AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

പാലിൽ നിന്നോ മുട്ടയിൽ നിന്നോ പക്ഷിപ്പനി പിടിക്കുമോ? വിദ​ഗ്ധർ വിശദീകരിക്കുന്നു

രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് വൈറസ് പടരുന്നത്

പാലിൽ നിന്നോ മുട്ടയിൽ നിന്നോ പക്ഷിപ്പനി പിടിക്കുമോ? വിദ​ഗ്ധർ വിശദീകരിക്കുന്നു
Aswathy Balachandran
Aswathy Balachandran | Updated On: 23 Apr 2024 | 01:52 PM

ന്യൂഡൽഹി: കേരളത്തിൽ പക്ഷിപ്പനി പടരുന്നതായി റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആരോഗ്യ വകുപ്പുകൾക്ക് ജാഗ്രതാ നിർദേശം നൽകി. ഇതിനെതിരേ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശമുണ്ട്. സംസ്ഥാനത്ത് എടത്വ, ചെറുതന എന്നീ രണ്ട് ​ഗ്രാമപഞ്ചായത്തുകളിലാണ് പക്ഷിപ്പനി പടർന്നു പിടിച്ചിരിക്കുന്നത് . ഇത് കോഴി ഉൽപന്നങ്ങളുടെ ഉപഭോഗത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ജോൺസ് ഹോപ്കിൻസ് പബ്ലിക് ഹെൽത്തിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച് , എവിയൻ ഇൻഫ്ലുവൻസ വൈറസിൻ്റെ എച്ച്5എൻ1 സ്‌ട്രെയിൻ കറവ പശുക്കളിൽ കണ്ടെത്തിയതായും തുടർന്ന് അണുബാധ പടരുന്നതായും പറയുന്നു.

പാലിൽ നിന്നോ മുട്ടയിൽ നിന്നോ പക്ഷിപ്പനി പിടിക്കുമോ?

“പാലിൽ നിന്നും മുട്ടയിൽ നിന്നും പക്ഷിപ്പനി പിടിപെടാനുള്ള സാധ്യത വളരെ കുറവാണെന്ന് വിദ​ഗ്ധർ പറയുന്നു. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് വൈറസ് പടരുന്നത്, അല്ലാതെ ശരിയായി തയ്യാറാക്കിയ പാലുൽപ്പന്നങ്ങളിലൂടെയോ മുട്ടകളിലൂടെയോ അല്ല. മുട്ട നന്നായി പാചകം ചെയ്യുന്നത് (വറുത്തതോ തിളപ്പിച്ചതോ ആയവ) വൈറസിനെ നശിപ്പിക്കുന്നു. കൂടാതെ വാണിജ്യപരമായി ഉപയോ​ഗിക്കുന്ന പാൽ പാസ്ചറൈസ് ചെയ്യപ്പെടുന്നുണ്ട്. ഈ പ്രക്രിയ വൈറസിനെ ഇല്ലാതാക്കുന്നു. സംസ്കരിക്കാത്ത പാൽ മറ്റ് അണുക്കളെ വഹിക്കാൻ സാധ്യതയുള്ളതിനാൽ എല്ലായ്പ്പോഴും ഒഴിവാക്കണം.

പശുവിൻ പാലിൽ പക്ഷിപ്പനി കേസുകൾ കണ്ടെത്തി ഡബ്ല്യുഎച്ച്ഒ

യുഎസിൽ പാലിൽ ‘ഉയർന്ന സാന്ദ്രതയിൽ’ പക്ഷിപ്പനി വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. പൂച്ചകൾ, മനുഷ്യർ, വവ്വാലുകൾ, കുറുക്കൻ, മിങ്ക്, പെൻഗ്വിനുകൾ തുടങ്ങിയ മറ്റ് സസ്തനികളിലേക്കും എച്ച്5എൻ1 വൈറസ് പകരുന്നതായി നേരത്തെ ഒരു റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. ഐക്യരാഷ്ട്ര സഭയിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച് പാലുൽപ്പന്നങ്ങളിൽ എച്ച്5എൻ1 അണുബാധയുണ്ടെന്നും അതിനുശേഷം സ്ഥിരീകരിച്ച കേസുകളെപ്പറ്റി പഠിക്കുകയാണെന്നും പറയുന്നു. പക്ഷിപ്പനി രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് ഇത് പടരുന്നത്. അതിനാൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മാത്രമല്ല, 1996 മുതൽ ഈ വൈറസ് നമുക്ക് ചുറ്റും ഉണ്ട്, 2020 മുതൽ പക്ഷികൾക്കും സസ്തനികൾക്കും ഇടയിൽ വൻ അണുബാധ ഉണ്ടായിട്ടുണ്ട്. അന്ന് ദശലക്ഷക്കണക്കിന് കോഴികളെ കൊന്നൊടുക്കി. കാട്ടുപക്ഷികളിലും സമുദ്ര സസ്തനികളിലും എല്ലാം അണുബാധയുണ്ട്. ഭയം വേണ്ട ജാ​ഗ്രത മതി എന്ന നിർദ്ദേശമാണ് ഇപ്പോഴുള്ളത്.