ണഞ്ചേരി കൊമ്മേരി സ്വദേശി നിഹാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 30-നായിരുന്നു സംഭവം.  പന്നിയങ്കര റെയിൽവേ ട്രാക്കിനടുത്ത് വെച്ചാണ് ബൈക്കിലെത്തിയ നിഹാദ് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്.  സിസിടീവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇത് പ്രതിയുടെ സ്ഥിരം രീതിയാണെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ കുറ്റകൃത്യത്തിനായി ഉപയോഗിച്ച ബൈക്ക് മോഷ്ടിച്ചതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ