AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Interesting Facts: ഇവിടെ രാത്രി 10 മണിക്ക് ശേഷം ടോയ്ലറ്റിൽ ഫ്ലഷ് ചെയ്താൽ പിഴ കിട്ടും

Flushing After 10 PM Could Get You Fined : പലപ്പോഴും വീടുകൾ വാടകയ്ക്ക് നൽകുമ്പോഴും താമസസ്ഥലം അന്വേഷിക്കുമ്പോഴും ഈ നിയമം എഗ്രിമെന്റുകളിൽ എഴുതപ്പെടാറുണ്ട്. ഇത് പാലിക്കപ്പെടാത്ത പക്ഷം നിങ്ങൾക്ക് ചിലപ്പോൾ ഹൗസിംഗ് കോളനികളിൽ നിന്നും റസിഡൻസ് അസോസിയേഷനുകളിൽ നിന്നും പിഴകളും മറ്റും നേരിടേണ്ടിയും വന്നേക്കാം.

Interesting Facts: ഇവിടെ രാത്രി 10 മണിക്ക് ശേഷം ടോയ്ലറ്റിൽ ഫ്ലഷ് ചെയ്താൽ പിഴ കിട്ടും
Toilet FlushImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 04 Jul 2025 18:01 PM

സ്വിറ്റസർലൻഡ്: രാത്രി 10 മണിക്ക് ശേഷം ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യാൻ പാടില്ല എന്ന് നിങ്ങളോട് പറഞ്ഞാൽ ഒരു തമാശയായോ അല്ലെങ്കിൽ ഭ്രാന്ത് പറയുന്നതായോ ചിന്തിച്ചേക്കാം. എന്നാൽ ഇങ്ങനെ ഒരു അലിഖിത നിയമം നിലനിൽക്കുന്ന ഒരു രാജ്യം ഉണ്ട്. പ്രകൃതി സൗന്ദര്യത്തിനും സ്വസ്ഥമായ അന്തരീക്ഷത്തിനും പ്രശസ്തമായ സ്വിറ്റസർലൻഡാണ് ആ വ്യത്യസത ചട്ടമുള്ള രാജ്യം.

രാത്രി 10 മണിക്കും രാവിലെ 7 മണിക്കും ഇടയ്ക്ക് ഇവിടെ ടോയ്ലറ്റ് ഫ്ലഷ് ഉപയോ​ഗിക്കാനോ കുളിയ്ക്കാനോ പാടില്ലെന്നത് സാമൂഹികമായ ഒരു മ‌ര്യാദയാണ്.
രാജ്യത്തെ നിയമമല്ലെങ്കിലും നിയമം പോലെ പാലിക്കപ്പെടുന്ന ഒരു കാര്യമായി ഇത് തുടരുന്നു. പലപ്പോഴും വീടുകൾ വാടകയ്ക്ക് നൽകുമ്പോഴും താമസസ്ഥലം അന്വേഷിക്കുമ്പോഴും ഈ നിയമം എഗ്രിമെന്റുകളിൽ എഴുതപ്പെടാറുണ്ട്. ഇത് പാലിക്കപ്പെടാത്ത പക്ഷം നിങ്ങൾക്ക് ചിലപ്പോൾ ഹൗസിംഗ് കോളനികളിൽ നിന്നും റസിഡൻസ് അസോസിയേഷനുകളിൽ നിന്നും പിഴകളും മറ്റും നേരിടേണ്ടിയും വന്നേക്കാം.

 

എന്തുകൊണ്ട് പാടില്ല

പൊതുവേ സ്വസ്ഥവും സമാധാനപരവുമായ ജീവിതം ആഗ്രഹിക്കുന്നവരാണ് സ്വിറ്റ്സർലൻഡ്കാർ. രാത്രി 10 മണിക്ക് ശേഷം ഫ്ലഷ് ചെയ്യുമ്പോൾ അത് തൊട്ടടുത്തുള്ള മുറികളിൽ ഉള്ളവരുടെയോ അടുത്തടുത്ത അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവരുടെയോ സുഖമായ ഉറക്കത്തിന് പ്രശ്നമുണ്ടായേക്കാം. കുളിക്കുന്ന കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. അതിനാൽ ശബ്ദമലിനീകരണം ഒഴിവാക്കുക എന്ന് ഉദ്ദേശത്തോടെയാണ് ഇങ്ങനെയൊരു നിയമം പിന്തുടരുന്നത്.