Pazhankanji: പഴങ്കഞ്ഞി നന്നല്ല, പണി വരുന്ന വഴികൾ ഇതെല്ലാം… വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ

Fermented Rice Can Cause Health Risks: പഴങ്കഞ്ഞിയിൽ പ്രൊബയോട്ടിക്‌സ്, വിറ്റാമിനുകൾ ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ടെങ്കിലും അത് സുരക്ഷിതമായി തയ്യാറാക്കി ഇല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

Pazhankanji: പഴങ്കഞ്ഞി നന്നല്ല, പണി വരുന്ന വഴികൾ ഇതെല്ലാം... വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ

Pazhankanji

Published: 

19 Aug 2025 14:22 PM

കൊച്ചി: പണ്ടത്തെ ആളുകളുടെ ആരോഗ്യത്തിന്റെ രഹസ്യം പഴങ്കഞ്ഞി ആയിരുന്നു എന്ന് പലപ്പോഴും പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പഴമക്കാരുടെ വാക്കുകളിൽ പതിരില്ല എന്ന് കരുതുന്നവർക്ക് തിരിച്ചടിയുമായി പുതിയ കണ്ടെത്തൽ. വിദഗ്ധർ പറയുന്നത് അനുസരിച്ച് പഴങ്കഞ്ഞി ആരോഗ്യത്തിന് അത്ര നല്ലതൊന്നുമല്ല. അതുമാത്രമല്ല ചിലപ്പോൾ പണി തരാനും പഴങ്കഞ്ഞിയെ കൊണ്ട് പറ്റും എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഇത് ആരോഗ്യത്തിന് നല്ലതാണെന്ന് പല അഭിപ്രായങ്ങളും നിലവിലുണ്ട്. മറ്റു ചിലർ ഇതിൽ അടങ്ങിയേക്കാവുന്ന ബാക്ടീരിയയുടെ സാധ്യതയെ കുറിച്ചാണ് മുന്നറിയിപ്പ് നൽകുന്നത്. ഷെഫ് സുരേഷ് പിള്ളയെ പോലുള്ളവർ പഴങ്കഞ്ഞി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആരോഗ്യപരമായ അപകട സാധ്യതകളെക്കുറിച്ചും വ്യക്തമാക്കിയിട്ടുള്ളതാണ്.

എന്തുകൊണ്ടാണ് പഴങ്കഞ്ഞി പ്രശ്നമാകുന്നത്

 

പഴങ്കഞ്ഞി ആരോഗ്യത്തിന് പ്രശ്നമാകാനുള്ള പ്രധാന കാരണം ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ വളർച്ചയാണ്. ചോറ് പാകം ചെയ്യുമ്പോൾ ഈ ബാക്ടീരിയയുടെ സ്പോറുകൾ നശിക്കില്ല. ചോറ് മുറിയിലെ താപനിലയിൽ വെക്കുമ്പോൾ ഈ സ്പോറുകൾ വളർന്നു തെരുവുകയും വിഷ വസ്തുക്കൾ ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യും. ഈ വിഷ വസ്തുക്കൾ കാരണമാണ് ഭക്ഷ്യവിഷബാധ പലപ്പോഴും ഉണ്ടാകുന്നത്.

 

ചോറ് വയ്ക്കുമ്പോഴും സൂക്ഷിക്കണം

 

ചോറ് പാകം ചെയ്ത ശേഷം ചൂടാറാൻ വയ്ക്കുമ്പോഴാണ് ഈ ബാക്ടീരിയ പെരുകുന്നത്. ഫ്രിഡ്ജിൽ വയ്ക്കാതെ പുറത്തുവയ്ക്കുമ്പോൾ ഇത് വളരെ വേഗത്തിൽ വളരും. ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷ വസ്തുക്കൾ ചൂടാക്കിയാലും നശിക്കില്ല. അതുകൊണ്ട് പഴങ്കഞ്ഞി വീണ്ടും ചൂടാക്കി കഴിച്ചാലും ദോഷമാണ്. ഈ ബാക്ടീരിയയുടെ വിഷ വസ്തുക്കൾ വയറുവേദന ഛർദി വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

 

എങ്ങനെ പഴങ്കഞ്ഞി സുരക്ഷിതമായി കഴിക്കാം

 

  • പഴയ തലമുറയുടെ ഒരു ശീലമായിരുന്നു പഴങ്കഞ്ഞി സുരക്ഷിതമായി കഴിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
  • പാകം ചെയ്ത ചോറ് ഒരു മണിക്കൂറിനുള്ളിൽ വേഗത്തിൽ തണുപ്പിച്ച് ഫ്രിഡ്ജിൽ വയ്ക്കുക.
  • അടപ്പുള്ളതും വൃത്തിയുള്ളതും ആയ പാത്രത്തിൽ വേണം പഴങ്കഞ്ഞി സൂക്ഷിക്കാൻ.
  • ഫ്രിഡ്ജിൽവച്ച് പുളിപ്പിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം.
  • ഒരു ദിവസത്തിൽ കൂടുതൽ പഴകിയ പഴങ്കഞ്ഞി കഴിക്കുന്നത് ഒഴിവാക്കുക.
  • പഴങ്കഞ്ഞി സാധാരണയായി തണുപ്പിച്ചാണ് കഴിക്കുന്നത്. വീണ്ടും ചൂടാക്കരുത്.

 

ഗുണങ്ങളും ഏറെയുണ്ട്

 

പഴങ്കഞ്ഞിയിൽ പ്രൊബയോട്ടിക്‌സ്, വിറ്റാമിനുകൾ ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ടെങ്കിലും അത് സുരക്ഷിതമായി തയ്യാറാക്കി ഇല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ സുരക്ഷിതമായി പഴങ്കഞ്ഞി തയ്യാറാക്കി ധൈര്യമായി കഴിച്ചോളൂ.

ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്