Morning Beauty Drink: നെല്ലിക്ക ജ്യൂസോ മഞ്ഞൾ വെള്ളമോ?; ചർമ്മം വെട്ടിത്തിളങ്ങാൻ ഇതിൽ മികച്ചത് ഏത്
Early Morning Beauty Drink: ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കാൻ ആയുർവേദത്തിലും അടുക്കളവൈദ്യത്തിലും ഒരുപോലെ സ്ഥാനമുള്ള രണ്ട് ഔഷധങ്ങളാണ് നെല്ലിക്കയും മഞ്ഞളും. വ്യത്യാസ്ത രീതികളിലാണ് ഇവയുടെ ഗുണം നമ്മുടെ ചർമ്മത്തിന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് എപ്പോൾ എങ്ങനെ കഴിക്കണമെന്ന സംശയങ്ങളും പലരിലും നിലനിൽക്കുന്നുണ്ട്.

Morning Beauty Drink
സൗന്ദര്യ സംരക്ഷണത്തിനായി നിരവധി മാർഗങ്ങളിലൂടെ നാം കടന്നുപോകാറുണ്ട്. പണ്ടുകാലത്തെ വീട്ടുവൈദ്യങ്ങളാണ് ഇപ്പോഴത്തെ തലമുര ഇന്ന് കൂടുതൽ ഇഷ്ടപ്പെടുന്നത്. അതിൽ അടുക്കളകൂട്ടുകളാണ് ഏറ്റവും അധികമായിട്ടും ഉള്ളത്. അങ്ങനെ നോക്കിയാൽ ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കാൻ ആയുർവേദത്തിലും അടുക്കളവൈദ്യത്തിലും ഒരുപോലെ സ്ഥാനമുള്ള രണ്ട് ഔഷധങ്ങളാണ് നെല്ലിക്കയും മഞ്ഞളും. വ്യത്യാസ്ത രീതികളിലാണ് ഇവയുടെ ഗുണം നമ്മുടെ ചർമ്മത്തിന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് എപ്പോൾ എങ്ങനെ കഴിക്കണമെന്ന സംശയങ്ങളും പലരിലും നിലനിൽക്കുന്നുണ്ട്.
നെല്ലിക്ക ജ്യൂസ് ഗുണങ്ങൾ
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്തുന്ന കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ നെല്ലിക്കയോളം മികച്ച മറ്റൊരു മാർഗമില്ല. അകാല വാർദ്ധക്യം തടയുന്നതിനും, ചർമ്മത്തിലെ ചുളിവുകൾ മാറ്റുന്നതിനും, വെയിൽ അടിച്ചുള്ള കരുവാളിപ്പ് നീക്കി ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നതിനും നെല്ലിക്ക കഴിക്കുന്നത് ഗുണം ചെയ്യും. മങ്ങിയ ചർമ്മമുള്ളവർക്കും, ചെറു പ്രായത്തിൽ തന്നെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നവർക്കും നെല്ലിക്ക ഏറെ ഗുണകരമാണ്.
ALSO READ: ടോയ്‌ലറ്റ് മൂടി തുറന്നിടുന്നതാണോ അടയ്ക്കുന്നതാണോ നല്ലത്? അറിയേണ്ട കാര്യങ്ങൾ
മഞ്ഞൾ വെള്ളം ഗുണങ്ങൾ
മഞ്ഞളിൽ കാണപ്പെടുന്ന കുർക്കുമിൻ എന്ന ഘടകം ചർമ്മത്തിലെ അണുബാധകളെയും വീക്കത്തെയും തടയാൻ വളരെയധികം സഹായിക്കുന്നു. മുഖക്കുരു, ചർമ്മത്തിലെ കറുത്ത പാടുകൾ, രക്തം ശുദ്ധീകരിക്കുന്നതിലൂടെ ചർമ്മത്തിന് കൂടുതൽ നിറം തുടങ്ങി നിരവധി ഗുണങ്ങളാണ് മഞ്ഞൾ ശീലമാക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. എണ്ണമയമുള്ള ചർമ്മമുള്ളവർക്കും, വിട്ടുമാറാത്ത മുഖക്കുരുവും പാടുകളും ഉള്ളവർക്കും മഞ്ഞളിനെക്കാൾ മികച്ച പരിഹാരം മറ്റൊന്നില്ല.
രാവിലെ ഏതാണ് നല്ലത്?
ഉറക്കമുണർന്ന ശേഷം നമ്മൾ ആദ്യം കുടിക്കേണ്ടത് ഒരു ഗ്ലാസ് വെള്ളമാണ്. ഇത് ദഹനം, ശരീരത്തിൽ ആവശ്യത്തിന് ജലാംശം, മെറ്റബോളിസം എന്നിവയ്ക്ക് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ചെറുചൂടുള്ള പ്രകൃതിദത്ത പാനീയങ്ങൾ രാവിലെ കുടിക്കുന്നത് ഗുണം നൽകാറുണ്ട്. അതിൽ ഉൾപ്പെടുന്നതാണ് നെല്ലിക്ക ജ്യൂസും മഞ്ഞൾ വെള്ളവും. ഇവ രണ്ടിൻ്റെയും ഗുണങ്ങൾ ഒരേപോലെ ശരീരത്തിന് ലഭിക്കാൻ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസിൽ ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഇഞ്ചിയും ചേർത്ത് ചെറു ചൂടോടെ കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിന് ഇരട്ടി തിളക്കം നൽകാനും സഹായിക്കും.