Ginger: ഒരു ചെറിയ കഷണം ഇഞ്ചി കഴിച്ചാൽ ഇത്രയധികം ഗുണങ്ങളോ? ഇതറിയാതെ പോകരുത്!
Ginger Health Benefits: രാവിലെ വെറും വയറ്റിൽ ഇഞ്ചി ചതച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കും. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.

Ginger
നമ്മുടെ അടുക്കളയിലെ അവിഭാജ്യ ഘടകമായ ഇഞ്ചി കേവലം ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിലും മുൻപന്തിയിലാണ്. ഇതിലടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങൾ പല രോഗങ്ങൾക്കും ഉത്തമ പരിഹാരമാണ്. ദിവസവും അൽപ്പം ഇഞ്ചി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ….
ഇഞ്ചിയുടെ പ്രധാന ഗുണങ്ങൾ
ഇഞ്ചിയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ജലദോഷം, ചുമ തുടങ്ങിയ സീസണൽ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇഞ്ചി ഉത്തമമാണ്. ഇത് ആമാശയത്തിലെ അസ്വസ്ഥതകൾ കുറയ്ക്കുകയും വിശപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കീമോതെറാപ്പി, റേഡിയോതെറാപ്പി തുടങ്ങിയ ചികിത്സകൾ എടുക്കുന്നവർക്ക് ഉണ്ടാകുന്ന വിശപ്പില്ലായ്മയ്ക്ക് ഇഞ്ചി നല്ലൊരു മരുന്നാണ്.
സന്ധിവേദന, നടുവേദന, മൈഗ്രേൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇഞ്ചി ആശ്വാസം നൽകുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ വീക്കവും വേദനയും കുറയ്ക്കാൻ സഹായിക്കുന്നു.
ദിവസവും ഇഞ്ചി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ ഇഞ്ചി സഹായിക്കും. പ്രമേഹരോഗികൾക്ക് ഇത് ഗുണകരമാണ്.
ചർമ്മത്തിന് തിളക്കം നൽകാനും മുടി കൊഴിച്ചിൽ തടയാനും ഇഞ്ചിക്ക് കഴിവുണ്ട്.
എങ്ങനെ ഉപയോഗിക്കാം?
ദിവസവും 2 മുതൽ 5 ഗ്രാം വരെ ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. രാവിലെ വെറും വയറ്റിൽ ഇഞ്ചി ചതച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാൻ സഹായിക്കും. അതേസമയം, എന്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഇഞ്ചി സ്ഥിരമായി കഴിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.