Kumbhavurutty Waterfalls: കാട്ടിനുള്ളിലെ ജലപാതം; കൺകുളിർക്കെ കാണാം കൊല്ലത്തെ കുംഭാവുരുട്ടി വെള്ളച്ചാട്ടം

Kollam Kumbhavurutty Waterfalls: വനസംരക്ഷണസമിതിയുടെ പൂർണ്ണനിയന്ത്രണത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. അതിനാൽ അവരുടെ അനുമതിയോട് കൂടി മാത്രമെ ഇവിടേക്ക് എത്തിപ്പെടാൻ സാധിക്കുകയുള്ളൂ. അപകടങ്ങൾ ഒഴിവാക്കുന്നതിന് പ്രത്യേക പരിശീലനം സിദ്ധിച്ച ഗൈഡുകളും നമ്മോടൊപ്പമുണ്ടാകും.

Kumbhavurutty Waterfalls: കാട്ടിനുള്ളിലെ ജലപാതം; കൺകുളിർക്കെ കാണാം കൊല്ലത്തെ കുംഭാവുരുട്ടി വെള്ളച്ചാട്ടം

Kumbhavurutty Waterfalls

Published: 

17 Jul 2025 | 01:56 PM

കൊല്ലത്തെ കാഴ്ച്ചകളെ വേറിട്ട് നിർത്തുന്ന ഒന്നാണ് ഉൾക്കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന കുംഭാവുരുട്ടി വെള്ളച്ചാട്ടം. അച്ചൻകോവിൽ ആറിന്റെ കൈവഴിയാറും, പുലിക്കവല, കാനയാർ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം അതിമനോഹരമാകുന്നത്. സാഹസിക പ്രേമികളുടെ ഇഷ്ട താവളമാണിത്. കാരണം കാടിനുള്ളിലൂടെ ഏകദേശം നാല് കിലോമീറ്റർ എങ്കിലും കാൽനടയായി യാത്ര ചെയ്താലേ വെള്ളച്ചാട്ടം കാണാൻ സാധിക്കൂ.

വനസംരക്ഷണസമിതിയുടെ പൂർണ്ണനിയന്ത്രണത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. അതിനാൽ അവരുടെ അനുമതിയോട് കൂടി മാത്രമെ ഇവിടേക്ക് എത്തിപ്പെടാൻ സാധിക്കുകയുള്ളൂ. അപകടങ്ങൾ ഒഴിവാക്കുന്നതിന് പ്രത്യേക പരിശീലനം സിദ്ധിച്ച ഗൈഡുകളും നമ്മോടൊപ്പമുണ്ടാകും. കൊല്ലം മേഖലയിലെ ആര്യങ്കാവ് പഞ്ചായത്തിന് സമീപം തമിഴ്‌നാടിന്റെ അതിർത്ഥിയോട് ചേർന്നാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 250 അടി താഴ്ചയിലേക്കാണ് ജലപാതം ഒഴുകിയെത്തുന്നത്.

അച്ചൻകോവിലിൽ നിന്ന് ഏകദേശം 6.5 കിലോമീറ്റർ യാത്രയുണ്ട് വെള്ളച്ചാട്ടത്തിലേക്ക്. ഇവിടെയെത്തിയാൽ അടുത്തായിട്ടുള്ള മണലാർ വെള്ളച്ചാട്ടവും കാണാം. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ചുവേണം ഇവിടേക്കുള്ള യാത്ര. ര​ണ്ടു​വ​ർ​ഷം മു​മ്പ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട്​ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ മു​ങ്ങി​മ​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ കും​ഭാ​വു​രു​ട്ടി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇക്കഴിഞ്ഞ ദിവസമാണ് ഇവിടം സഞ്ചാരികൾക്കായി തുറന്ന് നൽകിയത്.

വെ​ള്ളം കെ​ട്ടി​നി​ർ​ത്താ​നാ​യി വ​ന​ത്തി​നു​ള്ളി​ൽ നി​ർ​മി​ച്ച ത​ട​യ​ണ മ​ല​വെ​ള്ള പാ​ച്ചി​ലി​ൽ ത​ക​ർ​ന്ന് വെ​ള്ള​വും ക​ല്ലും​ എ​ത്തി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ദിനംപ്രതി നിരവധി വിനോദസഞ്ചാരികൾ എത്തിയിരുന്ന ഇവിടെ ചെ​റു​കി​ട വ്യാ​പാ​ര​ത്തി​ലൂ​ടെ നാ​ട്ടു​കാ​രാ​യ നി​ര​വ​ധി​പേ​ർ​ക്ക് തൊ​ഴി​ലും ല​ഭി​ച്ചി​രു​ന്നു. എന്നാൽ ഇത് അടച്ചതോടെ പ്രദേശവാസികൾക്കാണ് വലിയ തിരിച്ചടിയായത്. വീണ്ടും തുറന്നതോടെ വെള്ളച്ചാട്ടം പഴയതുപോലെ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊല്ലത്തെ മറ്റ് ആകർഷണീയമായ സ്ഥലങ്ങൾ

കൊട്ടാരക്കര ഗണപതിക്ഷേത്രം, അച്ചൻകോവിൽ, ആര്യങ്കാവ്‌ ശാസ്‌താ ക്ഷേത്രങ്ങൾ, മീൻപിടിപ്പാറ, പുനലൂർ തൂക്കുപാലം, തെന്മല ഇക്കോ ടൂറിസം, പാലരുവി, അമ്പനാട്‌ ഹിൽസ്‌, കുംഭാവുരുട്ടി, മണലാർ വെള്ളച്ചാട്ടം, ശെന്തുരുണി വന്യജീവി സങ്കേതം, കോട്ടുക്കൽ ഗുഹാക്ഷേത്രം, തങ്കശ്ശേരി ലൈറ്റ് ഹൗസ്, സാമ്പ്രാണിക്കോടി, മൺറോതുരുത്ത്, ജടായുപ്പാറ തുടങ്ങി നിരവധി സ്ഥലങ്ങളാണ് വിനോദ സഞ്ചാരികളെ കാത്ത് കൊല്ലം ജില്ലയിലുള്ളത്.

 

 

 

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ