AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mulaku Varutha Puli Recipe: പാലക്കാടിന്റെ സ്വന്തം മുളകുവറുത്ത പുളി തയ്യാറാക്കിയാലോ? വെറും അഞ്ച് മിനിറ്റിൽ കറി റെഡി

അഞ്ച് മിനിറ്റിൽ താഴെ മാത്രം സമയമാണ് മുളകു വറുത്ത പുളി തയ്യാറാക്കാൻ വേണ്ടത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നായതു കൊണ്ടുതന്നെ തിരക്കുള്ള ദിവസങ്ങളിൽ മറ്റൊരു കറിയും ഉണ്ടാക്കി ബുദ്ധിമുട്ടേണ്ട കാര്യമില്ല.

Mulaku Varutha Puli Recipe: പാലക്കാടിന്റെ സ്വന്തം മുളകുവറുത്ത പുളി തയ്യാറാക്കിയാലോ? വെറും അഞ്ച് മിനിറ്റിൽ കറി റെഡി
മുളക് വറുത്ത പുലി Image Credit source: Facebook
Nandha Das
Nandha Das | Updated On: 25 Feb 2025 | 11:18 AM

നാടൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഏറെയും. പ്രാദേശികമായി രൂപപ്പെട്ടു വരുന്ന കറികളാണ് നാടൻ കറികൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനോട് ആളുകൾക്ക് കൂടുതൽ ഇഷ്ടം തോന്നാനുള്ള കാരണം ഇതിന്റെ രുചിയും ഗുണവും തന്നെയാണ്. ഓരോ പ്രദേശങ്ങൾക്കും തനതായ രുചികളും, ആ പ്രദേശത്തിന് മാത്രം സ്വന്തമായ ഒരു വിഭവവും ഉണ്ടാകാം. അതിലൊന്നാണ് പാലക്കാട്ടുകാരുടെ സ്വന്തം മുളകുവറുത്ത പുളി. പണ്ട് കൂട്ടുകുടുംബായി കഴിഞ്ഞിരുന്ന കാലത്ത് മിക്ക തറവാടുകളിലെ അടുക്കളയിലും സ്ഥിരമായി കണ്ടുവന്നിരുന്ന ഒന്നാണിത്. ഇത് പാലക്കാടൻ മുളകു വറുത്ത പുളി, പാലക്കാടൻ തറവാട്ടു പുളി, പുളിച്ചാർ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്നു.

അഞ്ച് മിനിറ്റിൽ താഴെ മാത്രം സമയമാണ് മുളകു വറുത്ത പുളി തയ്യാറാക്കാൻ വേണ്ടത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നായതു കൊണ്ടുതന്നെ തിരക്കുള്ള ദിവസങ്ങളിൽ മറ്റൊരു കറിയും ഉണ്ടാക്കി ബുദ്ധിമുട്ടേണ്ട കാര്യമില്ല. ചൂട് ചോറിന്റെ കൂടെ ചുവന്നുള്ളിയും, പച്ചമുളകും, കറിവേപ്പിലയും, വാളംപുളി കുതിർത്ത വെള്ളവും എല്ലാം ചേർന്ന് വരുന്ന ഈ കറി ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട. അതിനാൽ, എങ്ങനെയാണ് പാലക്കാടൻ മുളകു വറുത്ത പുളി തയ്യാറാക്കുന്നതെന്ന് നോക്കാം.

ALSO READ: ഭക്ഷണത്തിന്റെ നിറം നമ്മളെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു? നിറവും രുചിയും തമ്മിലുള്ള ബന്ധം ഇങ്ങനെ​

ചേരുവകൾ

  • പുളി (വെള്ളത്തിൽ കുതിർത്തത്)
  • ചുവന്നുള്ളി – ഒരു കപ്പ്
  • പച്ചമുളക് – 4 എണ്ണം
  • കറിവേപ്പില – ആവശ്യത്തിന്
  • വറ്റൽമുളക് – ഒരെണ്ണം
  • കടുക്
  • ഉലുവ
  • വെളിച്ചെണ്ണ
  • വെള്ളം
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം ഒന്നര കപ്പ് വെള്ളത്തിൽ ഒരു ചെറുനാരങ്ങയുടെ വലിപ്പത്തിലുള്ള വാളം പുളി കുതിർത്തു വയ്ക്കുക. ഇനി ഒരു മൺചട്ടിയെടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ കടുക്, ഉലുവ എന്നിവയിട്ട് കൊടുക്കാം. ശേഷം വറ്റൽ മുളക് കൂടിയിട്ട് ഒന്ന് ചൂടാകുമ്പോൾ കറിവേപ്പിലയും പച്ചമുളകും കൂടി ചേർത്ത് കൊടുക്കാം. പച്ചമുളക് നന്നായി മൂത്തുവരുന്നത് വരെ ഇളക്കണം. ശേഷം ചുവന്നുള്ളിയും ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് നന്നായി വഴറ്റുക. ഇനി കാൽ ടീസ്പൂൺ മഞ്ഞപ്പൊടി ചേർത്തു കൊടുക്കാം.

നന്നായി മൂത്തുവരുമ്പോൾ നേരത്തെ മാറ്റിവെച്ച പുലി വെള്ളം കൂടി ചേർക്കുക. ആവശ്യമെങ്കിൽ കുറച്ചുകൂടി വെള്ളം ചേർത്ത് കൊടുക്കാം. ഇനി ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കറി നന്നായി തിളച്ചു കഴിഞ്ഞാൽ സ്റ്റവ് ഓഫ് ചെയ്യാം. സ്വാദിഷ്ടമായ മുളകു വറുത്ത പുളി തയ്യാർ.