Janhvi Kapoor Favorite Food: ജാന്‍വി കപൂറിന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഇതായിരുന്നോ? റാഗിയും മധുരക്കിഴങ്ങും വച്ചുള്ള ഈ വിഭവം തയ്യാറാക്കാം
Janhvi Kapoor Favorite Post Workout Meal: ഇതിനിടെയിൽ താരം തന്റെ ഏറ്റവും പ്രിയപ്പെട്ട പോസ്റ്റ് വര്‍ക്കൗട്ട് ഭക്ഷണത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. റാഗി, മധുരക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പറാത്തയാണ് താരം കഴിക്കുന്നത്.
ആരാധകർ ഏറെയുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. ഫിറ്റ്നെസിൽ ഏറെ ശ്രദ്ധിക്കുന്ന താരം സ്ഥിരമായി വർക്കൌട്ട് ചെയ്യാറുണ്ട്. ഇതിനിടെയിൽ താരം തന്റെ ഏറ്റവും പ്രിയപ്പെട്ട പോസ്റ്റ് വര്‍ക്കൗട്ട് ഭക്ഷണത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. റാഗി, മധുരക്കിഴങ്ങ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പറാത്തയാണ് താരം കഴിക്കുന്നത്.
റാഗിയും മധുരക്കിഴങ്ങും ഉപയോഗിച്ച് പറാത്ത ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ഇതിനായി നല്ല മധുരക്കിഴങ്ങ് പുഴുങ്ങിയ ശേഷം, തൊലി കളയുക. ഇതിനു ശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ ചതച്ച് മാറ്റിവെക്കുക. ഒരു പാനിൽ ഒരു കപ്പ് വെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു കപ്പ് റാഗി പൊടി, നെയ്യ്, എള്ള്, എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് നന്നായി കുഴച്ചെടുക്കുക. ഇതു കുറച്ചു സമയം അടച്ചു മൂടി വെക്കുക.
Also Read:ഒരു വർഷം കൊണ്ട് ഭൂമി പട്നേക്കർ കുറച്ചത് 35 കിലോ; എങ്ങനെയെന്നല്ലേ?
ശേഷം നേരത്തെ വേവിച്ച് വച്ച മധുരക്കിഴങ്ങ് നന്നായി ഉടയ്ക്കുക. ഇതിലേക്ക്, മല്ലിപ്പൊടി, ഉപ്പ്, മല്ലിയില എന്നിവ ചേര്‍ക്കുക. ഇത് നന്നായി കുഴയ്കുക. റാഗി മാവ് ചെറിയ ഉരുളകളാക്കി, കൈകൊണ്ട് ചെറിയ വട്ടത്തില്‍ പരത്തി എടുക്കുക. ഇതിനുള്ളില്‍ മധുരക്കിഴങ്ങ് മിക്സ് നിറച്ച് വീണ്ടും ഉരുട്ടുക. ശേഷം, ചപ്പാത്തി പലകയില്‍ വച്ച് പരത്തി എടുക്കുക. ശേഷം, ഇരുവശത്തും നെയ്യ് പുരട്ടി ചുട്ടെടുക്കാം.