Weight Loss Tips: തടി കുറയ്ക്കാൻ പട്ടിണി കിടന്നിട്ടോ വെറുതെ നടന്നിട്ടോ കാര്യമില്ല? ശരിക്കും ചെയ്യേണ്ടത് ഇതാണ്

Weight Loss Tips And Journey: കൂടുതൽ നടക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക എന്നത് കൊണ്ട് മാത്രം ഒരാളുടെ തടി കുറയണമെന്നില്ല. കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള പ്രധാന ഘടകം കലോറി കുറച്ച് നിലനിർത്തുക എന്നതാണ്. അതായത് നിങ്ങൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ കലോറി കത്തിച്ചുകളയുക എന്നതാണ്.

Weight Loss Tips: തടി കുറയ്ക്കാൻ പട്ടിണി കിടന്നിട്ടോ വെറുതെ നടന്നിട്ടോ കാര്യമില്ല? ശരിക്കും ചെയ്യേണ്ടത് ഇതാണ്

Weight Loss Tips

Published: 

04 Apr 2026 | 06:01 PM

ശരീരഭാരം കുറയ്ക്കാൻ പടിച്ച പണി പതിനെട്ടും എടുക്കുന്നവരാണ് നമ്മളിൽ പലരും. പട്ടിണി കിടന്നും, ഓടിയും ചാടിയും കിലോമീറ്ററുകൾ നടന്നും തടി കുറയ്ക്കാനാണ് പലരും ശ്രമിക്കുന്നത്. കൂടുതൽ നടക്കുകയും അമിതമായി ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്താൽ തടി താനെ കുറയുമെന്നാണ് മിക്കവരുടെയും ധാരണ. ഇതെല്ലാം ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ടെങ്കിലും, ഇതുകൊണ്ട് മാത്രം പൊണ്ണത്തടി കുറയ്ക്കാനാകില്ല എന്നതാണ് സത്യം.

തടി കുറയാൻ യഥാർത്ഥത്തിൽ ചെയ്യേണ്ടത്

കൂടുതൽ നടക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക എന്നത് കൊണ്ട് മാത്രം ഒരാളുടെ തടി കുറയണമെന്നില്ല. കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള പ്രധാന ഘടകം കലോറി കുറച്ച് നിലനിർത്തുക എന്നതാണ്. അതായത് നിങ്ങൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ കലോറി കത്തിച്ചുകളയുക എന്നതാണ്. നമ്മൾ ദിവസവും ഒരേ ദൂരം ഒരേ വേഗതയിൽ നടക്കുമ്പോൾ ശരീരം അതുമായി പൊരുത്തപ്പെടുകയും, തുടക്കത്തിൽ കലോറി എരിയുമെങ്കിലും, പിന്നീട് ശരീരം പഴയപടിയാകുകയും ചെയ്യുന്നു.

ALSO READ: മാനസിക സമ്മർദ്ദം ഹൃദയാഘാതത്തിലേക്ക് നയിക്കുമോ? അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

അതുപോലെ തന്നെ ഭക്ഷണം അമിതമായി കുറയ്ക്കുമ്പോൾ ശരീരം സ്റ്റാർവേഷൻ മോഡിലേക്ക് മാറും. ഇത് നിങ്ങളുടെ മെറ്റബോളിസം സാവധാനത്തിലാക്കുന്നു. ഒടുവിൽ നിങ്ങൾ കുറച്ച് കഴിച്ചാലും ശരീരം കൊഴുപ്പ് കരുതിവെക്കുകയും അത് തടി കൂട്ടുകയും ചെയ്യും. ഭക്ഷണം ഒഴിവാക്കലല്ല, മറിച്ച് പ്രോട്ടീനും നാരുകളും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണം കൃത്യസമയത്ത് കഴിച്ചുകൊണ്ട് വേണം ശരീരഭാരം നിലനിർത്താൻ.

എത്ര കഠിനാധ്വാനം ചെയ്താലും കൃത്യമായ ഉറക്കമില്ലെങ്കിൽ ശരീരഭാരം കുറയണമെന്നില്ല. ഉറക്കമില്ലായ്മയും മാനസിക സമ്മർദ്ദവും കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് കൂട്ടുകയും കാലക്രമേണ ഇത് വയറിന് ചുറ്റും കൊഴുപ്പ് അടിയാൻ കാരണമാവുകയും ചെയ്യുന്നു. ശരീരം എരിച്ചുകളയുന്നതിനേക്കാൾ കുറഞ്ഞ അളവിൽ മാത്രമുള്ള കലോറിയടങ്ങിയ ഭക്ഷണം കഴിക്കുക. ഒന്നുരണ്ടു ദിവസം കൊണ്ട് ശരീരത്തിൽ മാറ്റമുണ്ടാകില്ല. അതിനാൽ ജീവിതശൈലിയുടെ ഭാഗമായി ഇതിനെ മാറ്റാൻ ശ്രമിക്കുക.

 

Follow Us
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ