AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Skincare Tips: കാപ്പി കു‌ടിക്കുന്നത് ചർമ്മത്തിന് ​ഗുണമോ ദോഷമോ? ഇത് അറിയാതെ പോകല്ലേ

Coffee And Skin: കാപ്പിയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. എന്നാൽ, അമിതമായ ഉപഭോഗം നിർജ്ജലീകരണത്തിന് കാരണമാകുന്നു. ചർമ്മത്തിന് കാപ്പി ​ഗുണകരമാകണമെങ്കിൽ മിതത്വം വളരെ പ്രധാനമാണ്.

Skincare Tips: കാപ്പി കു‌ടിക്കുന്നത് ചർമ്മത്തിന് ​ഗുണമോ ദോഷമോ? ഇത് അറിയാതെ പോകല്ലേ
Coffee And SkinImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 28 Nov 2025 | 07:56 PM

കാപ്പി കുടിക്കുന്നത് നമ്മുടെ ശീലമാണ്. ദിവസവും ഒന്നിലേറെ കാപ്പി കുടിക്കുന്നവരും ധാരാളമാണ്. എന്നാൽ കാപ്പി കുടിക്കുന്നത് ചർമ്മത്തിന് നല്ലതാണോ അതോ ദോഷകരമാണോ എന്ന ചില ആശങ്കകളും അടുത്തിടെയായി ഉയരുന്നുണ്ട്. പോഷകാഹാര വിദഗ്ധയായ ലോവ്നീത് ബത്ര അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഈ വിഷയത്തിലുള്ള അദ്ദേഹ​ത്തിൻ്റെ അഭിപ്രായം പങ്കുവച്ചിരുന്നു. ദിവസവും രണ്ടു തവണയിലധികം കാപ്പികുടിക്കുന്നത് നല്ലതല്ലെന്നാണ് അവർ പറയുന്നത്. കാരണം കാപ്പി കുടിക്കുന്നത് ചർമ്മത്തിന് ​ഗുണവുമാണ് എന്നാൽ അമിതമായാൽ ദോഷകരവമാണ്.

കാപ്പിയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. അതേസമയം ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിന് വളരെയധികം ​ഗുണം ചെയ്യുകയും ചെയ്യും. എന്നാൽ, അമിതമായ ഉപഭോഗം നിർജ്ജലീകരണത്തിന് കാരണമാകുന്നു. ചർമ്മത്തിന് കാപ്പി ​ഗുണകരമാകണമെങ്കിൽ മിതത്വം വളരെ പ്രധാനമാണ്.

തിളക്കമുള്ള ചർമ്മത്തിന് കാപ്പി ഒഴിവാക്കണമോ എന്ന ചോദ്യത്തിന് നിർബന്ധമില്ല എന്നാണ് അദ്ദേഹം പറയുന്നത്. ലോവ്നീതിന്റെ അഭിപ്രായത്തിൽ, കാപ്പി കുടിക്കുന്നത് നല്ലതാണ്. പക്ഷേ കാപ്പിയുടെ അളവിൽ കൃത്യമായ മിതത്വം ആവശ്യമാണ്. കാപ്പിയിൽ പാലോ പഞ്ചസാരയോ ചേർക്കുന്നത് ഇൻസുലിൻ വർദ്ധിപ്പിക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും. കൂടാതെ, അമിതമായ കാപ്പി ഉപഭോഗം കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും മുഖക്കുരു വഷളാക്കുകയും ചെയ്യും.

ALSO READ: ശരീരഭാരം കുറയണ്ടേ…; ചിയ വിത്തുകൾ കഴിക്കേണ്ടത് പാലിലോ വെള്ളത്തിലോ

ശരിയായ രീതിയിൽ എങ്ങനെ കാപ്പി കുടിക്കാം

കാപ്പി നിങ്ങളുടെ ചർമ്മത്തിന് ദോഷകരമല്ലെങ്കിൽ, ശരിയായ രീതിയിൽ എങ്ങനെ കാപ്പി കുടിക്കാമെന്നത് ചിന്തിക്കുകയും ചെയ്യണം. ഒരു ദിവസം 1-2 കപ്പ് മാത്രമെ കുടിക്കാവു. അമിതമായി ശരീരത്തിൽ കഫീൻ എത്തിച്ചേരുന്നത് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമായ കാര്യമാണ്. കാപ്പിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും. ഇത് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നു.

കാപ്പിയു‌ടെ ദോഷഫലങ്ങൾ

ഉറക്കമില്ലായ്മയും ഉറക്കത്തിനുണ്ടാകുന്ന അസ്വസ്ഥതയും
ഹൃദയമിടിപ്പ് വർദ്ധിക്കുക
ഉത്കണ്ഠയും വിറയലും
നിർജ്ജലീകരണം
വയറ്റിൽ അസ്വസ്ഥതയും ആസിഡ് റിഫ്ലക്സും

 

Follow Us