Black Coffee for Fatty Liver: ഫാറ്റി ലിവർ തടയാൻ കട്ടൻ കാപ്പിയോ? ഒരു ദിവസം എത്ര അളവിൽ കുടിക്കണം

Is Black Coffee Reduce Fatty Liver: പലരുടെയും ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണം പല തരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇതെ തുടർന്ന് ആളുകൾ നിത്യ ജീവിതത്തിലെ പല ശീലങ്ങളും ഇഷ്ടങ്ങളും മാറ്റിവയ്ക്കേണ്ടി വരാറുമുണ്ട്. അത്തരത്തിൽ ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതിയും ജീവിതശൈലിയും കാരണം ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ.

Black Coffee for Fatty Liver: ഫാറ്റി ലിവർ തടയാൻ കട്ടൻ കാപ്പിയോ? ഒരു ദിവസം എത്ര അളവിൽ കുടിക്കണം

പ്രതീകാത്മക ചിത്രം

Published: 

07 Jun 2026 | 10:46 AM

രാവിലെ എഴുന്നേറ്റാൽ നല്ലൊരു കട്ടൻ കാപ്പി… ആഹാ, ഈ ശീലമുള്ളവർ ധാരാളമാണ് നമുക്കിടയിൽ. ഒരു കാപ്പിയോ ചായയോ ആണ് പലരുടെയും ദിവസം മുഴുവനുള്ള സന്തോഷം നിലനിർത്തുന്നത് തന്നെ. എന്നാൽ പലരുടെയും ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണം പല തരത്തിലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇതെ തുടർന്ന് ആളുകൾ നിത്യ ജീവിതത്തിലെ പല ശീലങ്ങളും ഇഷ്ടങ്ങളും മാറ്റിവയ്ക്കേണ്ടി വരാറുമുണ്ട്. അത്തരത്തിൽ ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതിയും ജീവിതശൈലിയും കാരണം ഭൂരിഭാഗം ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ (Fatty Liver). കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഈ അവസ്ഥ തുടക്കത്തിലേ നിയന്ത്രിച്ചില്ലെങ്കിൽ ഗുരുതരമായ ലിവിർ സിറോസിസ് പോലുള്ള രോഗങ്ങൾക്ക് കാരണമായേക്കാം.

എന്നാൽ, നമ്മൾ ദിവസവും കുടിക്കുന്ന സാധാരണ കട്ടൻ കാപ്പിക്ക് ഫാറ്റി ലിവറിനെ പ്രതിരോധിക്കാനുള്ള അത്ഭുതകരമായ കഴിവുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. കട്ടൻ കാപ്പി എങ്ങനെയാണ് കരളിനെ സംരക്ഷിക്കുന്നത് എന്നും ഒരു ദിവസം അത് എത്ര അളവിൽ കുടിക്കണമെന്നും നമുക്ക് നോക്കാം. കാപ്പിയിലടങ്ങിയിരിക്കുന്ന ചില പ്രത്യേക ഘടകങ്ങൾ തന്നെയാണ് നമ്മുടെ കരളിൻ്റെ ആരോഗ്യത്തിന് കാവലാകുന്നത്.

ALSO READ: ആദ്യ ആർത്തവം, പെൺകുട്ടികളെ മാനസികമായും ശാരീരികമായും എങ്ങിനെ തയാറാക്കാം?

ആൻ്റിഓക്‌സിഡൻ്റുകളുടെ ഉറവിടെ: കട്ടൻ കാപ്പിയിൽ വലിയ അളവിൽ അടങ്ങിയിരിക്കുന്ന ക്ലോറോജെനിക് ആസിഡ് (Chlorogenic Acid) പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ കരളിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

കരൾ എൻസൈമുകൾക്ക്: ദിവസവും ഒരു ​ഗ്ലാസ് കട്ടൻ കാപ്പി കുടിക്കുന്നത് കരളിലെ ഹാനികരമായ എൻസൈമുകളുടെ അളവ് കുറയ്ക്കുകയും കരളിൻ്റെ പ്രവർത്തനം മികച്ച രീതിയിൽ മെച്ചപ്പെടുത്തുകയും ചെയ്യും.

കോശങ്ങളുടെ നാശം തടയുന്നു: കാപ്പിയിലെ ‘കഫീൻ’ ശരീരത്തിൽ എത്തുമ്പോൾ ഉണ്ടാകുന്ന രാസപ്രവർത്തനങ്ങൾ കരളിലെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന സ്കാർ ടിഷ്യൂകൾ ഉണ്ടാകുന്നത് തടയുന്നു. എന്നാൽ കഫീൻ അമിതമായാൽ അപകടവുമാണ്.

ഒരു ദിവസം എത്ര അളവിൽ കുടിക്കാം

ദിവസവും 2 മുതൽ 3 കപ്പ്: ഫാറ്റി ലിവർ സാധ്യത കുറയ്ക്കുന്നതിനായി ദിവസവും രണ്ട് മുതൽ മൂന്ന് കപ്പ് (മിതമായ അളവിൽ) വരെ കട്ടൻ കാപ്പി കുടിക്കാവുന്നതാണ്. അമിതമായാൽ അമൃതും വിഷം എന്നപോലെ കട്ടൻ കാപ്പിയും പ്രശ്നക്കാരനാണ്.

പ്ലെയിൻ ബ്ലാക്ക് കോഫി: കട്ടൻ കാപ്പി കുടിക്കുക എന്നാൽ അവ തികച്ചും മധുരമില്ലാത്തത് ആയിരിക്കണം. രാവിലെ വെറും വയറ്റിലോ അല്ലെങ്കിൽ ഭക്ഷണത്തിന് ശേഷമോ കുടിക്കുന്നതാണ് നല്ലത്.

അസിഡിറ്റിയുള്ളവർ: ഗ്യാസ്ട്രബിൾ, അസിഡിറ്റി അല്ലെങ്കിൽ ഉറക്കക്കുറവ് എന്നീ ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവർ കട്ടൻ കാപ്പിയുടെ അളവ് കുറയ്ക്കുന്നതാണ് നല്ലത്. ആവശ്യമെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആവാം.

കട്ടൻ കാപ്പി കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

പഞ്ചസാര ഒഴിവാക്കുക: കാപ്പിയിൽ പഞ്ചസാര ചേർത്ത് കുടിച്ചാൽ അത് കരളിലെ കൊഴുപ്പ് കൂട്ടാനുള്ള സാധ്യത ഏറെയാണ്. മധുരം അത്യാവശ്യമാണെങ്കിൽ പഞ്ചസാരയ്ക്ക് പകരം തേനോ മറ്റോ ചേർക്കുന്നതാണ് നല്ലതല്ല.

പാൽ ചേർക്കരുത്: കട്ടൻ കാപ്പിയിൽ പാൽ ചേർക്കരുത്. പാലിലെ കൊഴുപ്പ് കാപ്പിയുടെ സ്വാഭാവിക ഗുണങ്ങളെ ഇല്ലാതാക്കുന്നു. അതിനാൽ ഫാറ്റി ലിവർ ഉള്ളവർ പഞ്ചസാര ചേർക്കാത്ത ബ്ലാക്ക് കോഫി മാത്രം ശീലമാക്കുക.

രാത്രി വൈകി കുടിക്കരുത്: കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുള്ളതിനാൽ രാത്രി വൈകി കാപ്പി കുടിക്കുന്നത് ഉറക്കത്തെ ബാധിച്ചേക്കാം. ഇത് കരളിന്റെ സ്വാഭാവികമായ രോഗശാന്തി പ്രക്രിയയെ തടസ്സപ്പെടുത്തും.

English Summary:

Does drinking black coffee daily reduce fatty liver risk. Discover the scientific link between coffee and liver health here. And also check the exact number of cups you need to drink every day for liver health.

Follow Us
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
പാൽ തിളച്ചു തൂവാതിരിക്കാൻ അല്പം നെയ്യ് മാത്രം മതി! ഇത് അറിയാമോ
കുട്ടികൾ വെറുതെയിരിക്കുന്നത് മോശം കാര്യമാണോ?
ഇന്ത്യന്‍ ടീമിലെത്തിയ 'കുട്ടി' താരങ്ങള്‍, മുന്നില്‍ വൈഭവ്‌
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ