Valentine’s Week 2025: പ്രൊപ്പോസ് ചെയ്യാൻ പ്ലാനുണ്ടോ? ഡ്രസ് കളർ നോക്കി തീരുമാനിക്കാം
ഫെബ്രുവരി ഏഴ് മുതലാണ് ആഘോഷങ്ങൾ ആരംഭിച്ചത്. ഫെബ്രുവരി 7 മുതൽ 14 വരെയാണ് ആഘോഷം. ഇതിനെ വാലന്റൈൻ വീക്ക് എന്നാണ് പറയപ്പെടുന്നത്. റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നിങ്ങനെയാണ് ആഘോഷങ്ങൾ.

വാലന്റൈൻസ് ഡേ ഇതാ എത്താൻ പോകുകയാണ്. ഇനി വിരലിലെണ്ണാവുന്ന ദിവസം മാത്രം. തന്റെ പ്രണയം തുറന്നു പറയാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. ഇതിനു മുന്നോടിയായി ഒരാഴ്ച നീളുന്ന ആഘോഷം തുടങ്ങി കഴിഞ്ഞു. ഫെബ്രുവരി ഏഴ് മുതലാണ് ആഘോഷങ്ങൾ ആരംഭിച്ചത്. ഫെബ്രുവരി 7 മുതൽ 14 വരെയാണ് ആഘോഷം. ഇതിനെ വാലന്റൈൻ വീക്ക് എന്നാണ് പറയപ്പെടുന്നത്. റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നിങ്ങനെയാണ് ആഘോഷങ്ങൾ. കഴിഞ്ഞ ദിവസമായിരുന്നു (ഫെബ്രുവരി 7) റോസ് ഡേ. ഇന്ന് പ്രൊപോസ് ഡേയാണ്.
എല്ലാവരും തന്റെ പ്രണയം തുറന്നുപറയുന്ന ദിവസമാണ് ഇന്ന്. എന്നാൽ ഈ ദിവസത്തിന്റെ പ്രധാന ആകർഷണം വസ്ത്രത്തിന്റെ നിറം നോക്കി പ്രൊപ്പോസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. വസ്ത്രധാരണ കണ്ട് അവർ സിംഗിൾ ആണോ പ്രണയത്തിലാണോ എന്ന് മനസ്സിലാക്കാം.കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കർട്ട്‌നി കർദാഷിയാൻ, ജെന്നിഫർ ലോപ്പസ്, ബിപാഷ ബസു, ശിൽപ ഷെട്ടി തുടങ്ങിയ താരങ്ങൾ ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചത് പ്രണയത്തിനെ സൂചിപ്പിക്കുന്നു. അങ്ങനെ ഒരോ നിറവും പല സൂചനകളാണ് നൽകുന്നത്. അത് ഏതൊക്കെയെന്ന് നോക്കാം.
Also Read:എന്തിനിത്ര മടി! പൂ കൊടുത്തില്ലേ ഇനി പ്രൊപ്പോസ് ചെയ്യാം
അഥവാ ഇന്നേ ദിവസം പിങ്ക് നിറമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പ്രണയത്തെക്കുറിച്ച് ഒരു ചെറിയ സൂചന നൽകുന്നു. അതേസമയം പ്രണയമില്ലാത്തവർ അത് സൂചിപ്പിക്കുന്നതിനു വേണ്ടി കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നു. ഉദാഹരത്തിന് കറുപ്പ് നിറം സൗമ്യമായ രീതിയിൽ നിരസിക്കലിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.അതേസമയം മഞ്ഞ നിറം ബ്രേക്ക്അപ്പിനെ സൂചിപ്പിക്കുന്നു. വിവാഹാഭ്യർത്ഥനയെക്കുറിച്ച് ചിന്തിക്കുന്നവർ അവരുടെ ഉദ്ദേശ്യം സൂചിപ്പിക്കാൻ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നു. അതേസമയം, പ്രണയമില്ലാതിരിക്കുന്നതിലെ സംതൃപ്തി പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ നീലയും പർപ്പിളും ഇഷ്ടപ്പെടുന്നു.