World-Famous Monuments: രഹസ്യ അറകളും തുരങ്കങ്ങളും… നിഗൂഢത ഒളിപ്പിച്ച് പണിത വിസ്മയങ്ങൾ ഇവയെല്ലാം
Famous Monuments with Hidden Passages: ഈ അറകൾ ഉപയോഗിക്കാത്തതോ പൂർത്തിയാകാത്തതോ ആയ ശവകുടീരങ്ങളും നിർമ്മാണങ്ങളുടെ അവശിഷ്ടങ്ങളും കൊണ്ടാണ് നിറഞ്ഞിരിക്കുന്നത് എന്ന് പറയപ്പെടുന്നു. എന്നാൽ നിഗൂഢത മറഞ്ഞിരിക്കുന്ന ഈ മുറികളിൽ നിധികളും രഹസ്യം രാജകീയ രേഖകളും ആണ് ഉള്ളത് എന്നുള്ള വാദവും ഉണ്ട്.

Famous Monuments With Hidden Passages
ന്യൂഡൽഹി: ലോകപ്രശസ്തമായ പല സ്മാരകങ്ങളുടേയും നിർമ്മിതികളുടേയും ഭാഗമായി രഹസ്യ തുരങ്കങ്ങളും വഴികളും ഉണ്ടെന്നത് ഏറെ കൗതുകകരമാണ്. കേരളത്തിലും ഇത്തരത്തിൽ പല സ്ഥലങ്ങളുമുണ്ട്.
പലപ്പോഴും പ്രതിരോധം, രക്ഷപ്പെടൽ, സൗകര്യങ്ങൾ, രഹസ്യ നീക്കങ്ങൾ എന്നിവയ്ക്കായാണ് ഇത് ഉപയോഗിച്ചിരുന്നത്. നമുക്കേറെ സുപരിചിതമായ പല സ്മാരകങ്ങളിലും ഇത്തരത്തിലുള്ള രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. അവ ഏതെന്നു നോക്കാം.
ഈഫൽ ടവർ
ലോകപ്രശസ്തമായ ഈഫൽ ടവർ സഞ്ചാരികളുടെ പ്രീയപ്പെട്ട കേന്ദ്രമാണ്. ഇത് നിർമ്മിച്ച ഗുസ്താവ് ഈഫൽ ഇതിൽ തനിക്കായി ഒരു സ്വകാര്യ മുറി നിർമ്മിട്ടുണ്ടെന്നു പറയപ്പെടുന്നു. ഇത് പൊതുജനങ്ങൾക്ക് കാണാൻ കഴിയില്ല.
സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ പടികൾ
ഒരു കാലത്ത് സ്റ്റാച്യൂ ഓഫ് ലിബർട്ടിയിലേക്ക് കയറാൻ പടിക്കെട്ടുകൾ ഉണ്ടായിരുന്നു എന്നത് ചുരുക്കം ചിലർക്ക് മാത്രം അറിയുന്ന കാര്യമാണ്. 1916- ൽ നടന്ന ഒരു സ്‌ഫോടനത്തിനു ശേഷം ആണ് ഇത് അടച്ചത്.
Also read – പണിമുടക്കിന്റെ അവധി ആഘോഷിക്കാൻ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക… പണി വരുന്ന വഴികൾ ഇവയെല്ലാം
താജ് മഹലിലെ സീൽ ചെയ്ത ബേസ്‌മെന്റ്
ഇന്ത്യയിലെ താജ്മഹൽ എന്നും സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഒരു അത്ഭുതമാണ്. എന്നാൽ സഞ്ചാരികൾക്ക് കാണാൻ കഴിയാത്ത രീതിയിൽ മുദ്ര വെച്ച ഭൂഗർഭ മുറികളും അറകളും മാർബിൾ പ്ലാറ്റ്ഫോമിന് താഴെയുണ്ട് എത്രപേർക്കറിയാം. ഈ അറകൾ ഉപയോഗിക്കാത്തതോ പൂർത്തിയാകാത്തതോ ആയ ശവകുടീരങ്ങളും നിർമ്മാണങ്ങളുടെ അവശിഷ്ടങ്ങളും കൊണ്ടാണ് നിറഞ്ഞിരിക്കുന്നത് എന്ന് പറയപ്പെടുന്നു. എന്നാൽ നിഗൂഢത മറഞ്ഞിരിക്കുന്ന ഈ മുറികളിൽ നിധികളും രഹസ്യം രാജകീയ രേഖകളും ആണ് ഉള്ളത് എന്നുള്ള വാദവും ഉണ്ട്.
വത്തിക്കാൻ സിറ്റി
പാസെറ്റോ ഡി ബോർഗോ (Passetto di Borgo): വത്തിക്കാൻ നഗരത്തെ കാസ്റ്റൽ സാന്റ് ആഞ്ചലോയുമായി ബന്ധിപ്പിക്കുന്ന ഈ ഉയർത്തിയ നടപ്പാത, പോപ്പുമാർക്ക് രക്ഷപ്പെടാനുള്ള ഒരു രഹസ്യമാർഗ്ഗമായിരുന്നു.
ഗിസയിലെ പിരമിഡ്, ഈജിപ്ത്
പിരമിഡിന് താഴെ അടുത്തിടെ കണ്ടെത്തിയ പുതിയ തുരങ്കങ്ങൾ ഉൾപ്പെടെ, അതിന്റെ നിർമ്മാണ രഹസ്യങ്ങൾ ഒളിപ്പിക്കുന്ന നിരവധി അറകളും തുരങ്കങ്ങളും ഇവിടെയുണ്ട്.
ബ്രാൻ കാസിൽ, റൊമാനിയ (ഡ്രാക്കുളയുടെ കോട്ട)
ഡ്രാക്കുള കോട്ട എന്ന പേരിൽ പ്രശസ്തമായ ട്രാൻസൻവാനിയയിലെ ബ്രാൻ കാസിൽ എന്നും അത്ഭുതങ്ങൾ സമ്മാനിക്കുന്നതാണ്. ഈ കോട്ടയിൽ ഒരു അടുപ്പിന് പിന്നിലായി ഒളിപ്പിച്ച രഹസ്യ പാതയുണ്ട്.