AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anju Kurian: പറമ്പിൽ വിറകടുപ്പ് കൂട്ടി മൺചട്ടിയിൽ ‘അഞ്ജുവിന്‍റെ കോട്ടയം സ്പെഷ്യല്‍ മീന്‍കറി’! പാചക വീഡിയോയുമായി താരം

Actress Anju Kurian Cooking Video: വിറകടുപ്പ് കൂട്ടി മൺചട്ടിയിൽ പാചകം ചെയ്യുന്നതും വീഡിയോയിൽ കാണാം. നിങ്ങൾക്കും ഔട്ട്‍‍ഡോർ കുക്കിങ്ങ് ഇഷ്ടമാണോ? എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Anju Kurian: പറമ്പിൽ വിറകടുപ്പ് കൂട്ടി മൺചട്ടിയിൽ ‘അഞ്ജുവിന്‍റെ കോട്ടയം സ്പെഷ്യല്‍ മീന്‍കറി’! പാചക വീഡിയോയുമായി താരം
നടി അഞ്ജു കുര്യൻImage Credit source: instagram
Sarika KP
Sarika KP | Published: 18 Mar 2025 | 08:51 PM

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി അഞ്ജു കുര്യന്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. കൂടുതലായും യാത്ര ചെയ്യുന്ന വീഡിയോകളും ഫിറ്റ്നെസ് വിഡിയോകളുമാണ് പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ പാചക വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.സൺഡേ സ്പെഷ്യൽ മീൻ കറിയുമായാണ് താരം എത്തിയിട്ടുള്ളത്.

എന്നാൽ എല്ലാവരെയും പോലെയല്ല അഞ്ജുവിന്റെ പാചകം. പുറത്ത് തീക്കൂട്ടിയാണ് പാചകം. മീൻ നേരിട്ട് വലയിട്ട് പിടിച്ചാണ് താരം കറിയുണ്ടാക്കുന്നത്. ഇതൊക്കെ വീഡിയോയിൽ കാണിക്കുന്നുണ്ട്. മീന്‍ വെട്ടി വൃത്തിയാക്കുന്നു. തുടർന്ന് വിറകടുപ്പ് കൂട്ടി മൺചട്ടിയിൽ പാചകം ചെയ്യുന്നതും വീഡിയോയിൽ കാണാം. നിങ്ങൾക്കും ഔട്ട്‍‍ഡോർ കുക്കിങ്ങ് ഇഷ്ടമാണോ? എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by Anju Kurian (Ju) (@anjutk10)

വീഡിയോ വൈറലായതോടെ നിരവധി പേരാണ് ലൈകും കമന്റുമായി എത്തുന്നത്. സത്യം പറ, ഇത് ആരാണ് കുക്ക് ചെയ്തത്’ എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍, താന്‍ തന്നെയാണ് എന്ന് അഞ്ജു മറുപടി പറഞ്ഞിട്ടുണ്ട്. ‘അഞ്ജുവിന്‍റെ കോട്ടയം സ്പെഷ്യല്‍ മീന്‍കറി’ എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

Also Read:

കോട്ടയം സ്പെഷ്യല്‍ മീന്‍കറി ഉണ്ടാക്കിയാലോ?

ചേരുവകൾ

ചെറിയ ഉള്ളി ചതച്ചത് – 3 എണ്ണം

വെളുത്തുള്ളി ചതച്ചത് – 3 എണ്ണം

ഇഞ്ചി ചതച്ചത് – ഒരു വലിയ കഷ്ണം

കറിവേപ്പില – ആവശ്യത്തിന്

പച്ചമുളക് അരിഞ്ഞത് – 2 എണ്ണം

മുളകുപൊടി – 2 ടീസ്പൂൺ

മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

മല്ലിപ്പൊടി – 2 1/4 ടീസ്പൂൺ

വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ

കുടംപുളി – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

നെയ്മീൻ /ചൂര – 1 കിലോഗ്രാം

തയാറാക്കുന്ന വിധം

അടുപ്പിൽ വച്ച മൺചട്ടിയിലേക്ക് ആല്പം വെള്ളിച്ചെണ്ണ ഒഴിക്കുക. ഇത് ചൂടായി വരുമ്പോൾ കടുക്, ഉലുവ ചേർക്കുക. ഇതില്‍ ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റുക. ശേഷം കുറച്ച് വെള്ളമൊഴിച്ച് തിളപ്പിച്ച ശേഷം, കറിക്ക് ആവശ്യമായ വെള്ളം, കുടംപുളി, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ മീൻ കഷ്ണങ്ങളും കുറച്ച് ചതച്ച വെളുത്തുള്ളിയും ചേർത്ത് ഇളക്കി ചെറുതീയിൽ മീൻ പാകപ്പെടുത്തി എടുക്കുക.