AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malabar Vishu Sadya: ചിക്കനും ബീഫുമില്ലാതെ മലബാറുകാർക്ക് എന്ത് വിഷുസദ്യ; ആശ്ചര്യം തോന്നുന്നുണ്ടോ?

Malabar Vishu Sadhya: വിഷുസദ്യയുടെ കാര്യത്തിലും വടക്കൻ കേരളത്തിൽ പല രീതിയാണ്. തെക്കൻ കേരളത്തിന്റെ സദ്യയോട് മത്സരിക്കാൻ ഇവിടുത്തവർക്ക് സാധിക്കില്ലെങ്കിലും ചിക്കനും ബീഫുമില്ലാതെ വിഷുസദ്യ ഒരുക്കാൻ മലബാർകാർക്ക് പറ്റില്ല.

Malabar Vishu Sadya: ചിക്കനും ബീഫുമില്ലാതെ മലബാറുകാർക്ക് എന്ത് വിഷുസദ്യ; ആശ്ചര്യം തോന്നുന്നുണ്ടോ?
Sadya Image Credit source: social media
sarika-kp
Sarika KP | Updated On: 09 Apr 2025 11:35 AM

പ്രതീക്ഷയുടെ പൊൻപുലരിയാണ് ഓരോ വിഷുകാലവും. ഈ വർഷത്തെ വിഷു ഇതാ എത്തി കഴിഞ്ഞു. പുതിയ വസ്ത്രം വാങ്ങാനും കണിയൊരാക്കാനുള്ള സാധാനങ്ങൾ വാങ്ങാനുമുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. വലിയ രീതിയിലാണ് വിഷു ആഘോഷിക്കാറുള്ളത്. എന്നാൽ ഒറ്റ ആഘോഷമാണെങ്കിലും വടക്ക്, മധ്യ, തെക്കൻ കേരളത്തിൽ പല രീതിയിലാണ് വിഷു ആഘോഷങ്ങൾ കൊണ്ടാടുന്നത്. തെക്കൻ കേരളത്തിൽ താരതമ്യേന ആഘോഷങ്ങൾ കുറവാണെങ്കിൽ വടക്കൻ കേരളത്തിൽ വലിയ രീതിയിലാണ് വിഷു ആഘോഷിക്കുന്നത്.

വിഷുസദ്യയുടെ കാര്യത്തിലും വടക്കൻ കേരളത്തിൽ പല രീതിയാണ്. തെക്കൻ കേരളത്തിന്റെ സദ്യയോട് മത്സരിക്കാൻ ഇവിടുത്തവർക്ക് സാധിക്കില്ലെങ്കിലും ചിക്കനും ബീഫുമില്ലാതെ വിഷുസദ്യ ഒരുക്കാൻ മലബാർകാർക്ക് പറ്റില്ല. തലേദിവസം തന്നെ വാങ്ങിക്കുന്ന മത്സ്യ-മാംസം രാവിലെ തന്നെ എല്ലാ വീടുകളിലും തയ്യാറാണ്. രാവിലെ പ്രഭാതഭക്ഷണത്തിലും ഇവർ തന്നെയാണ് കേമന്മാർ. ഒരു സാധാരണ സദ്യക്ക് വേണ്ട വിഭവങ്ങൾക്ക് ഒപ്പം ചിക്കനും, ബീഫും, മട്ടനുമൊക്കെ ചേരുമ്പോഴാണ് ടിപ്പിക്കൽ മലബാർ സ്പെഷ്യൽ നോൺ വെജ് സദ്യയുടെ ഓളമുണ്ടാവുന്നതെന്ന് എന്നാണ് മലബാർകാരുടെ അഭിപ്രായം. ഇന്ന് മിക്കവരും സദ്യ ഒഴുവാക്കി ബിരിയാണിയിലേക്കും മാറിയിട്ടുണ്ട്.

Also Read:അരിയും ഗോതമ്പും കൊണ്ടുള്ള പുട്ട് മടുത്തോ? ഇന്നാ പിടിച്ചോ വെറൈറ്റി പുട്ടുകൾ

എന്നാൽ ഇത് കേൾക്കുമ്പോൾ തെക്കൻ കേരളത്തിലുള്ളവർക്ക് ആശ്ചര്യം തോന്നും. എന്നാൽ ഒരു പൊരിച്ച മീൻ പോലുമില്ലാതെ മലബാറുകാർ വിഷുസദ്യ ഒരുക്കാറില്ല. സാധാരണ സാമ്പാർ, പുളിയിഞ്ചി, അവിയൽ, രസം, പായസം എന്നിവയ്ക്ക് പുറമേ, മലബാറുകാർക്ക് സദ്യയ്ക്ക് ഒരു മീൻ കറി (പ്രധാനമായും തേങ്ങ അരച്ച മീൻ കറി) അല്ലെങ്കിൽ ഒരു മട്ടൺ മസാല കറി ആവശ്യമാണ്.