Bathroom habits: ടെൻഷൻ അടിച്ചാൽ അപ്പോൾ വാഷ്റൂമിൽ പോകണം…. ഈ ശീലത്തിനു പിന്നിലുമുണ്ട് ഒരു കാരണം

Stress Make You Rush to the Restroom: ഈ ക്രമരഹിതമായ ശീലങ്ങൾ ദഹനം, ഹൃദയമിടിപ്പ്, ഹോർമോൺ ബാലൻസ് എന്നിവയെ താളം തെറ്റിക്കുന്നു. ഇത് ഇറിറ്റബിൾ ബൗൾ സിൻഡ്രോം (IBS), വയറിളക്കം, വിട്ടുമാറാത്ത മലബന്ധം തുടങ്ങിയ ദഹന സംബന്ധമായ പല വൈകല്യങ്ങൾക്കും (DGBI) കാരണമാകുന്നു.

Bathroom habits: ടെൻഷൻ അടിച്ചാൽ അപ്പോൾ വാഷ്റൂമിൽ പോകണം.... ഈ ശീലത്തിനു പിന്നിലുമുണ്ട് ഒരു കാരണം

stress and toilet habits

Published: 

25 Oct 2025 20:50 PM

മലമൂത്ര വിസർജ്ജനം എന്നത് വെറുമൊരു ശാരീരിക പ്രക്രിയ എന്നതിലുപരി, സങ്കീർണ്ണമായ നാഡീവ്യൂഹ സ്വഭാവങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വിശദീകരിക്കുന്നു. തലച്ചോറിന്റെ ഉയർന്ന പ്രവർത്തനം കാരണം മനുഷ്യരടക്കമുള്ള സസ്തനികൾ ബോധപൂർവം മൂത്രമൊഴിക്കൽ നിയന്ത്രിക്കാനുള്ള കഴിവ് വികസിപ്പിച്ചെടുത്തു. ഇത് ഈ പ്രവൃത്തിയെ ശാരീരികമായ ഒരു പ്രവൃത്തിയെന്ന പോലെ തന്നെ വൈകാരികമായ ഒരു പ്രവൃത്തിയായും മാറ്റുന്നു.

ടെൻഷനും ടാപ്പ് ശബ്ദവും: മനസ്സിന്റെ പ്രതികരണം

 

നമ്മൾ അനുഭവിക്കുന്ന മാനസികാവസ്ഥകൾ ടോയ്‌ലറ്റ് ശീലങ്ങളിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്ന് ന്യൂറോളജിക്കൽ ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. പബ്ലിക് ടോയ്‌ലെറ്റുകൾ ഉപയോഗിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന സമ്മർദ്ദവും അസ്വസ്ഥതയും കേവലം ലജ്ജ മാത്രമല്ല, അതൊരു മാനസിക പ്രതിഭാസമാണ്. ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടെന്ന തോന്നലുണ്ടാകുമ്പോൾ, തലച്ചോറിന്റെ ത്രെഡ് റെസ്‌പോൺസ് (Threat Response) സജീവമാവുകയും, മൂത്രമൊഴിക്കാൻ സഹായിക്കുന്ന പേശികൾ അനിയന്ത്രിതമായി മുറുകുകയും ചെയ്യുന്നു.

ടെൻഷൻ അടിക്കുമ്പോൾ പലരും ഉടൻ വാഷ്‌റൂമിലേക്ക് ഓടുന്നതിന് പിന്നിലെ കാരണവും ഇതേ ഭീഷണി പ്രതിഭാസം മൂലമാണെന്ന് പഠനം പറയുന്നു. ടാപ്പ് തുറക്കുന്ന ശബ്ദം കേൾക്കുമ്പോൾ മൂത്രമൊഴിക്കാൻ തോന്നുന്നതും തലച്ചോറും ശീലങ്ങളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. ആധുനിക ജീവിതരീതികളും ജോലി സമയക്രമങ്ങളും ടോയ്‌ലറ്റ് ശീലങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി JMIR റിസർച്ച് പ്രോട്ടോക്കോളിൽ നിന്നുള്ള കണ്ടെത്തലുകൾ പറയുന്നു. ഷിഫ്റ്റ് വർക്കുകൾ, രാത്രികാല ഷിഫ്റ്റുകൾ, ഇടവേളകളില്ലാത്ത നീണ്ട ജോലി സമയങ്ങൾ എന്നിവ ശരീരത്തിന്റെ ആന്തരിക ഘടികാരത്തെ ബാധിക്കുന്നു.

ഈ ക്രമരഹിതമായ ശീലങ്ങൾ ദഹനം, ഹൃദയമിടിപ്പ്, ഹോർമോൺ ബാലൻസ് എന്നിവയെ താളം തെറ്റിക്കുന്നു. ഇത് ഇറിറ്റബിൾ ബൗൾ സിൻഡ്രോം (IBS), വയറിളക്കം, വിട്ടുമാറാത്ത മലബന്ധം തുടങ്ങിയ ദഹന സംബന്ധമായ പല വൈകല്യങ്ങൾക്കും (DGBI) കാരണമാകുന്നു.
ജോലിസമയത്ത് ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിനുള്ള പരിമിതികൾ കാരണം പലരും ഈ ശീലങ്ങൾ അടിച്ചമർത്താൻ നിർബന്ധിതരാകുന്നു. ടോയ്‌ലെറ്റ് ശീലങ്ങൾ തെറ്റാതിരിക്കാൻ, ചിലർ ഭക്ഷണം കഴിക്കുന്നതോ വെള്ളം കുടിക്കുന്നതോ പോലും ഒഴിവാക്കുന്നു. കാലക്രമേണ ഈ ശീലങ്ങൾ നീർവീക്കം, അണുബാധ, കൂടാതെ മാനസിക ക്ലേശങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും