Today’s Horoscope Malayalam July 30: അലസത ഉപേക്ഷിച്ച് മുമ്പോട്ട് പോകാൻ ശ്രദ്ധിക്കുക; അറിയാം ഇന്നത്തെ രാശിഫലം
Today’s Horoscope: ചിലരുടെ സാമ്പത്തിക ചെലവുകൾ വർധിച്ചേക്കാം. എന്നാൽ ചിലർക്ക് പല കാര്യങ്ങളിലും പുരോഗതി ഉണ്ടാകും. ഇന്ന് അനുകൂല ഫലങ്ങൾ ഏതെല്ലാം കൂറുകാർക്കൊപ്പം? പന്ത്രണ്ട് രാശിക്കാർക്കും ഈ ദിവസം എങ്ങനെയെന്നറിയാൻ വായിക്കാം നിങ്ങളുടെ വിശദമായ ദിവസ രാശിഫലം?

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ബിസിനസുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് വളരെ ആലോചിച്ച് വേണം. ഏത് രംഗത്തും പക്വതയോടെ എടുക്കുന്ന തീരുമാനങ്ങൾ ഭാവിയിൽ നിങ്ങൾക്ക് ഗുണം ചെയ്യും. മാതാപിതാക്കൾക്കൊപ്പം ചെലവിടാൻ ലഭിക്കുന്ന അവസരങ്ങൾ പാഴാക്കരുത്. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക. വൈകിട്ടോടെ ശാരീരികമായ ക്ഷീണം കൂടുതലായേക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
തൊഴിൽ രംഗത്ത് ജാഗ്രത പാലിക്കേണ്ടതുണ്ട്. ബിസിനസിൽ പുതിയ കാര്യങ്ങൾ ആവിഷ്കരിക്കും. മാതൃഭാഗത്ത് നിന്ന് സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. കോടതിയുടെ പരിധിയിലുള്ള കേസിൽ തീരുമാനം അനുകൂലമായേക്കാം. തൊഴിൽ സംബന്ധമായി നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. ചില പ്രത്യേക വിഷയങ്ങളിൽ സഹോദരങ്ങളുടെ അഭിപ്രായം കൂടെ തേടും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
ബിസിനസിലെ പുതിയ നീക്കങ്ങളും വിചാരിച്ചതുപോലെ ഫലം നൽകിയെന്ന് വരില്ല. വ്യക്തിബന്ധങ്ങളിലും ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. ജീവിതത്തിലെ പ്രയാസകരമായ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ ശ്രദ്ധിക്കുക. കഠിനാധ്വാനം ഉപേക്ഷിക്കരുത്. ബന്ധുക്കളുമായി പ്രശ്നങ്ങൾ ഉണ്ടായേക്കാം.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
ഈ രാശികാർക്ക് ഇന്ന് നേട്ടമുണ്ടാകുന്ന ദിവസമാണ്. ആരോഗ്യം അത്ര മെച്ചപ്പെട്ടതായിരിക്കില്ല. ശാരീരിക പ്രശ്നങ്ങൾ വഷളായേക്കാം. തീരുമാനങ്ങൾ ശ്രദ്ധാപൂർവം എടുക്കുക. സന്താനങ്ങൾ മുഖേന നിങ്ങളുടെ അഭിമാനം വർധിക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉന്നതി ഉണ്ടാകും. വിദ്യാർഥികൾ പഠന കാര്യത്തിൽ കൂടുതൽ പുരോഗതി പ്രകടമാക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ചിങ്ങം രാശിക്കാരുടെ വ്യക്തി ബന്ധങ്ങൾ ദൃഢമാകും. ബിസിനസിൽ നിന്ന് ലാഭം നേടാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവഴി ആവശ്യത്തിനനുസരിച്ച് തടസങ്ങളില്ലാതെ ചെലവഴിക്കാനും സാധിക്കും. കുടുംബത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി കുടുംബാംഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകുന്നതിൽ നിങ്ങൾ വിജയിക്കും. അലസത ഉപേക്ഷിച്ച് മുമ്പോട്ട് പോകാൻ ശ്രദ്ധിക്കുക. തീരാതെ കിടന്ന ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ബിസിനസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചില മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. ഇതിന്റെ ഭാഗമായി ചില പുതിയ പദ്ധതികൾ തയ്യാറാക്കും. ഇത് നേട്ടമുണ്ടാക്കാൻ സഹായിക്കുകയും ചെയ്യും. തീരുമാനങ്ങൾ എടുക്കുമ്പോൾ നന്നായി ആലോചിച്ചെടുക്കാൻ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാനാകും. സന്താനങ്ങളുടെ പഠനകാര്യവുമായി ബന്ധപ്പെട്ട് ചില പ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വരും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ജീവിതത്തിൽ സമ്മർദ്ദം കുറയുന്നതായി അനുഭവപ്പെടും. ജീവിതം മെച്ചപ്പെടുത്താൻ ഗുണകരമാകുന്ന പല മികച്ച അവസരങ്ങളും ഉണ്ടാകുന്നതായിരിക്കും. വിവിധ മേഖലകളിൽ ഗവേഷണം ചെയ്യുന്നവർക്ക് ഗുണകരമായ ദിവസമാണ്. എതിരാളികൾ നിങ്ങളുടെ ജോലിഭാരം വർധിപ്പിച്ചേക്കാം. ആരോഗ്യം വേണ്ടവിധം ശ്രദ്ധിക്കുക.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ജീവിതത്തിൽ നിന്ന് അഹങ്കാരം മാറ്റി മുമ്പോട്ട് പോകാൻ ശ്രദ്ധിക്കുക. സാമ്പത്തിക സ്ഥിതി മോശമാകാനിടയുണ്ട്. എന്നാൽ തൊഴിൽ രംഗത്ത് കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ സാധിക്കുകയും അസാധ്യമെന്ന് കരുതിയ പല ജോലികളും കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്യും. വ്യക്തിപരമായ പ്രശ്നങ്ങൾ ധൈര്യപൂർവം നേരിടുക. മെച്ചപ്പെട്ട മാനസികാവസ്ഥ ആയിരിക്കും. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
സുഹൃത്തിന് ബിസിനസ് സംബന്ധമായി ചില സഹായങ്ങൾ ചെയ്തു നൽകേണ്ടി വരും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് പ്രയോജനകരമാകും. മാതാവിന്റെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഇന്ന് ആരുമായും തർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ഇന്ന് ജീവിതത്തിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായേക്കാം. ജോലിയിൽ നേട്ടമുണ്ടാക്കാൻ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കും. നിങ്ങളുടെ സംസാരം പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച് നിങ്ങളുടെ തൊഴിൽ രംഗത്ത്. നിങ്ങളുടെ സംസാരം മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കഴിഞ്ഞുപോയ കാര്യങ്ങളോർത്ത് വിഷമിക്കുന്നത് ഒഴിവാക്കുക. അതേസമയം വർത്തമാനകാലത്തെ കാര്യങ്ങൾ തിരിച്ചറിഞ്ഞ് ജീവിക്കാൻ ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ബിസിനസിൽ ഒരു വലിയ കരാർ ലഭിക്കാനിടയുണ്ട്. ജീവിത പങ്കാളിയുമായി സന്തോഷത്തോടെ സമയം ചെലവിടും.
മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
ഇന്ന് സംഭാഷണത്തിലൂടെ പല പ്രശ്നങ്ങളും പരിഹരിക്കാവുന്നതാണ്. കുടുംബത്തിലെ പ്രശ്നങ്ങളും സമാധാന ചർച്ചയിലൂടെ പരിഹരിക്കും. ചില കാര്യങ്ങൾ ക്രിയാത്മകമായി കൈകാര്യം ചെയ്യാൻ സാധിക്കും. കലാപരമായി പ്രവർത്തിക്കുന്ന ആളുകളുമായി സമ്പർക്കം സ്ഥാപിക്കുന്നത് പ്രയോജനം ചെയ്യും. ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ന് ചില യാത്രകൾ വേണ്ടി വരും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)