Dog Food: നായ്ക്കൾക്ക് ഒരിക്കലും ഈ ഭക്ഷണങ്ങൾ കൊടുക്കരുത്, അപകടമാണേ…

Toxic Foods For Dogs: ഉള്ളി മുതൽ കൂൺ വരെ, നമ്മൾ ദിവസവും ഉപയോഗിക്കുന്ന ചില വസ്തുക്കൾ നായ്ക്കളുടെ ചുവന്ന രക്താണുക്കളെ നശിപ്പിക്കും. മാത്രമല്ല, ഐസ്ക്രീം പോലുള്ളവ അലർജിക്കും കാരണമാകും.

Dog Food: നായ്ക്കൾക്ക് ഒരിക്കലും ഈ ഭക്ഷണങ്ങൾ കൊടുക്കരുത്, അപകടമാണേ...

പ്രതീകാത്മക ചിത്രം

Updated On: 

23 Jan 2026 | 03:01 PM

‌നായ്ക്കളുടെ ദഹനവ്യവസ്ഥ മനുഷ്യരിൽ നിന്ന് വളരെയധികം വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ നമുക്ക് ​ദഹിക്കുന്ന ചില ഭക്ഷണങ്ങൾ നായ്ക്കളുടെ ആരോ​ഗ്യത്തിന് നല്ലതല്ല. ഉള്ളി മുതൽ കൂൺ വരെ, നമ്മൾ ദിവസവും ഉപയോഗിക്കുന്ന ചില വസ്തുക്കൾ നായ്ക്കളുടെ ചുവന്ന രക്താണുക്കളെ നശിപ്പിക്കും. മാത്രമല്ല, ഐസ്ക്രീം പോലുള്ളവ അലർജിക്കും കാരണമാകും. നിങ്ങളുടെ നായയെ ആരോഗ്യത്തോടെയും ഊർജ്ജസ്വലമായും നിലനിർത്തണമെങ്കിൽ, അവയുടെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.

നായ്ക്കൾക്ക് നൽകാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

 

ഉള്ളിയും വെളുത്തുള്ളിയും: ഇവ നായ്ക്കൾക്ക് അത്യന്തം അപകടകരമാണ്. ഇതിലെ ‘തയോസൾഫേറ്റ്’ എന്ന രാസവസ്തു നായ്ക്കളുടെ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നു. ഇത് വിളർച്ചയ്ക്കും ശാരീരിക തളർച്ചയ്ക്കും കാരണമാകും. ഉള്ളിയേക്കാൾ അഞ്ചിരട്ടി അപകടകാരിയാണ് വെളുത്തുള്ളി.

കൂൺ: മനുഷ്യർക്ക് ഇഷ്ടപ്പെട്ട ഭക്ഷണമാണെങ്കിലും പലതരം കൂണുകൾ നായ്ക്കളുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്നു. ഇത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കാൻ സാധ്യതയുണ്ട്.

പച്ച തക്കാളി: പഴുത്ത തക്കാളി കുറഞ്ഞ അളവിൽ നൽകുന്നത് കുഴപ്പമില്ലെങ്കിലും, പച്ച തക്കാളിയും തക്കാളിച്ചെടിയുടെ ഇലയും തണ്ടും നായ്ക്കൾക്ക് വിഷമാണ്. ഇതിലടങ്ങിയിരിക്കുന്ന ‘സോളനൈൻ’ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കും ദഹനക്കേടിനും കാരണമാകും.

ALSO READ: എന്നുമുതലാണ് മസാലദോശയുടെ കൂട്ടുകാരനായി വട എത്തിയത്?

ഐസ്ക്രീം: പല നായ്ക്കൾക്കും ഐസ്ക്രീമിലെ ലാക്ടോസ് ദഹിപ്പിക്കാനുള്ള ശേഷിയില്ല. ഇത് ഛർദ്ദിക്കും വയറിളക്കത്തിനും ഇടയാക്കും.

ഉപ്പ് അധികമുള്ള ഭക്ഷണങ്ങൾ: കൂടുതൽ ഉപ്പടങ്ങിയ ഭക്ഷണങ്ങൾ നായ്ക്കളിൽ ‘സോഡിയം അയോൺ പോയിസണിംഗ്’ ഉണ്ടാക്കാൻ കാരണമാകും.

മദ്യം: മദ്യമോ മദ്യം അടങ്ങിയ ഭക്ഷണങ്ങളോ നായ്ക്കൾക്ക് നൽകുന്നത് അവരെ കോമയിലേക്കോ മരണത്തിലേക്കോ വരെ നയിച്ചേക്കാം.

മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ചില പഴങ്ങൾ
ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ
Viral Video | മുത്തശ്ശിയെ ആദ്യം ഫ്ലൈറ്റിൽ കയറ്റിയ പേരക്കുട്ടി
Vande Bharat Sleeper Express : ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്പീപ്പർ ട്രെയിൻ കന്നിയാത്ര
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌