Happy Chocolate Day 2025: നാളെ ചോക്കളേറ്റ് ഡേ; പ്രിയപ്പെട്ടവർക്കായുള്ള ആശംസകൾ ഇങ്ങനെ അറിയിക്കാം
Chocolate Day Quotes: വാലൻ്റൈൻ വീക്കിലെ മൂന്നാം ദിവസമാണ് ചോക്കളേറ്റ് ഡേ. ഫെബ്രുവരി ഏഴിന് റോസ് ഡേയിലൂടെ ആരംഭിക്കുന്ന വാലൻ്റൈൻ വീക്ക് 14ന് വാലൻ്റൈൻസ് ഡേയിൽ അവസാനിക്കും.
വാലൻ്റൈൻ വീക്കിൽ നാളെ, ഫെബ്രുവരി 9നാണ് ചോക്കളേറ്റ് ഡേ. സ്നേഹിക്കുന്നവർക്ക് ചോക്കളേറ്റ് നൽകുന്നത് പതിവാണ്. പ്രിയപ്പെട്ടവർക്ക് ഈ ദിവസത്തിൽ ചോക്കളേറ്റ് നൽകുന്നത് സ്നേഹത്തിൻ്റെ അടയാളം കൂടിയാണ്. റോസ് ഡേയിൽ ആരംഭിച്ച് വാലൻ്റൈൻസ് ഡേയിലാണ് വാലൻ്റൈൻ വീക്ക് അവസാനിക്കുക. വാലൻ്റൈൻ വീക്കിലെ മൂന്നാമത്തെ ദിവസമാണ് ചോക്കളേറ്റ് ഡേ. ചോക്കളേറ്റ് ഡേയിൽ ഉപയോഗിക്കാവുന്ന ചില ആശംസകൾ ഇങ്ങനെയാണ്.
Also Read: Chocolate Day 2025: പ്രൊപ്പോസ് ചെയ്തില്ലേ? ഇനി അൽപം മധുരമാകാം; ചോക്ലേറ്റ് ദിനം ഇങ്ങെത്തി
1. ഈ ചോക്കളേറ്റ് പോലെ നമ്മുടെ സ്നേഹം എല്ലാത്തിനെയും മികച്ചതാക്കുന്നു. മധുരത്തിൽ പൊതിഞ്ഞ ആശംസകൾ നേരുന്നു.
2. ഒരു പെട്ടി ചോക്കളേറ്റ് പോലെ നീ എൻ്റെ ലോകം വളരെ മധുരതരമാക്കുന്നു. നിനക്ക് സ്നേഹവും മാധുര്യവും നിറഞ്ഞ ഒരു ദിനം ആശംസിക്കുകയാണ്.
3. നീയാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും മാധുര്യമുള്ളത്. ചോക്കളേറ്റിനെക്കാൾ മധുരം. നിൻ്റെ പുഞ്ചിരി പോലെ ഈ ദിനം മധുരമുള്ളതാവട്ടെ എന്നാശംസിക്കുന്നു.
4. ചോക്കളേറ്റ് നിൻ്റെ വായിൽ അലിഞ്ഞുചേരും. എന്നാൽ, നിന്നോടുള്ള എൻ്റെ സ്നേഹം എപ്പോഴും നിലനിൽക്കും. മധുരമുള്ള ഈ ദിവസം ആസ്വദിക്കൂ.
5. നിന്നോടൊപ്പമുള്ള ജീവിതം ഒരു ചോക്കളേറ്റ് പോലെ മാധുര്യമുള്ളതാണ്. ഇന്നത്തെ എല്ലാ നിമിഷങ്ങളും നിന്നെപ്പോലെ മനോഹരമാവട്ടെ!




6. നിറയെ സ്നേഹവും മധുരവുമുള്ള, ചോക്കളേറ്റ് നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. നീയാണ് എൻ്റെ ഏറ്റവും പ്രിയപ്പെട്ട ആനന്ദം.
7. നീ ജീവിതം ഒരുപാട് മധുരതരമാക്കുന്നു. ഒരുപാട് നല്ല മുഹൂർത്തങ്ങൾ ജീവിതത്തിലുണ്ടാവട്ടെയെന്ന് ആശംസിക്കുന്നു.
8. നിന്നോടൊപ്പമുള്ള ഓരോ ദിവസവും ഏറ്റവും മധുരമുള്ള ചോക്കളേറ്റ് പോലെയാണ് തോന്നുന്നത്. നിൻ്റെ ഈ ദിനം സ്നേഹവും സന്തോഷവും കൊണ്ട് നിറയട്ടെ എന്നാശംസിക്കുന്നു.
9. ചോക്കളേറ്റ് പോലെ നീ എൻ്റെ ജീവിതത്തിലെ എല്ലാം സമ്പൂർണമാക്കുന്നു. മധുരം നിറഞ്ഞ ഒരു ദിവസമാവട്ടെ ഇത്.
10. ചോക്കളേറ്റും സ്നേഹവും സമ്പൂർണമായ ഒരു കോമ്പിനേഷനാണ്. ഇന്ന് അതെല്ലാം ധാരാളമായി എനിക്കുണ്ട്.
വാലൻ്റൈൻ ആഴ്ചയെപ്പറ്റി
വാലൻ്റൈൻ ആഴ്ച ആരംഭിക്കുന്നത് റോസ് ഡേയിലാണ്. ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഫെബ്രുവരി 8 പ്രപ്പോസ് ഡേ. ഫെബ്രുവരി 9, അഥവാ നാളെ ചോക്കളേറ്റ് ഡേയാണ്. അടുത്തുള്ള ദിവസങ്ങളിൽ അതായത് ഫെബ്രുവരി 10 മുതൽ 13 വരെ ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നീ ദിവസങ്ങളാണ്. 14ന് വാലൻ്റൈൻസ് ഡേയോടെ വാാൻ്റൈൻ ആഴ്ച അവസാനിക്കും.