Train Accident: ചാടിക്കയറാന്‍ ശ്രമിക്കവേ ട്രെയിനിനടിയില്‍പ്പെട്ട് യുവാവിന്റെ കാല്‍ അറ്റു

Young Man's Leg Amputated After Being Hit By Train: പാലക്കാട് കുലുക്കല്ലൂര്‍ സ്വദേശി സുന്ദരന്‍ (39) ആണ് അപകടത്തില്‍പ്പെട്ടത്. മംഗലാപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു ഇയാള്‍. എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാള്‍ കാഞ്ഞങ്ങാട് ഇറങ്ങിയത്.

Train Accident: ചാടിക്കയറാന്‍ ശ്രമിക്കവേ ട്രെയിനിനടിയില്‍പ്പെട്ട് യുവാവിന്റെ കാല്‍ അറ്റു

ട്രെയിന്‍

Published: 

04 Jun 2025 06:31 AM

കാഞ്ഞങ്ങാട്: കാസര്‍കോട് കാഞ്ഞങ്ങാട് ട്രെയിനിനടിയില്‍പ്പെട്ട് യുവാവിന്റെ കാല്‍ അറ്റു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. യാത്രയ്ക്കിടെ സ്റ്റേഷനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിച്ച് തിരികെ കയറാനുള്ള ശ്രമത്തിനിടെയാണ് അപകടം.

പാലക്കാട് കുലുക്കല്ലൂര്‍ സ്വദേശി സുന്ദരന്‍ (39) ആണ് അപകടത്തില്‍പ്പെട്ടത്. മംഗലാപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു ഇയാള്‍. എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാള്‍ കാഞ്ഞങ്ങാട് ഇറങ്ങിയത്. പ്ലാറ്റ്‌ഫോമിലെ കടയില്‍ നിന്ന് സുന്ദരന്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതിനിടെ ട്രെയിന്‍ എടുത്തു. ചാടിക്കയറാന്‍ ശ്രമിച്ചതാണ് അപകട കാരണം.

കാലുതെന്നി ട്രാക്കിലേക്ക് വീണ യുവാവിന്റെ കാലിന് മുകളിലൂടെയാണ് ട്രെയിന്‍ കടന്നുപോയത്. ഇടതുകാല്‍ പാദത്തിന് മുകളില്‍ നിന്ന് വേര്‍പ്പെട്ടു. ഉടന്‍ തന്നെ കാഞ്ഞങ്ങാട് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ യുവാവിനെയും അറ്റുപോയ കാലും ജില്ല ആശുപത്രിയില്‍ എത്തിച്ചു.

പോലീസുകാരെ ആക്രമിച്ച് യുവാക്കള്‍

വയനാട്: വയനാട് കൊളവയല്‍ മാനിക്കുനിയില്‍ പോലീസുകാരെ ആക്രമിച്ച് യുവാക്കള്‍. രണ്ട് പോലീസുകാര്‍ക്ക് സംഭവത്തില്‍ പരിക്ക്. മീനങ്ങാടി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായ അല്‍ത്താഫ്, അര്‍ജുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സംഭവത്തില്‍ മീനങ്ങാടി ചീരാംകുന്ന സ്വദേശികളായ ശരത്, വിഷ്ണു പ്രകാശം എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ അതിക്രമിച്ച് ചോദ്യം ചെയ്തതിനാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം.

Also Read: Pathanamthitta Accident: പത്തനംതിട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു; നാലുപേർക്ക് പരുക്ക്, രണ്ടുപേരുടെ നില ഗുരുതരം

ഫോണ്‍ നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് യുവാക്കള്‍ കൊളവയല്‍ മാനിക്കുനിയിലുള്ള ഒരു വീട്ടില്‍ അതിക്രമിച്ച് കയറി. വിവരമറിഞ്ഞെത്തിയ പോലീസുകാര്‍ക്കെതിരെ ഇരുവരും ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ