5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Digestive Health: പാൽ ചായ ദഹനത്തെ ബാധിക്കുമോ? ഇക്കാര്യങ്ങൾ സൂക്ഷിക്കണം

Milk Tea Affect Digestive Health: പാൽ ചായ കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്. കൂടാതെ ഇത് നിങ്ങളുടെ അസ്ഥികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇത് ‌ദഹനവ്യവസ്ഥയെ അത്ര നല്ലരീതിയിൽ അല്ല ബാധിക്കുന്നത്. പാൽ ചായ പതിവായി കുടിക്കുമ്പോൾ അത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

Digestive Health: പാൽ ചായ ദഹനത്തെ ബാധിക്കുമോ? ഇക്കാര്യങ്ങൾ സൂക്ഷിക്കണം
പ്രതീകാത്മക ചിത്രം Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 08 Feb 2025 10:19 AM

ചായ ഒരു വികാരമാണ്. അതില്ലാതെ മലയാളികൾക്ക് ഒരു ദിവസം പൂർണമാകില്ല. ഏത് നേരത്തും ചായ കുടിക്കാൻ വിളിച്ചാൽ നമ്മൾ തയ്യാറാണ്. എന്നാൽ എപ്പോഴും ചായ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണോ? പാൽ ചായ പതിവായി കുടിക്കുമ്പോൾ അത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

പാൽ ചായ കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്. കൂടാതെ ഇത് നിങ്ങളുടെ അസ്ഥികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇത് ‌ദഹനവ്യവസ്ഥയെ അത്ര നല്ലരീതിയിൽ അല്ല ബാധിക്കുന്നത്. ചായകളിൽ അടങ്ങിയിരിക്കുന്ന കഫീൻ അമിതമായി ഉള്ളിൽ ചെന്നാൽ, വയറിളക്കം ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും.‌

പാൽ ചായ ദഹനത്തെ എങ്ങനെ ബാധിക്കും

ലാക്ടോസ് അസഹിഷ്ണുത

ലാക്ടോസ് അസഹിഷ്ണുത ഉള്ളവർ പാൽചായ കുടിച്ചാൽ വയറുവേദന, വയറിളക്കം, ശരീരവണ്ണം തുടങ്ങിയ നിരവധി പ്രശ്നങ്ങളുണ്ടാകും. കാരണം ദഹന പ്രക്രിയ താളംതെറ്റുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. കൂടാതെ കുടലിൽ വീക്കവും വേദനയും അനുഭവപ്പെടാം, ലാക്ടോസ് ആമാശയത്തിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ ഇത് ബാധിക്കുന്നു.

സുക്രോസും സുഗന്ധവ്യഞ്ജനങ്ങളും

പലരും പാൽ ചായയിൽ പഞ്ചസാര ചേർത്ത് തന്നെയാണ് കുടിക്കുന്നത്. കൂടാതെ കൂടുതൽ രുചി കിട്ടാൻ, പലരും ചായയിൽ ഇഞ്ചി, കുങ്കുമപ്പൂവ്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ചേർക്കുന്നു. എന്നിരുന്നാലും, ഈ മൂലകങ്ങളും അമിതമായ അളവിലായാൽ അത് കുടലിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു.

ഇത് വയറിന് ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയിലേക്ക് നയിച്ചേക്കാം. സുഗന്ധവ്യഞ്ജനങ്ങൾക്ക് സാധാരണയായി പാർശ്വഫലങ്ങൾ ഉണ്ടാകാറില്ല. എന്നാൽ വലിയ അളവിൽ ഉപയോഗിക്കുമ്പോൾ അവ വയറ്റിൽ അസ്വസ്ഥത ഉണ്ടാക്കുന്നു.

സമയം

ഒരു കപ്പ് പാൽ കാപ്പിയുമായി ദിവസം ആരംഭിക്കുന്നവരാണ് നമ്മൾ. എന്നാൽ ഈ ശീലം ദഹനവ്യവസ്ഥയിൽ ദീർഘകാല പ്രശ്നങ്ങൾക്ക് കാരണമായേക്കും. വെറും വയറ്റിൽ ചായ കുടിക്കുന്നത് അസിഡിറ്റി വർദ്ധിപ്പിക്കുകയും നെഞ്ചെരിച്ചിൽ, ദഹനക്കേട്, അല്ലെങ്കിൽ ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം (GERD) പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

കഫീൻ

ഒരു ദിവസം രണ്ടുതവണ മാത്രമേ ചായ കുടിക്കാവൂ. അതിൽ കൂടുതൽ കുടിക്കുന്നത് അപകടമാണ്. അമിതമായ അളവിൽ ചായ കുടിച്ചാൽ വയറിളക്കം അനുഭവപ്പെടുകയും അതിലൂടെ അസഹനീയമായ വേദന ഉണ്ടാകുകയും ചെയ്യും. നിങ്ങളുടെ വയർ സെൻസിറ്റീവാണെങ്കിൽ ദിവസവും പാൽ ചായ കുടിക്കരുത്. കാരണം അതിൽ അടങ്ങിയിരിക്കുന്ന കഫീൻ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.