Roti vs Rice: രാത്രി ചപ്പാത്തി കഴിച്ചാൽ വണ്ണം കുറയുമോ, ചോറിനെന്താ പ്രശ്നം?

Roti vs Rice at Night: രാത്രിയില്‍ ചപ്പാത്തി കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു. ഇത് സത്യമാണോ? രാത്രിയിൽ ചോറ് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലേ? വിശദമായി അറിയാം......

Roti vs Rice: രാത്രി ചപ്പാത്തി കഴിച്ചാൽ വണ്ണം കുറയുമോ, ചോറിനെന്താ പ്രശ്നം?

പ്രതീകാത്മക ചിത്രം

Published: 

27 Feb 2026 | 02:40 PM

ഇന്ത്യൻ വീടുകളിൽ പ്രധാന ഭക്ഷണങ്ങളാണ് ചോറും ചപ്പാത്തിയും. രണ്ടും പോഷകസമൃദ്ധമാണെങ്കിലും ഇവ നമ്മുടെ ദഹനത്തെയും ഉറക്കത്തെയും വ്യത്യസ്ത രീതികളിലാണ് സ്വാധീനിക്കുന്നത്. രാത്രിയില്‍ ചപ്പാത്തി കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു. ഇത് സത്യമാണോ? രാത്രിയിൽ ചോറ് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ലേ? വിശദമായി അറിയാം……

 

ചപ്പാത്തി

 

ഗോതമ്പ് അല്ലെങ്കിൽ മൾട്ടിഗ്രെയ്ൻ മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചപ്പാത്തിയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരുകൾ അതുകൊണ്ട് ഇവ സാവധാനമേ ദഹിക്കൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും വയർ നിറഞ്ഞ സംതൃപ്തി കൂടുതൽ നേരം നൽകാനും ചപ്പാത്തിക്ക് കഴിയും.

എന്നാൽ, ദഹനം സാവധാനത്തിലായതുകൊണ്ട്, സെൻസിറ്റീവ് ആയ ദഹനവ്യവസ്ഥ ഉള്ളവർക്ക് രാത്രിയിൽ ചപ്പാത്തി കഴിക്കുന്നത് അത്ര നല്ലതല്ല. ചിലപ്പോൾ ഗ്യാസ് അല്ലെങ്കിൽ വയർ വീർത്തുകെട്ടൽ പോലുള്ള പ്രശ്നങ്ങൾക്ക് ഇവ കാരണമാകും.

ALSO READ: കൊഴുപ്പല്ല, അമൃതാണ്! നെയ്യ് വേണ്ടെന്ന് വെക്കരുത്; ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തേണ്ടതിൻ്റെ കാരണങ്ങൾ

 

ചോറ്

 

ചോറിൽ നാരുകൾ കുറവാണ്. ഇത് വളരെ പെട്ടെന്ന് തന്നെ ദഹിക്കുന്നു. രാത്രിയിൽ ദഹനപ്രക്രിയ സ്വാഭാവികമായും മന്ദഗതിയിലായതിനാൽ, ചോറ് കഴിക്കുന്നത് വയറിന് സുഖകരമായിരിക്കും. കൂടാതെ, ഇത് സെറോടോണിൻ ഉൽപാദനത്തിന് സഹായിക്കുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു.

എന്നാൽ ചോറ് പെട്ടെന്ന് ദഹിക്കുന്നതുകൊണ്ട് അല്പം കഴിഞ്ഞാൽ വീണ്ടും വിശപ്പ് തോന്നാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രിയിൽ ചോറ് ഒഴിവാക്കി ചപ്പാത്തി കഴിക്കുന്നത്.

 

മികച്ചതേത്?

 

പോഷകഗുണങ്ങളാൽ സമ്പന്നമായതിനാൽ ഇവ രണ്ടും ആരോഗ്യത്തിന് ഗുണകരമാണ്. സാഹചര്യത്തിനനുസരിച്ച് ഗുണങ്ങളിലും വ്യത്യാസം വരും. രാത്രിയിൽ ചോറാണ് ദഹനത്തിന് കൂടുതൽ ഉചിതം. അതേസമയം, അമിത വണ്ണം, പ്രമേഹമുള്ളവർക്ക് ചപ്പാത്തി തിരഞ്ഞെടുക്കാം.

ചോറായാലും ചപ്പാത്തിയായാലും മിതമായ അളവിൽ മാത്രം കഴിക്കുക. കൂടാതെ, ഇവയോടൊപ്പം ധാരാളം പച്ചക്കറികളും പ്രോട്ടീനും ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഉറങ്ങുന്നതിന് കുറഞ്ഞത് 2-3 മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കാൻ ശ്രമിക്കുക.

Follow Us
മല്ലിയില അടുക്കളയിൽ നട്ടുവളർത്താമോ?
ചൂടിനെ തുരത്താൻ ചാമ്പക്ക സ്‌ക്വാഷ്! സംഗതി സിംപിൾ
കടുമാങ്ങ അച്ചാറിടാം; ചേരുവകള്‍ കുറവ് ടേസ്റ്റ് ഗംഭീരം
സ്റ്റീലോ ഗ്ലാസോ? ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കാൻ സുരക്ഷിതം ഏത്
പെരുമ്പളം ദ്വീപിലേക്ക് ആദ്യമായി എത്തിയ കെഎസ്ആർടിസി ബസിനെ നാട്ടുകാരും എംഎല്‍എയും വരവേല്‍ക്കുന്നു
മുഖ്യമന്ത്രിയെ ഇന്റര്‍വ്യൂ ചെയ്യുന്നത് എന്തിന്? വെളിപ്പെടുത്തി ലാലേട്ടന്‍
സിനിമയില്‍ അവസരം കിട്ടിയാല്‍ അഭിനയിക്കുമോ? വെളിപ്പെടുത്തി മുഖ്യമന്ത്രി
ഡ്രൈവർക്ക് ഹൃദയാഘാതം; മാവേലിക്കരയിൽ KSRTC ബസ് അപകടത്തിൽ പെടുന്ന ദൃശ്യം