AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണ്‍ പോക്കറ്റില്‍ വെക്കാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് സിയാറ്റിക് സിന്‍ഡ്രോം വരും

ഒരുപാട് നേരം വാലറ്റിന് മുകളില്‍ ഇരിക്കുന്നത് ഹിപ് ജോയിന്റ് തൊട്ട് പിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് വരെ നമ്മളെ എത്തിക്കും.

ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണ്‍ പോക്കറ്റില്‍ വെക്കാറുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് സിയാറ്റിക് സിന്‍ഡ്രോം വരും
Shiji M K
Shiji M K | Edited By: Jenish Thomas | Updated On: 28 Apr 2024 | 11:39 AM

ഡ്രൈവ് ചെയ്യുമ്പോള്‍ നിങ്ങളുടെ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെക്കുന്ന ശീലമുണ്ടോ. എന്നാലിത് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് പഠനം പറയുന്നത്. ന്യൂറോളജിസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വാലറ്റ് പിന്‍ പോക്കറ്റില്‍ വെക്കുന്നത് നടുവേദനയ്ക്കും കാരണമാകുമെന്നാണ് പഠനം പറയുന്നത്. മാത്രമല്ല ഈ വേദന കാലുകളിലേക്കും വ്യാപിക്കും. ഒരുപാട് നേരം വാലറ്റിന് മുകളില്‍ ഇരിക്കുന്നത് ഹിപ് ജോയിന്റ് തൊട്ട് പിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് വരെ നമ്മളെ എത്തിക്കും.

വാലറ്റിനും നിങ്ങളുടെ ഇടുപ്പിനും ഇടയില്‍ കുത്തിനോവിക്കുന്ന വേദനയിലേക്ക് എത്തിക്കുമിത്. ഇത് അറിയപ്പെടുന്നത് സയാറ്റിക്ക അല്ലെങ്കില്‍ പിരിഫോര്‍മിസ് സിന്‍ഡ്രോം എന്നാണ്. ഫാറ്റ് വാലറ്റ് സിന്‍ഡ്രോം എന്നുകൂടി ഈ അസുഖം അറിയപ്പെടുന്നുണ്ട്.

ദിവസം മുഴുവന്‍ മണിക്കൂറോളം വാലറ്റിന് മുകളില്‍ ഇരിക്കുന്നത് നമ്മുടെ നട്ടെല്ലിന് കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. നിവര്‍ന്ന് ഇരിക്കുന്നതിന് പകരം ഇങ്ങനെ ഇരിക്കുമ്പോള്‍ ഒരു വശത്തേക്ക് ചരിഞ്ഞായിരിക്കും നമ്മള്‍ ഇരിക്കുക. സയാറ്റിക് നാഡി കടന്നുപോകുന്ന ഇടത്തില്‍ വാലറ്റ് അമരുകയും ഇത് സിയാറ്റിക് ഞരമ്പുകളുടെ നാഡി വേരുകളില്‍ ലംബര്‍ ഡിസ്‌കുകളുടെ സമ്മര്‍ദം നടുവേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

അതേസമയം, പിന്‍ പോക്കറ്റില്‍ വാലറ്റ് വെക്കരുതെന്ന് എംവിഡി രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് എംവിഡി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആ ശീലമുള്ളവരാണെങ്കില്‍ അത് മാറ്റണമെന്നാണ് എംവിഡി പറയുന്നത്.

എംവിഡിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ പേഴ്‌സ് / വാലറ്റ് പിന്‍ പോക്കറ്റിലാണോ വയ്ക്കാറ്. അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകള്‍ പറയുന്നത്. നിങ്ങളുടെ നടുവേദനയ്ക്കും വാലറ്റ് ഒരു കാരണമായിരിക്കാം. മാത്രമല്ല ഇത് കാലുകള്‍ക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും.

ദീര്‍ഘനേരം വാലറ്റില്‍ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിന്റിന് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുന്നു, വാലറ്റിനും നിങ്ങളുടെ ഇടുപ്പിനും ഇടയില്‍ കുത്തി നോവിക്കുന്നു. ഇത് സയാറ്റിക്ക/പിരിഫോര്‍മിസ് സിന്‍ഡ്രോം എന്നും ഫാറ്റ് വാലറ്റ് സിന്‍ഡ്രോം എന്നും അറിയപ്പെടുന്നു.

ഒരു ഇടുപ്പ് ഉയരത്തില്‍ അസമമായ പ്രതലത്തില്‍ ഇരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. ദിവസം തോറും, മണിക്കൂറുകളോളം ഇങ്ങനെ ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. നിവര്‍ന്നു ഇരിക്കുന്നതിനുപകരം, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരുവശം ചരിഞ്ഞ് ഇരിക്കുന്നു.

സയാറ്റിക് നാഡി കടന്നുപോകുന്ന ഇടത്തില്‍ വാലറ്റ് അമര്‍ത്തുകയും ഉയരമുള്ള ഒരു ഇടുപ്പില്‍ ഇരിക്കുന്നതിലൂടെ, സിയാറ്റിക് ഞരമ്പുകളുടെ നാഡി വേരുകളില്‍ ലംബര്‍ ഡിസ്‌കുകളുടെ സമ്മര്‍ദ്ദം നടുവേദനക്ക് കാരണമാകും.പിന്‍ പോക്കറ്റില്‍ വാലറ്റ് സൂക്ഷിക്കുന്ന ശീലം മാറ്റൂ.