Nutrient Deficiencies: കണ്ണിന് ചുറ്റും കറുപ്പ്, മുടികൊഴിച്ചിൽ; പോഷക കുറവിൻ്റെ ലക്ഷണം ഇവയെല്ലാമോ?
Signs Of Nutrient Deficiencies: പലരെയും പോഷകക്കുറവ് വ്യത്യസ്തമായിട്ടാണ് ബാധിക്കുന്നത്. എന്നാൽ പോഷകകുറവുണ്ടെന്ന് നിങ്ങളുടെ ശരീരം പലപ്പോഴും അടയാളങ്ങൾ കാണിക്കുന്നത്. വേണ്ടത്ര പരിഹണന നൽകിയില്ലെങ്കിൽ അവ ശരീരത്തെ കാര്യമായി ബാധിക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം
ഇന്ന് കുട്ടികളിൽ മുതൽ മുതിർന്നവരിൽ വരെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് പോഷകക്കുറവ് (Nutrient Deficiencies). പലരെയും പോഷകക്കുറവ് വ്യത്യസ്തമായിട്ടാണ് ബാധിക്കുന്നത്. എന്നാൽ പോഷകകുറവുണ്ടെന്ന് നിങ്ങളുടെ ശരീരം പലപ്പോഴും അടയാളങ്ങൾ കാണിക്കുന്നത്. വേണ്ടത്ര പരിഹണന നൽകിയില്ലെങ്കിൽ അവ ശരീരത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. മുടി കൊഴിച്ചിൽ, ക്ഷീണം, മലബന്ധം, കണ്ണിന് ചുറ്റും കറുപ്പ് തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഇത് മൂലമുണ്ടാകുന്നത്.
പോഷകക്കുറവുകളുള്ള ഒരു വ്യക്തിയിൽ ആദ്യം പ്രകടമാകുന്ന ചില ലക്ഷണങ്ങളെക്കുറിച്ചാണ് എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിൽ പരിശീലനം നേടിയ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി ഇവിടെ പറയുന്നത്. അവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.
നാരിന്റെ കുറവ്
ഡോക്ടർ സേഥിയുടെ അഭിപ്രായത്തിൽ, ശരീരത്തിൽ നാരിൻ്റെ കുറവുള്ളപ്പോൾ കാണിക്കുന്ന ലക്ഷണമായാണ് മലബന്ധത്തെ പലരും കാണുന്നത്. എന്നാൽ അതിനപ്പുറം മറ്റ ചില ലക്ഷണങ്ങളും ഫൈബറിൻ്റെ കുറവ് മൂലം ഉണ്ടായേക്കാം. നല്ല രീതിയിൽ ആഹാരം കഴിച്ചതിന് ശേഷവും വിശക്കുകയാണെങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രോട്ടീൻ കുറവ്
പ്രോട്ടീൻ കുറവിന്റെ ആദ്യ ലക്ഷണം പലപ്പോഴും പേശികളുടെ ആരോഗ്യ കുറവായിട്ടാണ് കണക്കാക്കുന്നത്. എന്നിരുന്നാലും, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് പറയുന്നതനുസരിച്ച്, ആദ്യകാല ലക്ഷണങ്ങളിൽ നിരന്തരമായ ക്ഷീണവും തലച്ചോറിലെ മൂടൽമഞ്ഞുമാണ് (brain fog).
Also Read: ഒരു ദിവസം എത്ര നിലക്കടല കഴിക്കാം? പോഷകാഹാര വിദഗ്ധർ നൽകുന്ന നിർദ്ദേശങ്ങൾ
കാൽസ്യം കുറവ്
കാൽസ്യം കുറവ് മൂലം കൈകളിൽ മരവിപ്പ് അനുഭവപ്പെടാറുണ്ട്. കൂടാതെ അസ്ഥികളിലെ ബലഹീനതയും പ്രകടമായ ലക്ഷണങ്ങളാണ്.
സിങ്കിൻ്റെ കുറവ്
ഡോ. സേഥിയുടെ അഭിപ്രായത്തിൽ, സിങ്കിൻ്റെ കുറവ് മൂലം നിങ്ങളിലുണ്ടാകുന്ന മുറിവ് സാവധാനം മാത്രമെ ഉണങ്ങുകയുള്ളൂ. കൂടാതെ സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങളിൽ ഒന്നാണ് വിശപ്പില്ലായ്മയും, രുചിയോ മണവും നഷ്ടമാകുന്നതും.
ഇരുമ്പിന്റെ കുറവ്
ഇരുമ്പിന്റെ കുറവ് മൂലം ചിലരിൽ മുടി കൊഴിച്ചിലോ കണ്ണിന് ചുറ്റും കറുത്ത നിറങ്ങളോ കാണാൻ സാധിക്കും. അതിലുപരി രാത്രി നന്നായി ഉറങ്ങിയതിനു ശേഷവും ക്ഷീണം അനുഭവപ്പെടുന്നത് ഇന്ന് പലരിലും വളരെ വലിയ പ്രശ്നമായി മാറിയിരിക്കുന്നു.