Youth Congress Leader Sujith: ‘ചൂരൽ കൊണ്ട് കാലിൽ അടിച്ചു, കുടിവെള്ളം പോലും തന്നില്ല’: നിയമപോരാട്ടത്തിന് സുജിത്ത്

Youth Congress Leader Sujith Beaten Case: വിവരാവകാശ കമ്മീഷ്ണറുടെ ഉത്തരവ് പ്രകാരമാണ് ഇപ്പോൾ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതോടെ സംസ്ഥാനത്ത് ഒട്ടാകെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് സുജിത്തിൻ്റെ കൂടുതൽ വെളിപ്പെടുത്തൽ. മർദ്ദനത്തിൽ സുജിത്തിന് കേൾവി ശക്തിക്ക് തകരാറുകൾ സംഭവിച്ചിരുന്നു.

Youth Congress Leader Sujith: ചൂരൽ കൊണ്ട് കാലിൽ അടിച്ചു, കുടിവെള്ളം പോലും തന്നില്ല: നിയമപോരാട്ടത്തിന് സുജിത്ത്

Youth Congress Leader Sujith

Updated On: 

04 Sep 2025 08:46 AM

തൃശ്ശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽ മർദനമേറ്റതിൻ്റെ കൂടുതൽ വെളിപ്പെടുത്തലുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി എസ് സുജിത്ത്. പോലീസ് അതിക്രൂരമായി മർദിച്ചെന്നാണ് സുജിത് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സ്റ്റേഷനിൽ എത്തുന്നതിന് മുമ്പും മർദ്ദിച്ചിരുന്നു, തലയ്ക്ക് അടിച്ചു. എന്നാൽ മർദ്ദിച്ചതിൻ്റെ പല ദൃശ്യങ്ങളും സിസിടിവിയിൽ ഇല്ലെന്നും സുജിത്ത് വ്യക്തമാക്കി. സ്റ്റേഷനിലെത്തിച്ച ശേഷവും അസഭ്യവും മർദനവും തുടർന്നതായും അദ്ദേഹം പറയുന്നു.

ചൂരലുകൊണ്ട് കാലിൽ അടിച്ചു. കുടിവെള്ളം ചോദിച്ചിട്ട് തന്നില്ല. ‌മർദിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്നും നിയമപോരാട്ടം ഇനിയും തുടരുമെന്നും സുജിത് വ്യക്തമാക്കി. ഇവരെ സർവീസിൽ നിന്നും മാറ്റിനിർത്തണമെന്നാണ് സുജിത് ആവശ്യപ്പെടുന്നത്. 2023 ഏപ്രിലിലാണ് സുജിത്ത് പോലീസ് സ്റ്റേഷനിൽ ക്രൂര മർദ്ദനത്തിന് ഇരയായത്. ഇതിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യൂത്ത് കോൺഗ്രസ്സ്‌ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റാണ് വി എസ് സുജിത്ത്.

വിവരാവകാശ കമ്മീഷ്ണറുടെ ഉത്തരവ് പ്രകാരമാണ് ഇപ്പോൾ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതോടെ സംസ്ഥാനത്ത് ഒട്ടാകെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് സുജിത്തിൻ്റെ കൂടുതൽ വെളിപ്പെടുത്തൽ. മർദ്ദനത്തിൽ സുജിത്തിന് കേൾവി ശക്തിക്ക് തകരാറുകൾ സംഭവിച്ചിരുന്നു. കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ്ഐ സുഹ്മാൻ, സിപിഒ മാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് സുജിത്തിനെ മർദ്ദിച്ചത്.

വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ ആ വഴി വന്ന പൊലീസ് സംഘം മർദ്ദിക്കുന്നത് സുജിത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന് തുടക്കമിടുന്നത്. മദ്യപിച്ചു പ്രശ്നമുണ്ടാക്കി, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ കുറ്റം ചുമത്തിയാണ് അന്ന് സുജിത്തിനെതിരെ കേസെടുത്തത്. വൈദ്യപരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ കോടതി ഇയാൾക്ക് ജാമ്യം നൽകി വിടുകയായിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ