Rice Water: കഞ്ഞിവെള്ളം മതി, തിളങ്ങുന്ന ചർമ്മവും കരുത്തുള്ള മുടിയും സ്വന്തമാക്കാം
Benefits of Rice Water for Beauty: ഒരു രൂപ പോലും ചെലവില്ലാതെ വീട്ടിലിരുന്ന് തന്നെ നിങ്ങളുടെ ചർമ്മകാന്തി വർദ്ധിപ്പിക്കുവാനും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കുവാനും സാധിക്കുമെന്ന് അറിയാമോ? അതിന് നിങ്ങളെ സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. ചർമ്മസംരക്ഷണത്തിനും കരുത്തുള്ള മുടിക്കും തലമുറകളായി കഞ്ഞിവെള്ളം ഉപയോഗിക്കുന്നു.

പ്രതീകാത്മക ചിത്രം
സൗന്ദര്യസംരക്ഷണത്തിന് ബ്യൂട്ടി പാർലറിൽ പോകുന്നവരും വിവിധ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരും നിരവധിയാണ്. എന്നാൽ ഒരു രൂപ പോലും ചെലവില്ലാതെ വീട്ടിലിരുന്ന് തന്നെ നിങ്ങളുടെ ചർമ്മകാന്തി വർദ്ധിപ്പിക്കുവാനും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കുവാനും സാധിക്കുമെന്ന് അറിയാമോ? അതിന് നിങ്ങളെ സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. ചർമ്മസംരക്ഷണത്തിനും കരുത്തുള്ള മുടിക്കും തലമുറകളായി കഞ്ഞിവെള്ളം ഉപയോഗിക്കുന്നു.
കഞ്ഞിവെള്ളത്തിൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും മുടി വേരുകളിൽ നിന്ന് ശക്തിപ്പെടുത്താനും സഹായിക്കുന്നു. ഇവ എങ്ങനെ ശരിയായി ഉപയോഗിക്കാമെന്ന് നോക്കിയാലോ….
കഞ്ഞിവെള്ളം ചർമ്മസംരക്ഷണത്തിന്
ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് കഞ്ഞിവെള്ളം മുഖത്ത് ടോണർ പോലെ പുരട്ടാം. 15-20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകികളയാവുന്നതാണ്. ഇതിലൂടെ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. അരിവെള്ളത്തിലെ വിറ്റാമിനുകളും ധാതുക്കളും ചർമ്മത്തിലെ കറുത്ത പാടുകൾ നീക്കം ചെയ്യുകയും പ്രകൃതിദത്തമായ തിളക്കം നൽകുകയും ചെയ്യുന്നു.
ALSO READ: മുടി പനങ്കുല പോലെ ശ്രദ്ധിക്കേണ്ടത് എണ്ണയല്ല… ഭക്ഷണം എങ്ങനെ കഴിച്ചാൽ പോയ മുടി തിരിച്ചുവരും ?
കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ സൂര്യപ്രകാശമേറ്റ് ചർമ്മത്തിനുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും നല്ലതാണ്.
തലമുടി സംരക്ഷണത്തിന് സഹായിക്കുന്നത് എങ്ങനെ?
ഷാംപൂ ചെയ്ത ശേഷം മുടിയിൽ അരിവെള്ളം ഒഴിച്ച് 5-10 മിനിറ്റ് മസാജ് ചെയ്യാം. ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. കഞ്ഞിവെള്ളത്തിലെ ‘ഇനോസിറ്റോൾ’ എന്ന ഘടകം മുടിയുടെ ഇഴകളെ ഉള്ളിൽ നിന്ന് ബലപ്പെടുത്തുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ നല്ല തിളക്കവും മിനുസവും നൽകാനും സഹായിക്കുന്നു. തലയോട്ടിയിലെ അമിതമായ എണ്ണമയം നീക്കം ചെയ്യാനും താരൻ നിയന്ത്രിക്കാനും കഞ്ഞിവെള്ളം നല്ലതാണ്.