AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

International Friendship Day 2024: ഫ്രണ്ട്ഷിപ് ഡേ എന്നുമുതലാണ് ഉണ്ടായത്…. ആ കഥ ഇങ്ങനെ…

International Friendship Day 2024: 1958-ൽ, പരാഗ്വേയിലെ ഹാൾമാർക്ക് കാർഡുകളുടെ ഉടമയായ ജോസ് ഹാൾ ആണ് ഫ്രണ്ട്ഷിപ്പ് ഡേ എന്ന ആശയത്തിനു പിന്നിൽ.

International Friendship Day 2024: ഫ്രണ്ട്ഷിപ് ഡേ എന്നുമുതലാണ് ഉണ്ടായത്…. ആ കഥ ഇങ്ങനെ…
aswathy-balachandran
Aswathy Balachandran | Published: 29 Jul 2024 17:41 PM

സൗഹൃദങ്ങൾക്ക് ജീവിതത്തിൽ വലിയ സ്ഥാനമാണ് ഉള്ളത്. ജീവിതത്തിൽ നമ്മെ സ്വാധീനിക്കുന്നതും നമ്മുടെ സന്തോഷത്തിലും സങ്കടങ്ങളിലും കൂടെ നിൽക്കുന്നതുമായ സൗഹൃദങ്ങൾ നിരവധിയുണ്ട്. അത്തരം സൗഹൃദങ്ങളെ ഓർക്കാനാണ് ഫ്രണ്ട്ഷിപ് ഡേ.

ക്ലാസ്മുറികളിൽ തുടങ്ങുന്നതും നിത്യജീവിതത്തിലെ യാത്രകൾക്കിടയിൽ കണ്ടുമുട്ടുന്നതും ഓൺലൈൻ വഴി സംസാരിച്ച് അടുത്തതുമായ എത്ര എത്ര കൂട്ടുകാരാണ് നമുക്കു ചുറ്റുമുള്ളത്. അവരെപ്പറ്റി ചിന്തിക്കാനും അവരുടെ കൂടെയുള്ള നിമിഷങ്ങൾ ഓർക്കാനും ഈ ദിവസം മാറ്റി വയ്ക്കാം.

ചരിത്രം

1958-ൽ, പരാഗ്വേയിലെ ഹാൾമാർക്ക് കാർഡുകളുടെ ഉടമയായ ജോസ് ഹാൾ ആണ് ഫ്രണ്ട്ഷിപ്പ് ഡേ എന്ന ആശയത്തിനു പിന്നിൽ. എന്നാൽ ഗ്രീറ്റിംഗ് കാർഡുകളുടെ വിൽപ്പന വർദ്ധിപ്പിക്കാനുമുള്ള ഒരു തന്ത്രമാണിതെന്നാണ് ആളുകൾ അന്നു വിശ്വസിച്ചത്. പിന്നീട് 2011-ൽ ഐക്യരാഷ്ട്രസഭ ജൂലൈ 30, ലോക സൗഹൃദ ദിനമായി പ്രഖ്യാപിച്ചതോടെ ഇത് സാർവ്വത്രികമായി കൊണ്ടാടാൻ തുടങ്ങി.

ALSO READ – അന്താരാഷ്ട്ര സൗഹൃദ ദിനം; പഴഞ്ചന്‍ രീതിവേണ്ട, ഇത്തവണ സുഹൃത്തുക്കള്‍ക്ക് വ്യത്യസ്തമായ ആശംസകള്‍ അയക്കാ

എന്നാലും, ലോകമെമ്പാടും വ്യത്യസ്ത തീയതികളിലാണ് ഈ ദിവസം ആഘോഷിക്കുന്നത്. ഇന്ത്യയിൽ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കുന്നത്. 1990-കളുടെ തുടക്കത്തിൽ ബോളിവുഡ് സിനിമകളുടെ സ്വാധീനത്താലാണ് ഇതിന് കൂടുതൽ പ്രാധാന്യം ലഭിച്ചു തുടങ്ങിയത്.

ഈ കാലത്താണ് കൗമാരക്കാർക്കിടയിലും യുവാക്കൾക്കിടയിലും ഇത് വ്യാപകമായത്. ഫ്രണ്ട്ഷിപ്പ് ബാൻഡ് (ഒരു ബാൻഡ്) കൈയിൽ കെട്ടുന്നതാണ് ഇതിന്റെ പ്രധാന ഭാ​ഗം. സൗഹൃദ സന്ദേശങ്ങൾ എഴുതിയ ടീഷർട്ടുകൾ ധരിക്കുന്നതും ഈ ദിവസത്തിലെ മറ്റൊരു സവിശേഷത.