AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Expensive Bottled Waters: കുറച്ച് വെള്ളം കുടിക്കാൻ വീട് പണയം വെക്കേണ്ടി വരുമോ? ലോകത്തിലെ വില കൂടിയ കുപ്പി വെള്ളങ്ങൾ

Expensive Bottled Waters: ഒരു ലിറ്റർ മിനറൽ വാട്ടറിന് ലക്ഷങ്ങൾ വിലവരുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? സത്യമാണ്. ചില സെലിബ്രിറ്റികൾ ഇത്തരത്തിൽ വിലകൂടിയ വെള്ളം കുടിക്കാറുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കിയാലോ?

Expensive Bottled Waters: കുറച്ച് വെള്ളം കുടിക്കാൻ വീട് പണയം വെക്കേണ്ടി വരുമോ? ലോകത്തിലെ വില കൂടിയ കുപ്പി വെള്ളങ്ങൾ
Bottled WaterImage Credit source: Pinterest
Nithya Vinu
Nithya Vinu | Published: 09 Apr 2025 | 08:59 PM

ഈ കൊടുചൂടിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിൽ കൈയിൽ ഒരു കുപ്പി വെള്ളം കരുതാത്തവർ ചുരുക്കമാണ്. തിരക്കിനിടയിൽ മറന്നുപോയാൽ പോലും കടയിൽ നിന്നെങ്കിലും വെള്ളം വാങ്ങി കുടിക്കും. മാർക്കറ്റിൽ ഒരു ലിറ്റർ കുപ്പി വെള്ളത്തിന്റെ വില എത്രയാണെന്ന് ചോദിച്ചാൽ നമുക്ക് ഉത്തരം അറിയാം. ലിറ്ററിന് 20 രൂപ. എന്നാൽ കുറച്ചും കൂടി വലിയ കമ്പനി എടുത്താലോ, കാസിലിന്റേതാണെങ്കിലോ അത് പോലും നൂറിൽ കവിയുന്നില്ല.

പക്ഷേ, ഒരു ലിറ്റർ മിനറൽ വാട്ടറിന് ലക്ഷങ്ങൾ വിലവരുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? സത്യമാണ്. ചില സെലിബ്രിറ്റികൾ ഇത്തരത്തിൽ വിലകൂടിയ വെള്ളം കുടിക്കാറുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കിയാലോ?

ഫിലിക്കോ ജ്വല്ലറി വെള്ളം – ലിറ്ററിന് 5 ലക്ഷം രൂപയാണ് ഇതിന്റെ വില. ജപ്പാനിൽ നിന്നുള്ള ഈ വെള്ളം സ്വരോവ്സ്കി ക്രിസ്റ്റലുകൾ കൊണ്ട് അലങ്കരിച്ച കുപ്പികളിലാണ് വരുന്നത്. ഇതൊരു സ്റ്റാറ്റസ് സിംബലായി നിലകൊള്ളുകയാണ്.

ബ്ലിംഗ് H2O – ലിറ്ററിന് 3 ലക്ഷം രൂപ വില. ഈ അമേരിക്കൻ വെള്ളവും സ്വരോവ്സ്കി ക്രിസ്റ്റലുകൾ കൊണ്ട് നിർമ്മിച്ച കുപ്പികളിലാണ് വരുന്നത്.

ആമസോൺ – ലിറ്ററിന് 2.5 ലക്ഷം. ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ നിന്നുള്ള കുപ്പി വെള്ളമാണിത്.

നെവാസ് – ജർമ്മനിയിൽ നിന്നുള്ള നെവാസ്, ഐസ് ഫിൽട്രേഷൻ വഴി വളരെയധികം ശുദ്ധതയോടെയാണ് വിപണികളിൽ എത്തുന്ന മിനറൽ വാട്ടറാണ്.

എവിയൻ വിർജിൻ അബ്ലോ – ലിറ്ററിന് പതിനേഴായിരത്തിന് മുകളിൽ വില വരും. പ്രകൃതിദത്ത ധാതുക്കളും ഇലക്ട്രോലൈറ്റുകളും അടങ്ങിയ ഈ വെള്ളം അതിന്റെ സ്റ്റൈലിഷ് പാക്കേജിംഗ് കാരണം വളരെ പ്രശസ്തമാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി വരെ ഈ വെള്ളം കുടിക്കുന്നുണ്ട്.