AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Trekking Safety Tips: ട്രെക്കിംഗിന് പോകുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

Trekking In Monsoon: ട്രെക്കിന് പുറപ്പെടുന്നതിന് മുമ്പ് തന്നെ കാലാവസ്ഥാ പ്രവചനങ്ങൾ നിർബന്ധമായി പരിശോധിക്കേണ്ടതാണ്. കനത്ത മഴ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസങ്ങളിൽ ട്രെക്കിംഗിന് പോകുന്നത് ഒഴിവാക്കുക.

Trekking Safety Tips: ട്രെക്കിംഗിന് പോകുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…
പ്രതീകാത്മക ചിത്രംImage Credit source: Freepik
nithya
Nithya Vinu | Published: 13 May 2025 13:04 PM

കാടും മലയും താണ്ടി ഒരു യാത്ര, ആ​ഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വന്യജീവി ട്രക്കിംഗ്, ഫോറസ്റ്റ് ട്രക്കിംഗ്, സൈഡ് സീയിംഗ് ട്രക്കിംഗ്, തുടങ്ങി ഓപ്ഷനുകൾ നിരവധിയല്ലേ, ഈ മഴക്കാലത്ത് ഒരു ട്രെക്കിംഗ് നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടോ?

മൺസൂൺ കാലത്ത് ട്രെക്കിംഗ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, അവ എന്തെല്ലാമെന്ന് നോക്കിയാലോ..

മൺസൂൺ ട്രെക്കിംഗിനുള്ള സുരക്ഷാ നിർദ്ദേശങ്ങൾ

കാലാവസ്ഥാ പ്രവചനങ്ങൾ പരിശോധിക്കുക: ട്രെക്കിന് പുറപ്പെടുന്നതിന് മുമ്പ് തന്നെ കാലാവസ്ഥാ പ്രവചനങ്ങൾ നിർബന്ധമായി പരിശോധിക്കേണ്ടതാണ്. കനത്ത മഴ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസങ്ങളിൽ ട്രെക്കിംഗിന് പോകുന്നത് ഒഴിവാക്കുക.

വാട്ടർപ്രൂഫ് വസ്ത്രങ്ങളും ഷൂസുകളും ഉപയോഗിക്കുക: മഴക്കാലത്ത് ട്രെക്കിംഗിന് പോകുമ്പോൾ വാട്ടർപ്രൂഫ് ജാക്കറ്റുകൾ, ബാഗ് കവർ, നല്ല ഗ്രിപ്പുള്ള ട്രെക്കിംഗ് ഷൂസുകൾ എന്നിവ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

വഴികളിൽ ജാഗ്രതയോടെ നടക്കുക: മഴയെ തുടർന്ന് പാതകളെല്ലാം വളരെയധികം വഴുവഴുപ്പുള്ളതായേക്കാം.  അതിനാൽ ശ്രദ്ധയോടെ നടക്കുക, കൈയിൽ ട്രെക്കിംഗ് പോൾ കരുതാം.

ALSO READ: വന്യജീവി സങ്കേതങ്ങളിലേക്ക് യാത്ര പോകാൻ പ്ലാനുണ്ടോ? ഈ സ്ഥലങ്ങൾ മറക്കല്ലേ…

ഭക്ഷണവും വെള്ളവും കരുതുക: മഴക്കാലത്ത് തണുപ്പ് കൂടുതൽ ആയിരിക്കും. അതിനാൽ ശരീര ഊർജ്ജം നിലനിർത്താൻ എനർജി ബാർസ്, ഭക്ഷണം, വെള്ളം എന്നിവ കരുതുക.

ഭാരം കുറവുള്ള ബാഗ് : ഭാരമേറിയ ബാഗുകൾ ഒഴിവാക്കി, ലഘുവായതും ആവശ്യമുള്ള സാധനങ്ങൾ മാത്രം ഉള്ളതുമായ ബാഗ് തിരഞ്ഞെടുക്കുക.

സുരക്ഷാ ഉപകരണങ്ങൾ: ഫസ്റ്റ് എയ്ഡ് കിറ്റ്, ടോർച്ച്, പവർ ബാങ്ക്, വിസിലിൻ, ജിപിഎസ് ട്രാക്കർ   തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ കൈയിൽ ഉണ്ടാകണം.

ഹൈഡ്രേറ്റഡ് ആയി സൂക്ഷിക്കുക: തണുപ്പുള്ള കാലാവസ്ഥയിൽ വെള്ളം കുടിക്കാനുള്ള താത്പര്യം കുറയാം, എങ്കിലും ശരീരത്തിലെ ജലാംശം നിലനിർത്താൻ തീർച്ചയായും വെള്ളം കുടിക്കേണ്ടതാണ്.

സ്ഥലങ്ങൾ: മഴക്കാലത്തെ ട്രെക്കിംഗിന് മണ്ണിടിച്ചിൽ, പാറപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കുക.

ലോക്കൽ ഗൈഡിനൊപ്പം പോകുക: പരിചിതമല്ലാത്ത പ്രദേശങ്ങളിൽ,ലോക്കൽ ഗൈഡ് കൂടെയുള്ളത് കൂടുതൽ സുരക്ഷിതമാണ്.

രോഗ ലക്ഷണങ്ങൾ അവഗണിക്കരുത്: ഉയരം കൂടിയ പ്രദേശങ്ങളിൽ ക്ഷീണം, ശ്വാസകോശ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയുണ്ട്. അതിനാൽ ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലം തേടേണ്ടതാണ്.