KSRTC Karkidakam special: നാലമ്പലവും കണ്ട് വള്ളസദ്യയും കഴിച്ച് പോകാം… അവസരമൊരുക്കി കെഎസ്ആർടിസി

Ramayana Masam special KSRTC Budget Tourism package: പ്രസിദ്ധമായ ആറന്മുള വള്ളസദ്യ കാണാനും അതിൽ പങ്കെടുക്കാനും അവസരം ഉണ്ടാകും. 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയും കൂടാതെ പ്രസിദ്ധമായ ആറന്മുള കണ്ണാടിയുടെ നിർമ്മാണം നേരിട്ട് കാണാനും തീർത്ഥാടകർക്ക് ഈ യാത്രയ്ക്കിടെ സാധിക്കും.

KSRTC Karkidakam special: നാലമ്പലവും കണ്ട് വള്ളസദ്യയും കഴിച്ച് പോകാം... അവസരമൊരുക്കി കെഎസ്ആർടിസി

Nalambalam

Edited By: 

Jenish Thomas | Updated On: 16 Jul 2025 | 11:50 PM

കൊല്ലം: ആറന്മുള വള്ളസദ്യയും കഴിച്ച് അതിന്റെ ചടങ്ങുകളും കണ്ട് ഒരു യാത്ര പോയാലോ? അല്ലെങ്കിൽ കർക്കിടകം മാസത്തിൽ നാലമ്പല ദർശനമായാലോ?. നിങ്ങൾ ഒന്നുമറിയേണ്ടതില്ല എല്ലാം കെഎസ്ആർടിസി നോക്കിക്കോളും. രാമായണമാസത്തോടനുബന്ധിച്ച് തീർത്ഥാടകർക്കായി കുളത്തൂപ്പുഴ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ പ്രത്യേക യാത്രകൾ ഒരുക്കുന്നു.

ജൂലൈ 19 ശനിയാഴ്ച രാവിലെ അഞ്ചുമണിക്ക് ആരംഭിക്കുന്ന ഈ യാത്രയിൽ കോട്ടയം ജില്ലയിലെ പഞ്ചപാണ്ഡവർ ക്ഷേത്രങ്ങൾ സന്ദർശിക്കാനും പ്രസിദ്ധമായ ആറന്മുള വള്ളസദ്യ കാണാനും അതിൽ പങ്കെടുക്കാനും അവസരം ഉണ്ടാകും. 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയും കൂടാതെ പ്രസിദ്ധമായ ആറന്മുള കണ്ണാടിയുടെ നിർമ്മാണം നേരിട്ട് കാണാനും തീർത്ഥാടകർക്ക് ഈ യാത്രയ്ക്കിടെ സാധിക്കും.

 

യാത്രയിൽ ഉൾപ്പെടുന്ന ക്ഷേത്രങ്ങൾ

 

തൃച്ചിറ്റാറ്റ്, തൃപുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം, മുതുകുളം പാണ്ഡവൻകാവ് ദുർഗാ ദേവി ക്ഷേത്രവും, കവിയൂർ തൃക്കാകുടി ഗുഹാക്ഷേത്രവും സന്ദർശിക്കുന്നതും ഈ പാക്കേജിന്റെ ഭാഗമാണ്.

നാലമ്പല തീർത്ഥാടന യാത്ര

 

ഓഗസ്റ്റ് മാസത്തിൽ കുളത്തൂപ്പുഴ ഡിപ്പോയിൽ നിന്ന് കോട്ടയത്തേക്കുള്ള നാലമ്പല തീർത്ഥാടന യാത്രകളും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. ഓഗസ്റ്റ് 3, 9, 10 തീയതികളിലാണ് ഈ യാത്രകൾ പുറപ്പെടുന്നത്. ശ്രീരാമ ലക്ഷ്മണ ഭരത ശത്രു ക്ഷേത്രങ്ങളിലെ ദർശനം ആണ് ഇതിൽ ഉൾപ്പെടുന്നത്.

കോട്ടയം ജില്ലയിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി, മേതിരി ശത്രുവിനെ സ്വാമി ക്ഷേത്രങ്ങളും ഈ യാത്രയിൽ ഉൾപ്പെടുന്നു. കെഎസ്ആർടിസി വഴിയെത്തുന്ന തീർത്ഥാടകർക്ക് ഈ ക്ഷേത്രങ്ങളിൽ പ്രത്യേക ദർശന സൗകര്യവും ഒരുക്കിയിട്ടുണ്ട്. 700 രൂപയാണ് യാത്രയുടെ നിരക്ക്. യാത്രയ്ക്കായി ബുക്കിംഗ് സൗകര്യങ്ങളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി 8921950903, 8129580903, 9188933734 ഈ നമ്പറിൽ ബന്ധപ്പെടുക.

 

 

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ