Sara Tendulkar: ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിസിഒഎസ് കണ്ടെത്തി; അതിജീവനത്തെ കുറിച്ച് തുറന്നുപറഞ്ഞ് സാറ ടെണ്ടുല്‍ക്കര്‍

What Is PCOS: സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്റെ മുഖത്ത് ധാരാളം കുരുക്കള്‍ വന്നിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് അണ്ഡാശയത്തില്‍ സിസ്റ്റുകള്‍ ഉണ്ടെന്ന് കണ്ടെത്തുന്നത്. തന്നെ പരിചരിച്ച എന്‍ഡോക്രിനോളജിസ്റ്റ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങും, വെയ്റ്റ് ട്രെയിനിങ്ങും ആരംഭിക്കാന്‍ നിര്‍ദേശിച്ചുവെന്ന് അവര്‍ പറയുന്നു.

Sara Tendulkar: ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിസിഒഎസ് കണ്ടെത്തി; അതിജീവനത്തെ കുറിച്ച് തുറന്നുപറഞ്ഞ് സാറ ടെണ്ടുല്‍ക്കര്‍

സാറ ടെണ്ടുല്‍ക്കര്‍

Published: 

11 May 2025 11:15 AM

തന്നില്‍ കണ്ടെത്തിയ ഒരു അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയ സാറ ടെണ്ടുല്‍ക്കറിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവ പിസിഒഎസ് തനിക്ക് ചെറുപ്രായത്തില്‍ തന്നെ സ്ഥിരീകരിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സാറ. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തനിക്ക് പിസിഒഎസ് സ്ഥിരീകരിക്കുന്നതെന്നാണ് അവര്‍ പറയുന്നത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്റെ മുഖത്ത് ധാരാളം കുരുക്കള്‍ വന്നിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് അണ്ഡാശയത്തില്‍ സിസ്റ്റുകള്‍ ഉണ്ടെന്ന് കണ്ടെത്തുന്നത്. തന്നെ പരിചരിച്ച എന്‍ഡോക്രിനോളജിസ്റ്റ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങും, വെയ്റ്റ് ട്രെയിനിങ്ങും ആരംഭിക്കാന്‍ നിര്‍ദേശിച്ചുവെന്ന് അവര്‍ പറയുന്നു.

പിസിഒഎസ് കാരണമുണ്ടായ രോമവളര്‍ച്ചയും എണ്ണമയമുള്ള ചര്‍മവും മുഖക്കുരുവുമെല്ലാം തന്റെ ആത്മവിശ്വാസം കെടുത്തി. പ്രാരംഭ ഘട്ടത്തില്‍ താന്‍ ഇതെല്ലാം മറയ്ക്കാനായി മേക്കപ്പ് ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും സാറ പറഞ്ഞു.

എന്താണ് പിസിഒഎസ്

അണ്ഡാശയങ്ങള്‍ ചെറിയ സിസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയാണിത്. പുരുഷ ഹോര്‍മോണുകള്‍ അണ്ഡാശയത്തില്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഭാഗമായി അണ്ഡകോശങ്ങള്‍ വളര്‍ച്ച നിലച്ച് കുമിളകള്‍ നിറയുന്നു. രാസഘടകങ്ങളുടെയും മറ്റ് ഹോര്‍മോണുകളുടെയും പ്രവര്‍ത്തനത്തില്‍ വ്യതിയാനും സംഭവിക്കുന്നതിന്റെ ഭാഗമായാണ് പിസിഒഎസ് ഉണ്ടാകുന്നത്.

കാരണങ്ങള്‍

ജനിതകപരമായ കാരണങ്ങള്‍
തെറ്റായ ആഹാര ശീലങ്ങളും ജീവിതശൈലിയും പിന്തുടരുന്നത്.
ഹോര്‍മോണ്‍ രോഗങ്ങളുടെ ലക്ഷണം.

Also Read: Anti-Ageing Secrets: സൺസ്ക്രീൻ ഉപയോ​ഗിക്കാൻ മടിയാണോ? എങ്കിൽ 30 കഴിഞ്ഞ സ്ത്രീകൾ അറിയണം ഇക്കാര്യങ്ങൾ

ലക്ഷണങ്ങള്‍

ആര്‍ത്തവ ക്രമക്കേടുകളാണ് പിസിഒഎസിന്റെ പ്രാരംഭ ലക്ഷണം. രക്തസ്രാവത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുകയും, ആര്‍ത്തവ ദിനങ്ങളുടെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യുക, ആര്‍ത്തവത്തിനുള്ള കാലതാമസം, അമിത രക്തസ്രാവം, ആര്‍ത്തവം നിലയ്ക്കല്‍, അമിതവണ്ണം, രോമവളര്‍ച്ച, മുഖക്കുരു തുടങ്ങിയവയാണ് പിസിഒഎസിന്റെ ലക്ഷണങ്ങള്‍.

ഭക്ഷണം

അന്നജത്തിന്റെ അളവ് കുറയ്ക്കല്‍, മധുരം, കൊഴുപ്പ്, മാസാംഹാരം, പൊരിച്ചവ, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, മൈദ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കാം.

 

 

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്