Health tips : നെയിൽ ആർട്ടും ജെൽ പോളീഷും, രോ​ഗം വരുന്ന വഴി ഇങ്ങനെയുമാകാം

Health Risk behind Nail Art: ഉപഭോക്താക്കളെക്കാൾ അധികം അപകടസാധ്യത നിലനിൽക്കുന്നത് സലൂൺ ജീവനക്കാർക്കാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ഒരു ദിവസം ഏകദേശം 8 മണിക്കൂറോളം രാസവസ്തുക്കളുടെ പുകയും മണവും ഏൽക്കുന്നത് ശ്വസനസംബന്ധമായ പ്രശ്നങ്ങൾക്കും ഗുരുതരമായ ചർമ്മരോഗങ്ങൾക്കും കാരണമാകും. പല സലൂണുകളിലും കൃത്യമായ വായുസഞ്ചാരം ഇല്ലെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. നെയിൽ ആർട്ട് ചെയ്യുന്നതിന്റെ ആവൃത്തി കുറയ്ക്കുക.

Health tips : നെയിൽ ആർട്ടും ജെൽ പോളീഷും, രോ​ഗം വരുന്ന വഴി ഇങ്ങനെയുമാകാം

Nail Art Health risk

Edited By: 

Jenish Thomas | Updated On: 29 Apr 2026 | 03:16 PM

പണ്ട് ഒരു ഫാഷൻ പോലെയായിരുന്നു സ്ത്രീകളിൽ നഖങ്ങൾ മിനിക്കുന്നതിനെ കണ്ടിരുന്നത്. എന്നാൽ ഇന്ന് നഖങ്ങൾ മനോഹരമാക്കുക (Nail Art) എന്നത് കേവലം ഒരു ഫാഷൻ എന്നതിലുപരി മാനസിക ഉന്മേഷത്തിനായുള്ള സെൽഫ് കെയർ രീതിയായി മാറിയിട്ടുണ്ട്. എന്നാൽ സ്ഥിരമായ നഖം മിനുക്കുന്നത് ആരോഗ്യ സ്ഥിതിയെ തന്നെ ബാധിക്കാനും ഇടയാക്കാറുണ്ട്. നെയിൽ ആർട്ടിനും ജെൽ പോളീഷിനുമായി ഉപയോഗിക്കുന്ന രാസവസ്തുക്കളും മറ്റ് ഉപകരണങ്ങളും ദീർഘകാലാടിസ്ഥാനത്തിൽ ദോഷകരമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ജെൽ മാനിക്യൂറുകൾ ഉറപ്പിക്കാനായി ഉപയോഗിക്കുന്ന യുവി ലാമ്പുകൾ ത്വക്ക് കാൻസറിന് (Skin Cancer) കാരണമായേക്കാവുന്ന ഘടകങ്ങളിൽ ഒന്നാണ്. ഇടയ്ക്കിടെ മാത്രം ഇത് ചെയ്യുന്നവർക്ക് ഭീഷണി കുറവാണെങ്കിലും, സ്കിൻ കാൻസർ സാധ്യതയുള്ളവർക്ക് ഇത് പൂർണ്ണമായും സുരക്ഷിതമല്ലയെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കാരണം മനുഷ്യ ശരീരത്തിലെ ഏറ്റവും അഗിരണം നടക്കുന്ന ത്വക്കിലാണ്. നമ്മുൾ ശരീരത്തിൽ പുരട്ടുന്ന ക്രീമുകളും മറ്റ് ഉത്പനങ്ങളുടെയും കെമിക്കലുകൾ ത്വക്ക് ഉള്ളിലേക്ക് വലിച്ചെടുക്കാറുണ്ട്. ഇത് ഗുരുതര രോഗങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

Also Read – ഇനി നിങ്ങളുടെ മെത്തകൾ കൂടുതൽകാലം പുത്തൻ പോലെ ഇരിക്കും, ഇതാ വഴികൾ

അക്രിലിക് നഖങ്ങളിലും അവ ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശകളിലും അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ അലർജിക് കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്, കൈകളിലെയും ചുണ്ടിലെയും എക്സിമ എന്നിവയ്ക്ക് കാരണമായേക്കാം. രാസവസ്തുക്കളുടെ നിരന്തര ഉപയോഗം നഖങ്ങൾ ദുർബലമാകാനും നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ അണുബാധയുണ്ടാകാനും ഇടയാക്കും.

സലൂൺ തൊഴിലാളികൾക്ക് റിസ്ക് കൂടുതൽ

ഉപഭോക്താക്കളെക്കാൾ അധികം അപകടസാധ്യത നിലനിൽക്കുന്നത് സലൂൺ ജീവനക്കാർക്കാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ഒരു ദിവസം ഏകദേശം 8 മണിക്കൂറോളം രാസവസ്തുക്കളുടെ പുകയും മണവും ഏൽക്കുന്നത് ശ്വസനസംബന്ധമായ പ്രശ്നങ്ങൾക്കും ഗുരുതരമായ ചർമ്മരോഗങ്ങൾക്കും കാരണമാകും. പല സലൂണുകളിലും കൃത്യമായ വായുസഞ്ചാരം ഇല്ലെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. തുടർച്ചയായി നെയിൽ ആർട്ട് ചെയ്യുന്നത് കുറയ്ക്കാൻ സലൂൺ ജീവനക്കാർ ശ്രദ്ധേക്കേണ്ടതാണ്.

ഇവയും ശ്രദ്ധിക്കുക

നെയിൽ ആർട്ടിനായി സലൂൺ തിരഞ്ഞെടുക്കുമ്പോൾ നല്ല വായുസഞ്ചാരമുള്ളതും വൃത്തിയുള്ളതുമായ സലൂണുകൾ തിരഞ്ഞെടുക്കുക. അലർജി, ചൊറിച്ചിൽ, നഖം പൊട്ടിപ്പോകൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ ചികിത്സ തേടുക. സൗന്ദര്യവർദ്ധക ചികിത്സകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് കരുതരുത്. ഓരോ നടപടിക്രമങ്ങളിലും അപകടസാധ്യതകളുണ്ടെന്ന ബോധ്യം ഉപഭോക്താക്കൾക്കുണ്ടാകണമെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

Follow Us
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതെല്ലാം? എപ്പോള്‍ കഴിക്കണം?
അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'