5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Yoga Asanas: കാഴ്ച മെച്ചപ്പെടുത്താൻ ഈ യോ​ഗാസനങ്ങൾ ശീലമാക്കൂ; ചെയ്യേണ്ടത് എപ്പോൾ?

Yoga Asanas For Improve Vision: കണ്ണുകളുടെ സമ്മർദ്ദം കുറയ്ക്കുന്നതിനും കാഴ്ച്ചശക്തി മെച്ചപ്പെടുത്തുന്നതിനും യോ​ഗയിലൂടെ കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?ചില യോഗാസനങ്ങളും ലളിതമായ നേത്ര വ്യായാമങ്ങളും കണ്ണുകളുടെ പേശികളെ ശക്തിപ്പെടുത്താനും കണ്ണുകൾക്ക് ചുറ്റുമുള്ള രക്തചംക്രമണം വർദ്ധിപ്പിക്കാനും സഹായിക്കും.

Yoga Asanas: കാഴ്ച മെച്ചപ്പെടുത്താൻ ഈ യോ​ഗാസനങ്ങൾ ശീലമാക്കൂ; ചെയ്യേണ്ടത് എപ്പോൾ?
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Updated On: 05 Feb 2025 19:48 PM

ഏറെ നേരം സ്ക്രീനുകളിൽ നിന്ന് കണ്ണെടുക്കാതെ നോക്കിയിരിക്കുന്നവരാണ് നമ്മിളിൽ പലരും. ഫോണായിക്കോട്ടെ ലാപ്ടോപ്പ് ആയിക്കോട്ടെ എന്തമാകട്ടെ ഇതിൻ്റെ അനന്തരഫലം അത്ര ചെറുതല്ല. സ്ഥിരമായിട്ട് ഇത്രയധികം സമയം സ്ക്രീനുകളിലേക്ക് നോക്കുമ്പോൾ സ്വാഭാവികമായി കണ്ണിന് ആയാസം വർദ്ധിക്കുകയും വരൾച്ച, കാഴ്ചശക്തി കുറയുക തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. അതിനാൽ കണ്ണുകൾക്ക് വിശ്രമം നൽകേണ്ടത് അത്യാവശ്യമാണ്.

കണ്ണുകളുടെ സമ്മർദ്ദം കുറയ്ക്കുന്നതിനും കാഴ്ച്ചശക്തി മെച്ചപ്പെടുത്തുന്നതിനും യോ​ഗയിലൂടെ കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?ചില യോഗാസനങ്ങളും ലളിതമായ നേത്ര വ്യായാമങ്ങളും കണ്ണുകളുടെ പേശികളെ ശക്തിപ്പെടുത്താനും കണ്ണുകൾക്ക് ചുറ്റുമുള്ള രക്തചംക്രമണം വർദ്ധിപ്പിക്കാനും സഹായിക്കും. കണ്ണിന്റെ ആയാസം കുറയ്ക്കാനും കാഴ്ച മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില ഫലപ്രദമായ പ്രഭാത യോഗാസനങ്ങളെക്കുറിച്ച് അറിയാം.

പാമിംഗ്

കണ്ണുകൾക്ക് വിശ്രമം നൽകുന്നതിനുള്ള ഏറ്റവും എളുപ്പമുള്ളതും എന്നാൽ ഫലപ്രദവുമായ യോഗ വിദ്യകളിൽ ഒന്നാണ് പാമിംഗ്. ഇത് കണ്ണിൻ്റെ ആയാസം കുറയ്ക്കാൻ സഹായിക്കുകയും കണ്ണുകളുടെ ക്ഷീണം അകറ്റുകയും ചെയ്യുന്നു. അതിനായി ആദ്യം നിങ്ങളുടെ കൈപ്പത്തികൾ തമ്മിൽ തടവി ചൂടാക്കുക. ശേഷം കണ്ണുകൾ അടച്ച് സമ്മർദ്ദം ചെലുത്താതെ ചൂടുള്ള കൈപ്പത്തികൾ അവയുടെ മുകളിൽ വയ്ക്കുക. പിന്നീട് ശ്വാസം
അകത്തേക്ക് വലിക്കുക. ഇങ്ങനെ ദിവസവും രാവിലെ 2-3 തവണ ആവർത്തിക്കുക.

കണ്ണുചിമ്മൽ

കണ്ണുകളെ ഈർപ്പമുള്ളതാക്കുകയും ആയാസം കുറയ്ക്കുകയും ചെയ്യുന്ന ലളിതമായ ഒരു വ്യായാമമാണ് കണ്ണുചിമ്മൽ. ഇത് ഏറ്റവും കൂടുതൽ ഫലപ്രദമാകുന്നത് ദീർഘനേരം സ്‌ക്രീനിൽ നോക്കി ജോലി ചെയ്യുന്നവർക്കാണ്. അതിനായി ആദ്യം നല്ലൊരു സ്ഥലത്ത് ഇരിക്കുക. ഓരോ 3-4 സെക്കൻഡ് ഇടവിട്ട് ബോധപൂർവ്വം കണ്ണുകൾ ചിമ്മുക. അങ്ങനെ ഇത് ഒരു മിനിറ്റെങ്കിലും തുടരുക. ശേഷം 30 സെക്കൻഡ് കണ്ണുകൾ അടയ്ച്ച് വിശ്രമിക്കുക.

കണ്ണ് ചുറ്റിക്കുക

കണ്ണ് ചുറ്റിക്കുന്ന ഈ വ്യായാമം കണ്ണിന്റെ ചലന നിയന്ത്രണവും വഴക്കവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതുവഴി ആയാസം കുറയ്ക്കുന്നു. നേരെ ഇരുന്ന് മുകളിലേക്ക് നോക്കുക, തുടർന്ന് പതുക്കെ കണ്ണുകൾ ഘടികാരദിശയിൽ തിരിക്കുക. കുറച്ച് റൗണ്ടുകൾക്ക് ശേഷം, അവയെ എതിർ ദിശയിൽ തിരിക്കുക. ഏകദേശം ഒരു മിനിറ്റ് ഇങ്ങനെ ചെയ്യാം.

ഭ്രമരി പ്രാണായാമം

ഈ ശ്വസന വ്യായാമം നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും കണ്ണുകളിലെ ആയാസം കുറയ്ക്കുകയും ചെയ്യുന്നു. സുഖകരമായ ഒരു സ്ഥാനം കണ്ടെത്തി ഇരിക്കുക. കണ്ണുകൾ അടച്ച് ഒരു ദീർഘശ്വാസം എടുക്കുക. ചെറിയ മൂളൽ പോലെയുള്ള ശബ്ദത്തോടുകൂടി ശ്വാസം വിടുക. ഇങ്ങനെ 5–7 റൗണ്ടുകൾ ആവർത്തിക്കുക.